കെ​എ​സ്ആ​ർ​ടി​സി ബ​സും ആം​ബു​ല​ൻ​സും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ​ക്കു പ​രി​ക്ക്
Monday, July 1, 2024 10:57 PM IST
ഹ​രി​പ്പാ​ട്: കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സും ആം​ബു​ല​ൻ​സും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾക്കു പ​രി​ക്കേ​റ്റു. ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ കൊ​ല്ലം ചി​ന്ന​ക്ക​ട ര​ശ്മി ഭ​വ​ന​ത്തി​ൽ അ​നീ​ഷി(23)നാ​ണ് പ​രി​ക്കേ​റ്റ​ത്. ദേ​ശീ​യ​പാ​ത​യി​ൽ ക​രു​വാ​റ്റ വി​ല​ഞ്ഞാ​ൽ ക്ഷേ​ത്ര​ത്തി​നു സ​മീ​പം ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂന്നിനാ​യി​രു​ന്നു അ​പ​ക​ടം.

കാ​യം​കു​ള​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സും കൊ​ല്ലം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽനി​ന്നു രോ​ഗി​യു​മാ​യി ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു ആം​ബു​ല​ൻ​സും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ആം​ബു​ല​ൻ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന രോ​ഗി​യും ബ​ന്ധു​ക്ക​ളും ബ​സി​ലെ യാ​ത്ര​ക്കാ​രും പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.