കു​​ട്ട​​നാ​​ടി​​നോ‌ട്​ അ​​വ​​ഗ​​ണ​​ന തു​​ട​​ര്‍ന്നാ​​ല്‍ രാ​​ഷ്‌​​ട്രീ​​യ നി​​ല​​പാ​​ടു​​ക​​ള്‍ സ്വീ​​ക​​രി​​ക്കും: ക​​ത്തോ​​ലി​​ക്ക കോ​​ണ്‍ഗ്ര​​സ്
Monday, July 8, 2024 6:53 AM IST
വെ​​ളി​​യ​​നാ​​ട്: ഭ​​ര​​ണ-​​രാ​​ഷ്‌​​ട്രീ​​യ സം​​വി​​ധാ​​ന​​ങ്ങ​​ള്‍ കു​​ട്ട​​നാ​​ടി​​നെ അ​​വ​​ഗ​​ണി​​ക്കു​​ന്ന നി​​ല​​പാ​​ട് സ്വീ​​ക​​രി​​ച്ചാ​​ല്‍ വ​​രും​​തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ല്‍ പ്ര​​ത്യ​​ക്ഷ നി​​ല​​പാ​​ട് സ്വീ​​ക​​രി​​ക്കാ​​ന്‍ നി​​ര്‍ബ​​ന്ധി​​ത​​രാ​​കു​​മെ​​ന്ന് ക​​ത്തോ​​ലി​​ക്ക കോ​​ണ്‍ഗ്ര​​സ് ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത. പ​​ര​​മ്പ​​രാ​​ഗ​​ത കാ​​ര്‍ഷി​​ക മേ​​ഖ​​ല​​യി​​ല്‍ നി​​ല​​നി​​ല്‍ക്കു​​ന്ന പ്ര​​ശ്‌​​ന​​ങ്ങ​​ള്‍,

നെ​​ല്ലി​​ന്‍റെ വി​​ല വൈ​​ക​​ല്‍, ശു​​ദ്ധ​​ജ​​ല ക്ഷാ​​മം, പ​​ശ്ചാ​​ത്ത​​ല മേ​​ഖ​​ല​​യി​​ലെ അ​​ശാ​​സ്ത്രീ​​യ നി​​ര്‍മാ​​ണ പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ള്‍ തു​​ട​​ങ്ങി സാ​​ധാ​​ര​​ണ ജ​​ന​​ങ്ങ​​ളെ ബാ​​ധി​​ക്കു​​ന്ന നി​​ര​​വ​​ധി​​യാ​​യ പ്ര​​ശ്‌​​ന​​ങ്ങ​​ള്‍ കു​​ട്ട​​നാ​​ട്ടി​​ല്‍ നി​​ല​​നി​​ല്‍ക്കു​​മ്പോ​​ള്‍ ഭ​​ര​​ണ, പ്ര​​തി​​പ​​ക്ഷ ക​​ക്ഷി​​ക​​ള്‍ നി​​സം​​ഗ​​ത പു​​ല​​ര്‍ത്തി​​യാ​​ല്‍ കു​​ട്ട​​നാ​​ട്ടി​​ല്‍ ക​​ത്തോ​​ലി​​ക്ക കോ​​ണ്‍ഗ്ര​​സി​​ന് വ്യ​​ക്ത​​മാ​​യ രാ​​ഷ്‌​​ട്രീ​​യ നി​​ല​​പാ​​ടു​​ക​​ള്‍ സ്വീ​​ക​​രി​​ക്കേ​​ണ്ടി​​വ​​രു​​മെ​​ന്നും യോ​​ഗം മു​​ന്ന​​റി​​യി​​പ്പു ന​​ല്‍കി.

വെ​​ളി​​യ​​നാ​​ട് സെ​​ന്‍റ് സേ​​വ്യേ​​ഴ്‌​​സ് യൂ​​ണി​​റ്റി​​ല്‍ സം​​ഘ​​ടി​​പ്പി​​ച്ച എ​​വേ​​ക്ക്-24 യൂ​​ണി​​റ്റ് ശ​​ക്തീ​​ക​​ര​​ണ പ​​രി​​പാ​​ടി​​യി​​ലാ​​ണ് ക​​ത്തോ​​ലി​​ക്ക കോ​​ണ്‍ഗ്ര​​സ് നി​​ല​​പാ​​ട് വ്യ​​ക്ത​​മാ​​ക്കി​​യ​​ത്.

യൂ​​ണി​​റ്റ് പ്ര​​സി​​ഡ​​ന്‍റ് ജോ​​സ​​ഫ് മാ​​ത്യു​​വി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ കൂ​​ടി​​യ സ​​മ്മേ​​ള​​നം അ​​തി​​രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ന്‍ ചാ​​മ​​ക്കാ​​ല ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. യൂ​​ണി​​റ്റ് ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജോ​​സ​​ഫ് കു​​റി​​യ​​ന്നൂ​​ര്‍പ​​റ​​മ്പി​​ല്‍ ആ​​മു​​ഖ​​സ​​ന്ദേ​​ശ​​വും അ​​തി​​രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് ബി​​ജു സെ​​ബാ​​സ്റ്റ്യ​​ന്‍ പ​​ടി​​ഞ്ഞാ​​റേ​​വീ​​ട്ടി​​ല്‍ മു​​ഖ്യ​​സ​​ന്ദേ​​ശ​​വും അ​​തി​​രൂ​​പ​​ത ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ബി​​നു ഡൊ​​മി​​നി​​ക് ന​​ടു​​വി​​ലേ​​ഴം വി​​ഷ​​യാ​​വ​​ത​​ര​​ണ പ്ര​​സം​​ഗ​​വും ന​​ട​​ത്തി.

ക​​ത്തോ​​ലി​​ക്ക കോ​​ണ്‍ഗ്ര​​സ് അ​​തി​​രൂ​​പ​​ത ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ ജോ​​സ് ജോ​​ണ്‍ വെ​​ങ്ങാ​​ന്ത​​റ, ജി​​നോ ജോ​​സ​​ഫ് ക​​ള​​ത്തി​​ല്‍, രാ​​ജേ​​ഷ് ജോ​​ണ്‍ ന​​ന്തി​​കാ​​ട്, ടോ​​മി​​ച്ച​​ന്‍ അ​​യ്യ​​രു​​കു​​ള​​ങ്ങ​​ര, ജോ​​ബ് കെ. ​​മാ​​ത്യു, സി.​​ടി. തോ​​മ​​സ് കാ​​ച്ചാം​​കോ​​ട്, കു​​ഞ്ഞ് ക​​ള​​പ്പു​​ര, സെ​​ബാ​​സ്റ്റ്യ​​ന്‍ വ​​ര്‍ഗീ​​സ്, ചാ​​ക്ക​​പ്പ​​ന്‍ ആ​​ന്‍റ​​ണി, പി.​​സി. കു​​ഞ്ഞ​​പ്പ​​ന്‍, ജെ​​സി ആ​​ന്‍റ​​ണി, സി​​സി അ​​മ്പാ​​ട്ട് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.