സസന്തോഷം കാനഡ ഒൻപതു മുതൽ 13 വരെ
Friday, July 5, 2024 11:29 PM IST
ക​​ണ്ണൂ​​ർ: കാ​​ന​​ഡ സ​​ർ​​ക്കാ​​രി​​ന്‍റെ പു​​തി​​യ സ്റ്റ​​ഡി വി​​സാ ന​​യ​​ത്തി​​ന്‍റെ സാ​​ധ്യ​​ത​​ക​​ൾ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്താ​​ൻ സാ​​ന്‍റാ മോ​​ണി​​ക്ക സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ‘സ​​സ​​ന്തോ​​ഷം കാ​​ന​​ഡ’​​ക്ക്ഒ​​ൻ​​പ​​തി​​ന് തു​​ട​​ക്ക​​മാ​​കും. കാ​​ന​​ഡ​​യി​​ലെ 10 പ്രോ​​വി​​ൻ​​സു​​ക​​ളും അ​​താ​​ത് പ്രോ​​വി​​ൻ​​സു​​ക​​ളി​​ലെ തൊ​​ഴി​​ൽ സാ​​ധ്യ​​ത​​ക​​ൾ​​ക്ക​​നു​​സ​​രി​​ച്ചു​​ള്ള കോ​​ഴ്‌​​സു​​ക​​ൾ​​ക്ക് മാ​​ത്രം സ്റ്റു​​ഡ​​ന്‍റ് വീ​​സ അ​​നു​​വ​​ദി​​ക്കു​​ന്ന​​താ​​ണ് പു​​തി​​യ സ്റ്റ​​ഡി വീ​​സാ ന​​യ​​ത്തി​​ലെ സു​​പ്ര​​ധാ​​ന ഭേ​​ദ​​ഗ​​തി.

കൂ​​ടാ​​തെ, പാ​​ർ​​ട്ട്‌ ടൈം ​​ജോ​​ലി ചെ​​യ്യാ​​നു​​ള്ള സ​​മ​​യം ആ​​ഴ്ച​​യി​​ൽ 20 മ​​ണി​​ക്കൂ​​റി​​ൽ നി​​ന്നും 24 മ​​ണി​​ക്കൂ​​റാ​​യി വ​​ർ​​ധി​​പ്പി​​ച്ചി​​ട്ടു​​മു​​ണ്ട്. പ്ല​​സ്ടു, ഡി​​ഗ്രി ക​​ഴി​​ഞ്ഞ​​വ​​ർ​​ക്കും വി​​വാ​​ഹി​​ത​​ർ​​ക്കും പ്രാ​​യ​​പ​​രി​​ധി​​യി​​ല്ലാ​​തെ എ​​ൻ​​ജി​​നി​​യ​​റിം​​ഗ്, ട്രേ​​ഡിം​​ഗ്, സോ​​ഷ്യ​​ൽ വ​​ർ​​ക്ക്, ഹെ​​ൽ​​ത്ത് കെ​​യ​​ർ, ഏ​​ർ​​ലി ചൈ​​ൽ​​ഡ് ഹു​​ഡ് എ​​ഡ്യു​​ക്കേ​​ഷ​​ൻ ഉ​​ൾ​​പ്പെ​​ടെ നി​​ര​​വ​​ധി തൊ​​ഴി​​ൽ സാ​​ധ്യ​​ത​​ക​​ളേ​​റി​​യ കോ​​ഴ്‌​​സു​​ക​​ളി​​ലേ​​ക്കു പ്ര​​വേ​​ശ​​നം നേ​​ടാ​​നാ​​കും.

ഒ​​ൻ​​പ​​തു മു​​ത​​ൽ 13 വ​​രെ രാ​​വി​​ലെ10 മു​​ത​​ൽ വൈ​​കു​​ന്നേ​​രം അ​​ഞ്ചു​​വ​​രെ സാ​​ന്‍റാ മോ​​ണി​​ക്ക​​യു​​ടെ കോ​​ട്ട​​യം, പാ​​ലാ, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി, തൊ​​ടു​​പു​​ഴ, ക​​ട്ട​​പ്പ​​ന, ചേ​​ർ​​ത്ത​​ല, മാ​​വേ​​ലി​​ക്ക​​ര, ഹ​​രി​​പ്പാ​​ട്, പ​​ത്ത​​നം​​തി​​ട്ട, തി​​രു​​വ​​ല്ല ബ്രാ​​ഞ്ചു​​ക​​ളി​​ൽ ന​​ട​​ക്കു​​ന്ന "സ​​സ​​ന്തോ​​ഷം കാ​​ന​​ഡ’ പ​​രി​​പാ​​ടി​​യി​​ൽ കാ​​ന​​ഡ​​യി​​ലെ നൂ​​റോ​​ളം സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളി​​ലെ​​യും കോ​​ള​​ജു​​ക​​ളി​​ലെ​​യും പ്ര​​തി​​നി​​ധി​​ക​​ളെ കാ​​ണു​​ന്ന​​തി​​നും നി​​ല​​വി​​ൽ കാ​​ന​​ഡ​​യി​​ലെ വി​​വി​​ധ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളി​​ൽ പ​​ഠി​​ക്കു​​ന്ന​​വ​​രും പ​​ഠ​​നം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​വ​​രു​​മാ​​യ വി​​ദ്യാ​​ർ​​ഥി​​ക​​ളു​​മാ​​യി സം​​വ​​ദി​​ക്കു​​ന്ന​​തി​​നും കാ​​ന​​ഡ​​യി​​ലെ സി​​റ്റി എ​​ക്ക​​ണോ​​മി​​ക് ഡെ​​വ​​ല​​പ്മെ​​ന്‍റ് കോ​​ർ​​പറേ​​ഷ​​ൻ പ്ര​​തി​​നി​​ധി​​ക​​ളു​​മാ​​യി സം​​സാ​​രി​​ക്കു​​ന്ന​​തി​​നും മാ​​താ​​പി​​താ​​ക്ക​​ൾ​​ക്കും വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും അ​​വ​​സ​​ര​​മൊ​​രു​​ക്കി​​യി​​ട്ടു​​ണ്ടെ​​ന്ന് മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ർ ഡെ​​ന്നി തോ​​മ​​സ് വ​​ട്ട​​ക്കു​​ന്നേ​​ൽ പ​​റ​​ഞ്ഞു.

"സ​​സ​​ന്തോ​​ഷം കാ​​ന​​ഡ’​​യി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന എ​​ല്ലാ​​വ​​ർ​​ക്കും 50,000 രൂ​​പ​​യു​​ടെ ഡി​​സ്കൗ​​ണ്ട് കൂ​​പ്പ​​ണു​​ക​​ൾ ലഭിക്കും. കൂ​​ടാ​​തെ സ്പോ​​ട്ട് പ്രൊ​​ഫൈ​​ൽ അ​​സ​​സ്മെ​​ന്‍റ് ന​​ട​​ത്താ​​നും ഫാ​​സ്റ്റ് ട്രാ​​ക്ക് അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കാ​​നും ക​​ഴി​​യും. പ്ര​​വേ​​ശ​​നം സൗ​​ജ​​ന്യ​​മാ​​ണ്. www.santamonicaedu.in, വെ​​ബ്സൈ​​റ്റി​​ൽ മു​​ൻ​​കൂ​​ട്ടി ര​​ജി​​സ്റ്റ​​ർ ചെ​​യ്യാം. സ്പോ​​ട്ട് ര​​ജി​​സ്ട്രേ​​ഷ​​ൻ സൗ​​ക​​ര്യ​​വു​​മു​​ണ്ട്. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക് 0484 4150999.