അ​തി​രൂ​പ​ത മാ​തൃ-​പി​തൃ വേ​ദി ക​ലോ​ത്സ​വം ന​വം​. ഒ​മ്പ​തി​ന്; ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
Tuesday, August 20, 2024 7:20 AM IST
ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത പി​തൃ​വേ​ദി, മാ​തൃ​വേ​ദി ക​ലോ​ത്സ​വ ലോ​ഗോ കാ​നാ ഡ​യ​റ​ക്ട​ര്‍ ഫാ. ​ഫി​ലി​പ്പ് കാ​വി​ല്‍ത്താ​ഴെ അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജി​നോ​ദ് ഏ​ബ്രാ​ഹം, ബീ​ന ജോ​സ​ഫ് എ​ന്നി​വ​ര്‍ക്ക് ന​ല്‍കി പ്ര​കാ​ശ​നം ചെ​യ്തു. അ​തി​രൂ​പ​ത ത​ല മ​ത്സ​രം ന​വം​ബ​ര്‍ ഒ​മ്പ​തി​ന് ച​ങ്ങ​നാ​ശേ​രി​യി​ല്‍ ന​ട​ക്കും.

25ന് 18 ​ഫൊ​റോ​ന​ക​ളി​ല്‍ ന​ട​ക്കു​ന്ന ര​ച​നാ മ​ത്സ​ര​ങ്ങ​ളോ​ടെ ക​ലോ​ത്സ​വ​ത്തി​ന് തു​ട​ക്കം​കു​റി​ക്കും. മാ​താ​പി​താ​ക്ക​ള്‍ക്കാ​യി ക​ഥാ​ര​ച​ന, ക​വി​താ​ര​ച​ന, ഉ​പ​ന്യാ​സം, ചി​ത്ര​ര​ച​നാ, ബൈ​ബി​ള്‍ ക്വി​സ്, പ്ര​സം​ഗം, സം​ഗീ​തം, സം​ഘ​ഗാ​നം, മാ​ര്‍ഗം​ക​ളി, കോ​ൽ​ക്ക​ളി, നാ​ട​കം തു‌​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കും. സെ​പ്റ്റം​ബ​ര്‍ ഒ​ന്നു മു​ത​ല്‍ ഒ​ക്‌​ടോ​ബ​ര്‍ 31 വ​രെ ഫൊ​റോ​ന​ത​ല അ​വ​ത​ര​ണ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്തും.

മാ​തൃ​വേ​ദി, പി​തൃ​വേ​ദി ഫൊ​റോ​നാ ഭാ​ര​വാ​ഹി​ക​ളു​ടെ സ​മ്മേ​ള​ന​ത്തി​ല്‍ അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ചാ​മ​ക്കാ​ല, സെ​ക്ര​ട്ട​റി​മാ​രാ​യ മി​നി തോ​മ​സ്, ജോ​ഷി കൊ​ല്ലാ​പു​രം, സോ​യി ദേ​വ​സ്യ, റ്റെ​സി വ​ര്‍ഗീ​സ്, തോ​മ​സ് ടി.​എ., സാ​ലി വ​ര്‍ഗീ​സ്, ആ​ന്‍സി മാ​ത്യു, ലാ​ലി​മ്മ ടോ​മി, സെ​ബാ​സ്റ്റ്യ​ന്‍ പി.​ജെ. എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.