മോ​​ണ്‍. സി​​റി​​യ​​ക് ക​​ണ്ട​​ങ്കേ​​രി ക്വി​​സ് മ​​ത്സ​​രം
Tuesday, August 20, 2024 7:20 AM IST
ച​​ങ്ങ​​നാ​​ശേ​​രി: സെ​​ന്‍റ് ജോ​​സ​​ഫ്‌​​സ് ഗേ​​ള്‍സ് ഹ​​യ​​ര്‍ സെ​​ക്ക​​ന്‍ഡ​​റി സ്‌​​കൂ​​ളി​​ല്‍ ന​​ട​​ന്ന 21-ാമ​​ത് മോ​​ണ്‍. സി​​റി​​യ​​ക് ക​​ണ്ട​​ങ്കേ​​രി മെ​​മ്മോ​​റി​​യ​​ല്‍ അ​​ഖി​​ലകേ​​ര​​ള ഹ​​യ​​ര്‍ സെ​​ക്ക​​ന്‍ഡ​​റി സ്‌​​കൂ​​ള്‍ ജ​​ന​​റ​​ല്‍ ക്വി​​സ് മ​​ത്സ​​ര​​ത്തി​​ല്‍ ഒ​​ന്നാം സ്ഥാ​​നം കാ​​ഞ്ഞി​​ര​​പ്പ​​ള്ളി സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് പ​​ബ്ലി​​ക് സ്‌​​കൂ​​ളി​​ലെ റോ​​ണ്‍ സു​​ബി​​ന്‍, അ​​ന്‍സി​​ഫ് അ​​ന്‍സാ​​രി എ​​ന്നി​​വ​​രും ര​​ണ്ടാം സ്ഥാ​​നം മു​​ട്ടാ​​ര്‍ സെ​​ന്‍റ് ജോ​​ര്‍ജ് ഹ​​യ​​ര്‍ സെ​​ക്ക​​ന്‍ഡ​​റി സ്‌​​കൂ​​ളി​​ലെ മി​​ല​​ന്‍ റ്റോം, ​​ശി​​വ കു​​ഞ്ഞു​​മോ​​ന്‍ എ​​ന്നി​​വ​​രും മൂ​​ന്നാം സ്ഥാ​​നം എ​​ട​​ത്വാ സെ​​ന്‍റ് അ​​ലോ​​ഷ്യ​​സ് ഹ​​യ​​ര്‍ സെ​​ക്ക​​ന്‍ഡ​​റി സ്‌​​കൂ​​ളി​​ലെ ആ​​ല്‍വി​​ന്‍ പി. ​​ബ്ല​​സി, ഷാ​​നു തോ​​മ​​സ് വ​​ര്‍ഗീ​​സ് എ​​ന്നി​​വ​​ര്‍ ക​​ര​​സ്ഥ​​മാ​​ക്കി.

സ​​മാ​​പ​​ന സ​​മ്മേ​​ള​​നം ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ള്‍ മോ​​ണ്‍. ജ​​യിം​​സ് പാ​​ല​​യ്ക്ക​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ഹോ​​ളി​​ക്യൂ​​ന്‍സ് പ്രൊ​​വി​​ന്‍സ് വി​​ക​​ര്‍ പ്രൊ​​വി​​ന്‍ഷ്യ​​ല്‍ സി​​സ്റ്റ​​ര്‍ സോ​​ഫി റോ​​സ് സി​​എം​​സി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. പ്രി​​ന്‍സി​​പ്പ​​ല്‍ സി​​സ്റ്റ​​ര്‍ ലി​​ല്ലി തെ​​രേ​​സ് സി​​എം​​സി, എ​​സ്ബി കോ​​ള​​ജ് റി​​ട്ട​​യേ​​ര്‍ഡ് വൈ​​സ് പ്രി​​ന്‍സി​​പ്പ​​ല്‍ ഡോ. ​​ആ​​ന്‍റ​​ണി മാ​​ത്യൂ​​സ് ക​​ണ്ട​​ങ്കേ​​രി, പി​​ടി​​എ പ്ര​​സി​​ഡ​​ന്‍റ് സ്‌​​ക​​റി​​യ ജോ​​സ​​ഫ്, സി​​സ്റ്റ​​ര്‍ മ​​രി​​യ ആ​​ന്‍റോ എ​​സ്എ​​ച്ച്, ബി​​ജു ബ​​ന​​ഡി​​ക്ട്, ലി​​സി സി​​റി​​യ​​ക് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.