സ​​ര്‍ഗ​​ക്ഷേ​​ത്ര ഡി​​ബേ​​റ്റ് മ​​ത്സ​​രം
Tuesday, August 20, 2024 7:20 AM IST
ചെ​​ത്തി​​പ്പു​​ഴ: സ​​ര്‍ഗ​​ക്ഷേ​​ത്ര​​യു​​ടെ ക​​ലാ​​സാ​​ഹി​​ത്യ​​വേ​​ദി സം​​ഘ​​ടി​​പ്പി​​ച്ച പ​​ട​​നി​​ലം പ്ര​​ഫ.​​പി.​​ജെ. ദേ​​വ​​സ്യ- മേ​​രി ദേ​​വ​​സ്യ മെ​​മ്മോ​​റി​​യ​​ല്‍ അ​​ഖി​​ലകേ​​ര​​ള ഹ​​യ​​ര്‍സെ​​ക്ക​​ന്‍ഡ​​റി ഡി​​ബേ​​റ്റ് മ​​ത്സ​​രം എ​​സ്ബി കോ​​ള​​ജ് പ്രി​​ന്‍സി​​പ്പ​​ല്‍ ഫാ. ​​റെ​​ജി പി. ​​കു​​ര്യ​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. സ​​ര്‍ഗ​​ക്ഷേ​​ത്ര ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​അ​​ല​​ക്‌​​സ് പ്രാ​​യി​​ക്ക​​ളം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഡോ. ​​സ​​ണ്ണി സെ​​ബാ​​സ്റ്റ്യ​​ന്‍, എം.​​എ. ആ​​ന്‍റ​​ണി, ജോ​​യി പാ​​റ​​യ്ക്ക​​ല്‍, എ​​സ്.​​എ. രാ​​ജീ​​വ്, ജോ​​യി​​ച്ച​​ന്‍ ഓ​​വേ​​ലി​​ല്‍, യ​​മു​​ന മാ​​ധ​​വ​​ന്‍പി​​ള്ള എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

22 ടീ​​മു​​ക​​ള്‍ പ​​ങ്കെ​​ടു​​ത്ത ഡി​​ബേ​​റ്റ് മ​​ത്സ​​ര​​ത്തി​​ല്‍ മൂ​​വാ​​റ്റു​​പു​​ഴ ഗേ​​ള്‍സ് ഹ​​യ​​ര്‍ സെ​​ക്ക​​ന്‍ഡ​​റി സ്‌​​കൂ​​ളി​​ലെ ഡാ​​നി​​യ ജോ​​സ്-​​മെ​​റി​​ന്‍ കെ. ​​മാ​​ത്യു ടീം ​​ഒ​​ന്നാം സ്ഥാ​​ന​​വും വാ​​ഴ​​പ്പ​​ള്ളി സെ​​ന്‍റ് തെ​​രേ​​സാ​​സ് ഹ​​യ​​ര്‍ സെ​​ക്ക​​ന്‍ഡ​​റി സ്‌​​കൂ​​ളി​​ലെ ന​​ന്ദ​​ന ആ​​ര്‍.-​​റീ​​സ മ​​റി​​യം ജോ​​ര്‍ജ് ടീം ​​ര​​ണ്ടാം സ്ഥാ​​ന​​വും നെ​​ടും​​കു​​ന്നം സെ​​ന്‍റ് ജോ​​ണ്‍സ് ദ ​​ബാ​​പ്റ്റി​​സ്റ്റ് ഹ​​യ​​ര്‍ സെ​​ക്ക​​ന്‍ഡ​​റി സ്‌​​കൂ​​ളി​​ലെ ആ​​ന്‍ സി​​സി​​ലി സു​​നി​​ല്‍-​​അ​​ക്ഷ​​യ എ​​ച്ച്.​​ആ​​ര്‍. ടീം ​​മൂ​​ന്നാം സ്ഥാ​​ന​​വും നേ​​ടി. ആ​​ന്‍ സി​​സി​​ലി സു​​നി​​ല്‍ ബെ​​സ്റ്റ് ഡി​​ബേ​​റ്റ​​റാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. ചെ​​ത്തി​​പ്പു​​ഴ സെ​​ന്‍റ് തോ​​മ​​സ് ഹോ​​സ്പി​​റ്റ​​ല്‍ അ​​സോ​​സി​​യേ​​റ്റ് ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജേ​​ക്ക​​ബ് അ​​ത്തി​​ക്ക​​ളം ട്രോ​​ഫി​​ക​​ളും കാ​​ഷ് അ​​വാ​​ര്‍ഡും വി​​ത​​ര​​ണം ചെ​​യ്തു.