മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് പ​ണി ന​ട​ത്തി​യ റോ​ഡി​ൽ ടാ​റിം​ഗ് ഇ​ള​കി
Thursday, July 4, 2024 12:58 AM IST
തൃ​ക്ക​രി​പ്പൂ​ർ: മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് പ​ണി പൂ​ർ​ത്തി​യാ​ക്കി​യ റോ​ഡി​ൽ വീ​ണ്ടും ടാ​റിം​ഗ് ഇ​ള​കി ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​പ​ക​ട​ക്കെ​ണി​യാ​കു​ന്നു. റെ​യി​ൽ​വേ സ്റ്റേ​ഷ​ന് പി​ന്നി​ലെ നീ​ല​മ്പം റോ​ഡ് ജം​ഗ്ഷ​നി​ലാ​ണ് വീ​ണ്ടും കു​ഴി​ക​ളാ​യ​ത്.

തൊ​ട്ട​ടു​ത്ത് മ​ര​ങ്ങ​ളു​ള്ള​തി​നാ​ൽ നി​ര​ന്ത​ര​മാ​യി വെ​ള്ളം വീ​ഴു​ന്ന​താ​ണ് ടാ​റിം​ഗ് ഇ​ള​കാ​ൻ കാ​ര​ണ​മാ​കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഇ​തോ​ടെ റെ​യി​ൽ​വേ ഗേ​റ്റ് തു​റ​ന്നാ​ൽ വേ​ഗ​ത്തി​ലെ​ത്തു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ഇ​ള​കി​ക്കി​ട​ക്കു​ന്ന മെ​റ്റ​ലു​ക​ളി​ൽ ത​ട്ടി​യും കു​ഴി​ക​ളി​ൽ ചാ​ടി​യും അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​ത് വീ​ണ്ടും പ​തി​വാ​യി.

കു​ഴി​ക​ൾ കൂ​ടു​ത​ൽ വ​ലു​താ​കു​ന്ന​തി​നു​മു​മ്പ് ഇ​വി​ടെ കോ​ൺ​ക്രീ​റ്റ് ചെ​യ്യു​ക​യോ ഇ​ന്‍റ​ർ​ലോ​ക്ക് ക​ട്ട​ക​ൾ സ്ഥാ​പി​ക്കു​ക​യോ വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.