ഭീതിയൊഴിയാതെ മലയോരം
Wednesday, July 3, 2024 1:50 AM IST
വെ​ള്ള​രി​ക്കു​ണ്ട്:​ബ​ളാ​ൽ പ​ഞ്ചാ​യ​ത്തി​ലെ മാ​ലോം ബ​ന്ത​മ​ല​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി വ്യാ​പ​ക​കൃ​ഷി​നാ​ശം. തി​ങ്ക​ളാ‍​ഴ്ച രാ​ത്രി​യി​റ​ങ്ങി​യ കാ​ട്ടാ​ന​ക്കൂ​ട്ടം വൈ​ദ്യു​ത​തൂ​ണി​ലെ സ​ർ​വീ​സ് വ​യ​ർ പൊ​ട്ടി​ച്ച് ബ​ന്ത​മ​ല​യി​ലെ പ​ന്തീ​രാ​വി​ൽ നെ​റ്റോ​യു​ടെ വീ​ട്ടി​ലേ​ക്കു​ള്ള വൈ​ദ്യു​തി​ബ​ന്ധം വി​ച്ഛേ​ദി​ച്ചു. കൂ​ടാ​തെ വാ​ഴ, തെ​ങ്ങ്, ക​മു​ക് തു​ട​ങ്ങി​യ കൃ​ഷി​വി​ള​ക​ളും ന​ശി​പ്പി​ച്ചു.

അ​യ​ൽ​വാ​സി​യാ​യ ച​ക്കാ​ല​ക്ക​ൽ ജോ​ർ​ജി​ന്‍റെ കൃ​ഷി​സ്ഥ​ല​ത്തെ തെ​ങ്ങ്, ക​മു​ക് എ​ന്നി​വ​യും ആ​ന ന​ശി​പ്പി​ച്ചു. ഉ​റ​പ്പു​ഴി​ക്ക​ൽ ജെ​ൻ​സ​ന്‍റെ ക​മു​ക്, തെ​ങ്ങ്; പു​ത്ത​ൻ​പു​ര മാ​ത്യു​വി​ന്‍റെ ക​മു​ക്; പി​ണ​ക്കാ​ട്ട് ജോ​സി​ന്‍റെ ക​മു​ക് എ​ന്നി​വ​യാ​ണ് ന​ശി​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം മാ​ലോം വ​ലി​യ പു​ഞ്ച​യി​ലും ആ​ന ഇ​റ​ങ്ങി​യി​രു​ന്നു.
നി​ല​വി​ൽ ആ​ന​ക്കൂ​ട്ടം ത​ങ്ങ​ളു​ടെ കൃ​ഷി​സ്ഥ​ല​ത്തി​നോ​ട്‌ ചേ​ർ​ന്നു ത​ന്നെ ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന​താ​യും ക​ർ​ഷ​ക​ർ പ​റ​യു​ന്നു. വാ​ർ​ഡ് മെം​ബ​ർ ജെ​സി ചാ​ക്കോ, വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി.