മാ​മ്മൂ​ട​ന്‍ വ​ള്ള​ത്തി​ല്‍ കൈ​ന​ക​രി സെ​ന്‍റ് മേ​രീ​സ് ബോ​ട്ട് ക്ല​ബ് തു​ഴ​യും; വാ​ര്‍​ഷി​ക ആ​ഘോ​ഷം 21ന്
Tuesday, July 2, 2024 11:33 PM IST
എട​ത്വ: നാ​ലു പ​തി​റ്റാ​ണ്ടി​ന്‍റെ പാ​ര​മ്പ​ര്യ​മു​ള്ള ത​ല​വ​ടി മാ​മ്മൂ​ട​ന്‍ ഇ​രു​ട്ടു​കു​ത്തി വ​ള്ളം നെ​ഹ്‌​റു​ട്രോ​ഫി ജ​ലോ​ത്സ​വ​ത്തി​ല്‍ കൈ​ന​ക​രി സെ​ന്‍റ് മേ​രീ​സ് ബോ​ട്ട് ക്ല​ബ് തു​ഴ​യും. നീ​ര​ണി​യ​ലി​ന്‍റെ 40-ാം വാ​ര്‍​ഷി​കം മാ​മ്മൂ​ട​ന്‍ വ​ള്ളം ഫാ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ന്‍ 21ന് ​ഉ​ച്ച​യ്ക്ക് 11.30ന് ​വ​ള്ള​പ്പുര​യി​ല്‍ ന​ട​ക്കും. വ​ള്ളം​ക​ളി പ്രേ​മി​ക​ളു​ടെ മ​ന​സി​ല്‍ മ​ത്സ​രാ​വേ​ശ​ത്തി​ന്‍റെ അ​ദ്ഭു​ത കാ​ഴ്ച​ക​ള്‍ നി​റ​ച്ച് വി​ജ​യ​ങ്ങ​ള്‍ നേ​ടി​യി​ട്ടു​ള്ള ഇ​രു​ട്ടു​ക്കു​ത്തി വി​ഭാ​ഗ​ത്തി​ലെ ത​ല​വ​ടി മാ​മ്മൂ​ട​ന്‍ ഇ​ക്കു​റി നെ​ഹ്‌​റു​ട്രോ​ഫി മ​ത്സ​ര​ത്തി​ല്‍ കൈ​ന​ക​രി സെ​ന്‍റ് മേ​രീ​സ് ബോ​ട്ട് ക്ല​ബാ​ണ് തു​ഴ​തെ​റി​യു​ന്ന​ത്.

ഇ​തുസം​ബ​ന്ധി​ച്ച ക​രാ​ര്‍ ക്ല​ബ്ബ് അം​ഗ​ങ്ങ​ള്‍ അ​ഡ്വ. മാ​മ്മൂ​ട്ടി​ല്‍ ഉ​മ്മ​ന്‍ എം. ​മാ​ത്യു​വു​മാ​യി കൈ​മാ​റി. നാ​ലു പ​തി​റ്റാ​ണ്ടു​ക​ളാ​യി മ​ത്സ​ര രം​ഗ​ത്തു​ള്ള മാ​മ്മൂ​ട​ന്‍ പു​തു​ക്കി പ​ണി​ത് 2019 ഓ​ഗ​സ്റ്റ് 19ന് ​നീ​ര​ണി​ഞ്ഞു. 2023ല്‍ ​ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ച​മ്പ​ക്കു​ളം ജ​ലോ​ത്സ​വ​ത്തി​ല്‍ ഇ​രു​ട്ടു​കു​ത്തി എ ​ഗ്രേ​ഡ് വി​ഭാ​ഗ​ത്തി​ല്‍ മാ​മ്മൂ​ട​ന്‍ ജേ​താ​വാ​യി. ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ക്യാ​പ്റ്റ​നു​ള്ള സ​മ്മാ​നം മാ​മ്മൂ​ട​ന്‍ വ​ള്ള​ത്തി​ന്‍റെ ക്യാ​പ്റ്റ​ന്‍ മാ​സ്റ്റ​ര്‍ റ​യാ​ന്‍ പാ​ല​ത്തി​ങ്ക​ല്‍ ഏ​ബ്ര​ഹാം (5) ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു. മു​പ്പ​ത്തി​ഒ​ന്നേ​കാ​ല്‍ കോ​ല്‍ നീ​ള​വും 46 അം​ഗു​ലം വീ​തി​യും 51 തു​ഴ​ക്കാ​രും 3 അ​മ​ര​ക്കാ​രും 3 നി​ല​യാ​ളു​ക​ളും അ​ട​ങ്ങു​ന്ന​താ​ണ് വ​ള്ള​ത്തി​ന്‍റെ ഘ​ട​ന. വാ​സു ആ​ചാ​രി പ​ണി​തി​റ​ക്കി​യ വ​ള്ളം പി​ന്നീ​ട് ഉ​മാ​മ​ഹേ​ശ്വ​ര​നും സാ​ബു ആ​ചാ​രി​യും പു​തു​ക്കി പ​ണി​തി​ട്ടു​ണ്ട്.

വാ​ര്‍​ഷി​കാ​ഘോ​ഷം മു​ട്ടാ​ര്‍ പ​ഞ്ചാ​യ​ത്തം​ഗം ജോ​സ് മാ​മ്മു​ട​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ഡ്വ. ഉ​മ്മ​ന്‍ എം. ​മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ത​ല​വ​ടി ചു​ണ്ട​ന്‍വ​ള്ളം സ​മി​തി എ​ക്‌​സി​ക്യൂ​ട്ടി​വ് കൗ​ണ്‍​സി​ല്‍ അം​ഗം ഡോ. ​ജോ​ണ്‍​സ​ണ്‍ വി.​ ഇ​ടി​ക്കു​ള മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​മെ​ന്ന് ജെ​റി മാ​മ്മൂ​ട​നും മെ​ര്‍​ലി​ന്‍ ഫി​ലി​പ്പും അ​റി​യി​ച്ചു.