ദു​ക്‌​റാ​ന തി​രു​നാ​ള്‍
Wednesday, July 3, 2024 10:58 PM IST
എ​ട​ത്വ: പ​ച്ച-​ചെ​ക്കി​ട​ിക്കാ​ട് സെന്‍റ് തോ​മ​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ലൂ​ര്‍​ദ് മാ​താ പ​ള്ളി​യി​ല്‍ മാ​ര്‍​ത്തോ​മാ​ശ്ലീ​ഹാ​യു​ടെ ദു​ക്‌​റാ​ന തി​രു​നാ​ള്‍ ആ​ഘോ​ഷി​ച്ചു. തി​രു​ക്കര്‍​മങ്ങ​ള്‍​ക്ക് പു​ന്ന​പ്ര കാ​ര്‍​മൽ കോ​ള​ജ് ചെ​യ​ര്‍​മാ​ന്‍ ഫാ. ​തോ​മ​സ് ചൂ​ള​പ്പ​റ​മ്പി​ല്‍ കാ​ര്‍​മിക​ത്വം വ​ഹി​ച്ചു. വി​കാ​രി ഫാ. ​ജോ​സ​ഫ് ചൂ​ള​പ്പ​റ​മ്പി​ല്‍ കൊ​ടി​യി​റ​ക്ക് ക​ര്‍​മം നി​ര്‍​വ​ഹി​ച്ചു. സ​ഹ​വി​കാ​രി ഫാ. ​സേ​വ്യ​ര്‍ ഇ​ല​വും​മൂ​ട്ടി​ല്‍, അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് തോ​മ​സ് സേ​വ്യ​ര്‍ ക​ല്ലു​പു​ര​യ്ക്ക​ല്‍, സെ​ക്ര​ട്ട​റി പി.​വി. തോ​മ​സ് പ​ത്തി​ല്‍, തോ​മ​സ് ഫ്രാ​ന്‍​സി​സ് കാ​ട്ടു​ങ്ക​ല്‍, ബേ​ബി​ച്ച​ന്‍ വ​ല്ലി​ശേ​രി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

മാ​ന്നാ​ര്‍: കു​ട്ട​മ്പേ​രൂ​ര്‍ സീ​യോ​ന്‍​പു​രം സെ​ന്‍റ് തോ​മ​സ് ഓ​ര്‍​ത്ത​ഡോ​ക്സ് പ​ള്ളി​യി​ല്‍ ദു​ക്റാ​ന തി​രു​നാ​ള്‍ ആ​ഘോ​ഷി​ച്ചു. ഫാ.​ സോ​ണി വി. ​മാ​ണിയുടെ മു​ഖ്യ​കാ​ര്‍​മിക​ത്വ​ത്തി​ല്‍ വി​ശു​ദ്ധ മൂ​ന്നി​ന്മേ​ല്‍ കു​ര്‍​ബാ​ന ന​ട​ന്നു. ഇ​ട​വ​ക വി​കാ​രി ഫാ. ​നൈ​നാ​ന്‍ ഉ​മ്മ​ന്‍, ഫാ. ​സ​ഞ്ജു പി. ​മാ​ത്യു, ഫാ. ​തോ​മ​സ് പു​ന്നൂ​സ് എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി​രു​ന്നു.

ചെ​ട്ടി​ക്കാ​ട് പള്ളിയിൽ തി​രു​നാ​ൾ

ചെട്ടി​ക്കാ​ട്: ചെ​ട്ടി​ക്കാ​ട് പള്ളിയിൽ വി​ശു​ദ്ധ മ​രി​യ ഗോ​രെ​ത്തി​യു​ടെ തി​രു​നാ​ൾ നാളെ ആ​രം​ഭി​ച്ചു ഏ​ഴി​ന് സ​മാ​പി​ക്കും. 3.30ന് ​തു​മ്പോ​ളി സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ അ​ങ്ക​ണ​ത്തി​ൽനി​ന്നു തി​രു​നാ​ൾ സ​ന്ദേ​ശ വി​ളം​ബ​ര റാ​ലി വി​കാ​രി ഫാ. ​ജോ​സ് ലാ​ഡ് കോ​യി​പ്പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് ജ​പ​മാ​ല, നൊ​വേ​ന, ദി​വ്യ​ബ​ലി, ലി​റ്റ​നി. ചെ​ട്ടി​ക്കാ​ട് ബീ​ച്ച് കു​രി​ശ​ടി​യി​ൽനി​ന്നു ദേ​വാ​ല​യ​ത്തി​ലേ​ക്ക് പ്ര​സു​ദേ​ന്തി​മാ​രെ ആ​ന​യി​ക്കും.

ഏ​ഴി​ന് തി​രു​നാ​ൾ കൊ​ടി​യേ​റ്റ് ക​ർ​മം വി​കാ​രി ഫാ. ​ബെ​ൻ​സി ക​ണ്ട​നാ​ട്. മു​ഖ്യ​കാ​ർ​മി​ക​ൻ ഫാ. ​ഫ്രാ​ൻ​സി​സ് കൊ​ടി​യ​നാ​ട്. വ​ച​ന സ​ന്ദേ​ശം ഫാ. ​ക്രി​സ്റ്റ​ഫ​ർ എം. ​അ​ർ​ഥ​ശേ​രി​ൽ. രാ​ത്രി ഒ​മ്പ​തി​ന് തി​രു​സ്വ​രൂ​പ​ങ്ങ​ൾ പ​ര​സ്യ​വ​ണ​ക്ക​ത്തി​നാ​യി പ്ര​തി​ഷ്ഠി​ക്കു​ന്നു. ആറിന് പ്ര​സു​ദേ​ന്തി വാ​ഴ്ച, വിശുദ്ധ കുർബാന-ഫാ.​ സെ​ബാ​സ്റ്റ്യ​ൻ അ​രോ​ജ്. വ​ച​നസ​ന്ദേ​ശം-ഫാ. ​സെ​ബാ​സ്റ്റ്യ​ൻ സ​ന്തോ​ഷ് പു​ളി​ക്ക​ൽ. തി​രു​നാ​ൾ ദി​ന​മാ​യ ഏഴിന് ​രാ​വി​ലെ ആ​റി​ന് ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം മൂന്നിന് തി​രു​നാ​ൾ ദി​വ്യ​ബ​ലി-മോ​ൺ. ഡോ. ​ജോ​യ് പു​ത്ത​ൻ​വീ​ട്ടി​ൽ, സ​ഹ​കാ​ർ​മി​ക​ൻ ഫാ. ​തോ​മ​സ് മാ​ണി​യാ​പൊ​ഴി​യി​ൽ. വ​ച​ന സ​ന്ദേ​ശം-ഫാ. ​ഡോ​ക്ട​ർ ജോ​സ​ഫ് ജോ​യ് അ​റ​ക്ക​ൽ.