മി​ല്‍​മ കാ​ന്‍റീ​നി​ലെ സാ​മ്പാ​റി​ല്‍ ച​ത്ത ത​വ​ള
Tuesday, July 2, 2024 11:33 PM IST
അന്പല​പ്പു​ഴ: പു​ന്നു​പ്ര മി​ല്‍​മ കാ​ന്‍റീ​നി​ലെ ഭ​ക്ഷ​ണ​വി​ത​ര​ണ​ത്തി​ല്‍ വ്യാ​പ​ക ആ​ക്ഷേ​പം. വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​തെ​ന്ന ആ​ക്ഷേ​പ​മാ​ണ് ജീ​വ​ന​ക്കാ​ര്‍​ക്കി​ട​യി​ലുള്ള​ത്. ഇ​തുസം​ബ​ന്ധ​മാ​യി അ​മ്പ​ല​പ്പു​ഴ ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ന് പ​ലത​വ​ണ വി​വ​ര​മ​റി​യി​ച്ചെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​നാ​ണ് ജീ​വ​ന​ക്കാ​ര്‍ പ​റ​യു​ന്ന​ത്.

ഇ​വി​ടെനി​ന്നു ക​ഴി​ഞ്ഞദി​വ​സം വി​ത​ര​ണം ചെ​യ്ത സാ​മ്പാ​റി​ല്‍ ച​ത്ത ത​വ​ള​യെ ക​ണ്ട​തോ​ടെ​യാ​ണ് വി​വ​രം പു​റം​ ലോ​കമ​റി​യു​ന്ന​ത്. ഉ​ച്ച​യ്ക്ക് ഊ​ണി​നോ​ടൊ​പ്പം വി​ള​മ്പി​യ സാ​മ്പാ​റി​ലാ​ണ് ച​ത്ത ത​വ​ള​യെ ക​ണ്ട​ത്. ഇ​തി​ന്‍റെ ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​ന്ന​തോ​ടെ​യാ​ണ് കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ അ​റി​യു​ന്ന​ത്. ക​ന്‍റീ​നി​ലെ സാ​ധ​ന​ങ്ങ​ളു​ടെ വി​ല അ​നു​സ​രി​ച്ചു​ള്ള നി​ല​വാ​രം ഇ​ല്ലെ​ന്നു​ള്ള ആ​ക്ഷേ​പ​വും ശ​ക്ത​മാ​ണ്. വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​ഹാ​രം പാ​കം ചെ​യ്യു​ന്ന​ത്. ശ​ക്ത​മാ​യ മ​ഴ​യി​ല്‍ അ​ടു​ക്ക​ള വെ​ള്ള​ത്തി​ല്‍ മു​ങ്ങു​മെ​ന്നും ജീ​വ​ന​ക്കാ​ര്‍ പ​റ​യു​ന്നു.

സാ​മ്പാ​റി​ല്‍ ത​വ​ള​യെ ക​ണ്ട​വി​വ​രം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​രു​ന്ന​താ​യി കാ​ന്‍റീ​ന്‍റെ ചു​മ​ത​ല​യു​ള്ള മാ​നേ​ജ​ര്‍ ശ്യാ​മ പ​റ​ഞ്ഞു. കാ​ന്‍റീ​ന്‍ ന​ട​ത്തി​പ്പു​കാ​ര​നി​ല്‍നി​ന്നു വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു. ഒ​ഴി​ച്ചു​ക​റി വി​ള​മ്പു​ന്ന പാ​ത്ര​ത്തി​നു​ള്ളി​ല്‍ എ​ങ്ങ​നെ​യൊ ക​യ​റി​ക്കു​ടി​യ​താ​ണ് ത​വ​ള. ഇ​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ടാ​തെ അ​തി​ലേ​ക്ക് ചൂ​ട് സാ​മ്പാ​ര്‍ ഒ​ഴി​ച്ച​താ​കാ​മെ​ന്നാ​ണ് കാ​ന്‍റീ​ന്‍ ന​ട​ത്തി​പ്പു​കാ​ര​ന്‍ പ​റ​ഞ്ഞ​തെ​ന്നാ​ണ് ശ്യാ​മ വെ​ളി​പ്പെ​ടു​ത്തി​യ​ത്. കാ​ന്‍റീ​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ അ​ധി​കൃ​ത​ര്‍ തൃ​പ്ത​ര​ല്ല. പു​തി​യ ക​രാ​ര്‍ ക്ഷ​ണി​ച്ചി​ട്ടു​ണ്ടെ​ന്നും പ​റ​ഞ്ഞു.