താ​റാ​വ് ക​ർ​ഷ​ക​രു​ടെ ന​ഷ്ടം നി​ക​ത്താ​ൻ സാ​മ്പ​ത്തി​ക പാ​ക്കേ​ജ് വേ​ണം: കൊ​ടി​ക്കു​ന്നി​ൽ
Thursday, July 4, 2024 11:16 PM IST
ചെങ്ങ​ന്നൂ​ർ: അ​ടി​ക്ക​ടി ഉ​ണ്ടാ​കു​ന്ന പ​ക്ഷി​പ്പ​നി​യും മ​റ്റ് പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളും മൂ​ലം കു​ട്ട​നാ​ട്ടി​ലെ താ​റാ​വ് ക​ർ​ഷ​ക​ർ​ക്ക് ഉ​ണ്ടാ​കു​ന്ന ന​ഷ്ടം ക​ണ​ക്കി​ലെ​ടു​ത്ത് താ​റാ​വ് ക​ർ​ഷ​ക​ർ​ക്കാ​യി പ്ര​ത്യേ​ക സാ​മ്പ​ത്തി​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി.

കേ​ന്ദ്രഫി​ഷ​റീ​സ്, മൃ​ഗ​സം​ര​ക്ഷ​ണ, ഡ​യ​റിവ​കു​പ്പ് സ​ഹ​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​നു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് എം​പി ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. പ​ക്ഷി​പ്പ​നി രോ​ഗ​വ്യാ​പ​നം കാ​ര​ണം കു​ട്ട​നാ​ട്, അ​പ്പ​ർ​കു​ട്ട​നാ​ട് മേ​ഖ​ല​ക​ളി​ൽ ക​ഴി​ഞ്ഞമാ​സ​ങ്ങ​ളി​ൽ ആ​യി​ര​ക്ക​ണ​ക്കി​നു താ​റാ​വു​ക​ളാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. രോ​ഗ​പ്ര​തി​രോ​ധം എ​ന്ന നി​ല​യി​ൽ രോ​ഗം ബാ​ധി​ക്കാ​ത്ത പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് താ​റാ​വു​ക​ളെ കൊ​ന്നെ​ടു​ക്കു​ക​യും ഉ​ണ്ടാ​യി. ഇ​തു​മൂ​ലം ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് താ​റാ​വ് ക​ർ​ഷ​ക​ർ​ക്ക് ഈ ​മേ​ഖ​ല​യി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ക​ർ​ഷ​ക​ർ​ക്കു​ണ്ടാ​കു​ന്ന സാ​മ്പ​ത്തി​ക ബാ​ധ്യ​ത പ​രി​ഹ​രി​ക്കാ​ൻ നാ​മമാ​ത്ര​മാ​യ ഇ​ട​പെ​ട​ലു​ക​ളാ​ണ് ന​ട​ത്തു​ന്ന​ത്. അ​വ ക​ർ​ഷ​ക​ർ​ക്കു​ണ്ടാ​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​മാ​യി ചേ​ർ​ത്തു​വയ്​ക്കാ​ൻ ക​ഴി​യു​ന്ന​ത​ല്ലെന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

പ​ക്ഷി​പ്പ​നി മൂ​ലം താ​റാ​വു​ക​ൾ മ​ര​ണ​പ്പെ​ടു​ക​യും രോ​ഗ​പ്ര​തി​രോ​ധ​ത്തി​നാ​യി ഇ​വ​യെ കൂ​ട്ട​ത്തോ​ടെ കൊ​ല്ലു​ന്ന​തും കേ​ര​ള​ത്തി​ൽ തു​ട​ർ​ക്ക​ഥ​യാ​വു​ക​യാ​ണ്. എ​ന്നാ​ൽ, ഈ ​വി​ഷ​യ​ത്തി​ന് ശാ​ശ്വ​തപ​രി​ഹാ​രം നാ​ളി​തു​വ​രെ കാ​ണാ​ൻ കേ​ന്ദ്ര- സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കാ​യി​ട്ടി​ല്ല: കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് കൂ​ട്ടി​ച്ചേ​ർ​ത്തു.