പു​തി​യ ട്രെ​യി​ന്‍ മം​ഗ​ളൂരു വ​രെ നീ​ട്ട​ണം: എം​പി
Wednesday, July 3, 2024 1:50 AM IST
കാ​സ​ര്‍​ഗോ​ഡ്: പു​തു​താ​യി മ​ല​ബാ​റി​ലേ​ക്ക് അ​നു​വ​ദി​ച്ച അ​ണ്‍ റി​സ​ര്‍​വ്ഡ് എ​ക്‌​സ്പ്ര​സ് മം​ഗ​ളൂരു വ​രെ നീ​ട്ട​ണ​മെ​ന്നും തീ​ര്‍​ത്തും അ​വ​ഗ​ണി​ക്ക​പ്പെ​ട്ടു​കി​ട​ക്കു​ന്ന കാ​ഞ്ഞ​ങ്ങാ​ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍റെ ആ​വ​ശ്യ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ചും രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി റെ​യി​ല്‍​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വു​മാ​യി ച​ര്‍​ച്ച ന​ട​ത്തി. കാ​സ​ര്‍​ഗോ​ട്ടെ സാ​ധാ​ര​ണ ട്രെ​യി​ന്‍ യാ​ത്ര​ക്കാ​രു​ടെ ക​ഷ്ട​പ്പാ​ടു​ക​ള്‍​ക്കു​ള്ള ഒ​രു പ്ര​തി​വി​ധി​യാ​യി​രി​ക്കു​മി​ത്.

ഈ ​സ​മ​യ​ങ്ങ​ളി​ല്‍ ഓ​ടു​ന്ന മം​ഗ​ള നേ​ത്രാ​വ​തി എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ളു​ടെ തി​ര​ക്ക് കു​റ​യ്ക്കാ​ന്‍ ഷൊ​ര്‍​ണൂ​ര്‍ മു​ത​ല്‍ കാ​സ​ര്‍​ഗോ​ഡ് വ​രെ​യു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് ഇ​തേ​റെ പ്ര​യോ​ജ​ന​പ്പെ​ടും.

നി​ല​വി​ല്‍ കാ​സ​ര്‍​ഗോ​ട്ടേ​ക്ക് വൈ​കു​ന്നേ​രം അ​ഞ്ചി​നു ശേ​ഷം ട്രെ​യി​ന്‍ യാ​ത്രാ സൗ​ക​ര്യ​മി​ല്ല.
വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​സ​ര്‍​ഗോ​ഡ് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ട്രെ​യി​നു​ക​ളി​ല്‍ വെ​ള്ളം നി​റ​യ്ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സം​വി​ധാ​ന​ങ്ങ​ള്‍ ഇ​തി​ന​കം സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്, ഈ ​സം​വി​ധാ​ന​വും മ​റ്റും പ​രി​ഗ​ണി​ക്കാ​വു​ന്ന​താ​ണെ​ന്നും എം​പി അ​റി​യി​ച്ചു.
കാ​ഞ്ഞ​ങ്ങാ​ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​നും മ​റ്റു സ്റ്റേ​ഷ​നു​ക​ള്‍ പൊ​തു​വാ​യി ഉ​ള്ള വി​ഷ​യ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ചും ബ​ന്ധ​പ്പെ​ട്ട റെ​യി​ല്‍​വേ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​മെ​ന്നും അ​നു​കൂ​ല​മാ​യ തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ച​താ​യി എം​പി കൂ​ട്ടി​ച്ചേ​ര്‍​ത്തു