മാ​ർ​ത്തോ​മാ ബ​ധി​ര​വി​ദ്യാ​ല​യ​ത്തി​ന്‍റെ സ്ഥാ​പ​ക ദി​നം ആ​ഘോ​ഷി​ച്ചു
Thursday, July 4, 2024 12:58 AM IST
ചെ​ർ​ക്ക​ള: മാ​ർ​ത്തോ​മാ ബ​ധി​ര​വി​ദ്യാ​ല​യ​ത്തി​ന്‍റെ 44-ാം സ്ഥാ​പ​ക ദി​നാ​ഘോ​ഷം മു​ൻ മ​ന്ത്രി സി.​ടി.​അ​ഹ​മ്മ​ദ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട ഒ​രു വി​ഭാ​ഗം ജ​ന​ത​യെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക്കൊ​ണ്ടു​വ​രാ​ൻ സ്കൂ​ളി​ന് സാ​ധി​ച്ച​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഫാ.​മാ​ത്യു ജോ​ൺ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ർ ആ​ര്യ പി.​രാ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മാ​ർ​ത്തോ​മാ കോ​ള​ജ് ഫോ​ർ ദി ​ഡെ​ഫ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ.​ജോ​ർ​ജ് വ​ർ​ഗീ​സ്, സ്കൂ​ൾ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ.​മാ​ത്യു ബേ​ബി, മു​ഖ്യാ​ധ്യാ​പി​ക എ​സ്.​ഷീ​ല, സ്റ്റാ​ഫ്‌ സെ​ക്ര​ട്ട​റി കെ.​ടി.​ജോ​ഷി​മോ​ൻ പി​ടി​എ പ്ര​സി​ഡ​ന്‍റ് ആ​ർ.​ഭാ​സ്ക​ര​ൻ, ബാ​ല​ച​ന്ദ്ര​ൻ ബ​ദി​യ​ടു​ക്ക എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ർ​ഷം പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ അ​നു​മോ​ദി​ച്ചു.