എ​സ്ബി​യി​ല്‍ പെ​ണ്‍​കു​ട്ടി​ക​ളും അ​സം​പ്ഷ​നി​ല്‍ ആ​ണ്‍​കു​ട്ടി​ക​ളും എ​ത്തി
Monday, July 1, 2024 10:57 PM IST
ച​ങ്ങ​നാ​ശേ​രി: കോ​രി​ച്ചൊ​രി​ഞ്ഞ മ​ഴ​യാ​ര​വ​ത്തി​നൊ​പ്പം കാ​മ്പ​സു​ക​ളി​ല്‍ ആ​ഹ്ലാ​ദം. എ​സ്ബി, അ​സം​പ്ഷ​ന്‍ ഓ​ട്ടോ​ണ​മ​സ് കോ​ള​ജു​ക​ളി​ലെ​ത്തി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഊ​ഷ്മ​ള വ​ര​വേ​ല്പ്. മ​യി​ല്‍​പ്പീ​ലി ന​ല്‍​കി എ​സ്ബി കോ​ള​ജി​ല്‍ പെ​ണ്‍​കു​ട്ടി​ക​ളെ വ​ര​വേ​റ്റ​പ്പോ​ള്‍ മ​ധു​രം ന​ല്‍​കി​യാ​ണ് അ​സം​പ്ഷ​നി​ല്‍ ആ​ണ്‍​കു​ട്ടി​ക​ളെ സ്വീ​ക​രി​ച്ച​ത്.

ഒ​രു​നൂ​റ്റാ​ണ്ടി​ല​ധി​കം ബി​രു​ദ​പ​ഠ​ന​ത്തി​ന് ആ​ണ്‍​കു​ട്ടി​ക​ള്‍​ക്കു​മാ​ത്രം സ്വ​ന്ത​മാ​യി​രു​ന്ന എ​സ്ബി കോ​ള​ജി​ല്‍ പ്ര​വേ​ശ​നം നേ​ടി​യ പെ​ണ്‍​കു​ട്ടി​ക​ളും 74വ​ര്‍​ഷ​മാ​യി വ​നി​ത​ക​ള്‍​ക്കു​മാ​ത്രം സ്വ​ന്ത​മാ​യി​രു​ന്ന അ​സം​പ്ഷ​ന്‍ കോ​ള​ജി​ല്‍ ആ​ണ്‍​കു​ട്ടി​ക​ളും എ​ത്തി​യ​ത് ഇ​രു​ക​ലാ​ല​യ​ങ്ങ​ളു​ടേ​യും ച​രി​ത്ര​ത്തി​ന്‍റെ പു​ത്ത​ന്‍​വ​ഴി​ത്തി​രി​വാ​യി.

ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മ​ധ്യ​തി​രു​വി​താം​കൂ​റി​ലെ പ്ര​ശ​സ്ത ക​ലാ​ല​യ​ങ്ങ​ളാ​ണ് എ​സ്ബി, അ​സം​പ്ഷ​ന്‍ കോ​ള​ജു​ക​ള്‍. എ​സ്ബി​യി​ലെ ബി​രു​ദ കോ​ഴ്‌​സു​ക​ളു​ടെ പ്ര​വേ​ശ​നോ​ത്സ​വം മാ​ര്‍ കാ​വു​കാ​ട്ടു ഹാ​ളി​ല്‍ ചേ​ര്‍​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ പൂ​ര്‍​വ​വി​ദ്യാ​ഥി​നി മി​നി ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​റെ​ജി പ്ലാ​ത്തോ​ട്ടം, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍​മാ​രാ​യ റ​വ.​ഡോ. റ്റെ​ഡി കാ​ഞ്ഞൂ​പ്പ​റ​മ്പി​ല്‍, ഡോ. ​സി​ബി ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
അ​സം​പ്ഷ​ന്‍ കോ​ള​ജി​ലെ പ്ര​വേ​ശ​നോ​ത്സ​വം ഇ​ന്‍​ഡോ​ര്‍​കോ​ര്‍​ട്ടി​ല്‍ എം​ജി സ​ര്‍​വ​ക​ലാ​ശാ​ലാ മു​ന്‍ വൈ​സ്ചാ​ന്‍​സ​ല​ര്‍ ഡോ. ​സി​റി​യ​ക് തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ന്‍​സി​പ്പ​ല്‍ റ​വ.​ഡോ. തോ​മ​സ് പാ​റ​ത്ത​റ, മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ബീ​നാ ജോ​ബി, ഷി​ജി വ​ര്‍​ഗീ​സ്, കോ​ള​ജ് വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍​മാ​രാ​യ ഡോ. ​റാ​ണി മ​രി​യ തോ​മ​സ്, പ്ര​ഫ. ജി​സി മാ​ത്യു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.