അ​നി​യ​ൻ​കു​ഞ്ഞും ലീ​ലാ​മ്മ​യും ഇ​നി ടി​വി​യും കാ​ണും
Thursday, July 4, 2024 12:58 AM IST
രാ​ജ​പു​രം: സ്വ​ന്ത​മാ​യി ടെ​ലി​വി​ഷ​ൻ വാ​ങ്ങാ​നു​ള്ള സാ​മ്പ​ത്തി​ക​ശേ​ഷി ഇ​ല്ലാ​ത്ത​തി​നാ​ൽ റേ​ഡി​യോ പ​രി​പാ​ടി​ക​ൾ ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കി മാ​റ്റി​യ കോ​ളി​ച്ചാ​ൽ പ്രാ​ന്ത​ർ​കാ​വി​ലെ പു​ളി​മൂ​ട്ടി​ൽ തോ​മ​സ് എ​ന്ന അ​നി​യ​ൻ കു​ഞ്ഞും ഭാ​ര്യ ലീ​ലാ​മ്മ​യും ഇ​നി ടി​വി​യും കാ​ണും.

1960ക​ളി​ൽ കോ​ട്ട​യം രൂ​പ​ത​യു​ടെ മ​ല​ബാ​ർ കു​ടി​യേ​റ്റ​ത്തി​നൊ​പ്പം പ്രാ​ന്ത​ർ​കാ​വി​ലെ​ത്തി​യ അ​നി​യ​ൻ കു​ഞ്ഞി​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും ക​ഥ പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യ എ​ൻ.​വി​ൻ​സെ​ന്‍റും പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​ക​നാ​യ എ.​എ.​തോ​മ​സും സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലി​ട്ട​തി​നു പി​ന്നാ​ലെ മാ​ല​ക്ക​ല്ല് ലൂ​ർ​ദ് മാ​താ കെ​സി​സി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ടെ​ലി​വി​ഷ​ൻ വാ​ങ്ങി ന​ൽ​കി​യ​ത്.

മാ​ല​ക്ക​ല്ല് ലൂ​ർ​ദ് മാ​താ പ​ള്ളി വി​കാ​രി ഫാ.​ഡി​നോ കു​മ്മാ​നി​ക്കാ​ട്ടാ​ണ് ഇ​രു​പ​ത്തൊ​ന്നാം നൂ​റ്റാ​ണ്ടി​ലും സ​ഫ​ല​മാ​കാ​തി​രു​ന്ന ലീ​ലാ​മ്മ​യു​ടെ ടെ​ലി​വി​ഷ​ൻ സ്വ​പ്നം കെ​സി​സി ഭാ​ര​വാ​ഹി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യ​ത്.

ലൂ​ർ​ദ് മാ​താ പ​ള്ളി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഫാ.​ഡി​നോ ത​ന്നെ അ​നി​യ​ൻ​കു​ഞ്ഞി​നും ലീ​ലാ​മ്മ​യ്ക്കും ടി​വി കൈ​മാ​റി.

കെ​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ ബി​നേ​ഷ് വാ​ണി​യം​പു​ര​യി​ട​ത്തി​ൽ, ബേ​ബി പ​ള്ളി​കു​ന്നേ​ൽ, ടോ​മി നെ​ടും​തൊ​ട്ടി​യി​ൽ, ലി​ജോ വെ​ളി​യം​കു​ള​ത്തി​ൽ, ബേ​ബി വ​ര​വു​കാ​ലാ​യി​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.