ക​ടു​ത്തു​രു​ത്തി ഡി​വി​ഷ​ന് 40 ല​ക്ഷം രൂ​പ​യു​ടെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫ​ണ്ട്
Tuesday, August 20, 2024 7:20 AM IST
ക​ടു​ത്തു​രു​ത്തി: ക​ടു​ത്തു​രു​ത്തി ഡി​വി​ഷ​നി​ലെ വി​വി​ധ റോ​ഡു​ക​ള്‍ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫ​ണ്ടി​ല്‍ നി​ന്നും 40 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി ഡി​വി​ഷ​ന്‍ മെം​ബ​ര്‍ കൂ​ടി​യാ​യ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് പു​ത്ത​ന്‍കാ​ലാ അ​റി​യി​ച്ചു.

മാ​ന്നാ​ര്‍ - കു​റ്റി​ക്കാ​ലാ, ക​പി​ക്കാ​ട് - മാ​ഡാ​ണി​ച്ചി​റ, എ​ഴു​മാ​ന്തു​രു​ത്ത് ബോ​ട്ട് ജെ​ട്ടി, ചാ​മ​ക്കാ​ല - കു​ഴി​യാ​ഞ്ചാ​ല്‍ എ​ന്നീ റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ക്ക് വേ​ണ്ടി​യാ​ണ് 10 ല​ക്ഷം രൂ​പ വീ​തം നാ​ല് റോ​ഡു​ക​ള്‍ക്ക് 40 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​ത്. എ​ഴു​മാ​ന്തു​രു​ത്ത് - ബോ​ട്ട്‌​ജെ​ട്ടി റോ​ഡി​ന്‍റെ​യും മാ​ന്നാ​ര്‍-​കു​റ്റി​ക്കാ​ലാ റോ​ഡി​ന്‍റെ​യും പ​ണി​ക​ള്‍ പൂ​ര്‍ത്തി​യാ​യി. ക​പി​ക്കാ​ട്-​മാ​ഡാ​ണി​ച്ചി​റ റോ​ഡി​ന്‍റെ​യും ചാ​മ​ക്കാ​ലാ-​കു​ഴി​യാ​ഞ്ചാ​ല്‍ റോ​ഡി​ന്‍റെ​യും ടെ​ന്‍ഡ​ര്‍ ന​ട​പ​ടി​ക​ളാ​യെ​ന്നും പ​ണി​ക​ള്‍ ഉ​ട​ന്‍ ആ​രം​ഭി​ക്കു​മെ​ന്നും ജോ​സ് പു​ത്ത​ന്‍കാ​ലാ അ​റി​യി​ച്ചു.