സ​മ​യ​നി​യ​ന്ത്ര​ണം ലം​ഘി​ച്ച് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ടി​പ്പ​റു​ക​ള്‍​ക്കെ​തി​രേ ന​ട​പ​ടി
Friday, July 5, 2024 11:29 PM IST
ആല​പ്പു​ഴ: തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ല്‍ ടി​പ്പ​റു​ക​ള്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള നി​യ​ന്ത്ര​ണം ലം​ഘി​ച്ച് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ തീ​രു​മാ​നം. പ്രൈ​വ​റ്റ് ബ​സു​ക​ളി​ല്‍ കു​ട്ടി​ക​ള്‍ക്കു ഞാ​യ​റാ​ഴ്ച ഒ​ഴി​കെ ആ​ഴ്ച​യി​ല്‍ ആ​റുദി​വ​സ​വും ക​ണ്‍​സ​ഷ​ന്‍ അ​നു​വ​ദി​ക്ക​ണ​ം. ക​ണ്‍​സ​ഷ​ന്‍ ന​ല്‍​കാ​ത്ത ബ​സു​ക​ള്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കും.

ക​ള​ക്ട​റേ​റ്റി​ല്‍ സ്റ്റു​ഡ​ന്‍റ് ട്രാ​വ​ല്‍ ഫെ​സി​ലി​റ്റി ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ജി​നു പു​ന്നൂ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ യോ​ഗ​ത്തി​ല്‍ റീ​ജ​ണ​ല്‍ ട്രാ​ന്‍​സ്പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍ എ.​കെ. ദി​ലു പ്രസംഗിച്ചു.

വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ബ​സ് യാ​ത്ര സു​ഗ​മ​മാ​ക്കാ​ന്‍ വി​ദ്യാ​ര്‍​ഥി സൗ​ഹൃ​ദ ബ​സ് എ​ന്ന സ​ര്‍​വീ​സ് ആ​ശ​യം ന​ട​ത്തു​ന്ന ബ​സു​ക​ളെ അ​നു​മോ​ദി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. പ്ല​സ്ടു വ​രെ പ​ഠി​ക്കു​ന്ന വി​ദ്യാ​ഥി​ക​ള്‍​ക്ക് സ്‌​കൂ​ള്‍ യൂ​ണി​ഫോ​മി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ണ്‍​സ​ഷ​ന്‍ അ​നു​വ​ദി​ക്കും. പ്രൈ​വ​റ്റ് ബ​സു​ക​ളി​ല്‍ വി​ദ്യാ​ര്‍​ഥിക​ള്‍​ക്ക് പ​ര​മാ​വ​ധി 40 കി​ലോ മീ​റ്റ​ര്‍ വ​രെ ഒ​ന്നി​ല​ധി​കം ബ​സു​ക​ളി​ല്‍ ക​ണ്‍​സ​ഷ​ന്‍ ഉ​പ​യോ​ഗി​ച്ച് യാ​ത്ര ചെ​യ്യാം.

ക​ണ്‍​സ​ഷ​ന്‍ കാ​ര്‍​ഡി​ന്‍റെ യും കോ​ഴ്‌​സി​ന്‍റെയും കാ​ലാ​വ​ധി പ​ര​മാ​വ​ധി ഒ​രുവ​ര്‍​ഷം വ​രെ ആ​യി​രി​ക്കും.

ഗ​വ​. അം​ഗീ​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല​ക​ളു​ടെ കീ​ഴി​ലു​ള്ള കോ​ള​ജു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് കോ​ള​ജു​ക​ളി​ല്‍നി​ന്നും ന​ല്‍​കു​ന്ന ഐ​ഡന്‍റിറ്റി കാ​ര്‍​ഡി​ല്‍ കോ​ഴ്‌​സി​ന്‍റെ കാ​ലാ​വ​ധി​യും അ​ഡ്ര​സും ഉ​ണ്ടെ​ങ്കി​ല്‍ അ​തു​പ​യോ​ഗി​ച്ച് ബ​സി​ല്‍ യാ​ത്ര ചെ​യ്യാം. അ​ല്ലാ​ത്ത വി​ദ്യാ​ര്‍​ഥി​ക​ള്‍ എം​വി​ഡി അ​നു​വ​ദി​ക്കു​ന്ന ക​ണ്‍​സ​ഷ​ന്‍ കാ​ര്‍​ഡ് ഉ​പ​യോ​ഗി​ച്ച് യാ​ത്ര ചെ​യ്യ​ണം.

രാ​വി​ലെ ആ​റുമു​ത​ല്‍ വൈ​കി​ട്ട് ഏ​ഴുവ​രെ​യാ​ണ് സൗ​ജ​ന്യ നി​ര​ക്കി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്രൈ​വ​റ്റ് ബ​സു​ക​ളി​ല്‍ യാ​ത്ര ചെ​യ്യാ​ന്‍ ക​ഴി​യു​ക. പ്രാ​യ​പ​രി​ധി 27 വ​രെ​യു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്രൈ​വ​റ്റ് ബ​സു​ക​ളി​ല്‍ ക​ണ്‍​സ​ഷ​ന്‍ കാ​ര്‍​ഡ് ഉ​പ​യോ​ഗി​ച്ച് യാ​ത്ര ചെ​യ്യാം.
തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ല്‍ സ്‌​കൂ​ള്‍ കു​ട്ടി​ക​ളെ പി​ടി​എ പ്ര​തി​നി​ധി​യോ, അ​ധ്യാ​പ​ക​രോ ക്ര​മ​മാ​യും അ​പ​ക​ട​ര​ഹി​ത​മാ​യും ബ​സു​ക​ളി​ല്‍ ക​യ​റ്റി വി​ടേ​ണ്ട​താ​ണെ​ന്നും യോ​ഗം​ നി​ര്‍​ദേ​ശി​ച്ചു.