ചിറ്റാരിക്കാൽ: തോമാപുരം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ മലയാളം ക്ലബിന്റെ നേതൃത്വത്തിൽ ബഷീർ അനുസ്മരണം നടത്തി. മുഖ്യാധ്യാപിക സിസ്റ്റർ കെ.എം.ലിനറ്റ്, മലയാള വിഭാഗം അധ്യാപിക സിസ്റ്റർ റിൻസി ദേവസ്യ, വിദ്യാർഥി പ്രതിനിധി ദിയ എലിസബത്ത്, മനോജ് സി.ജോസ് എന്നിവർ പ്രസംഗിച്ചു.
ബഷീർ പുസ്തകങ്ങൾ പരിചയപ്പെടുത്തൽ, സാഹിത്യ ക്വിസ്, കഥാപാത്ര ദൃശ്യാവിഷ്കാരം എന്നിവയും നടന്നു.
വെള്ളരിക്കുണ്ട്: സെന്റ് ജൂഡ്സ് സ്കൂളിൽ ബഷീർ അനുസ്മരണം നടത്തി. മാനേജർ ഫാ.ഡോ.ജോൺസൺ അന്ത്യാoകുളം, മുഖ്യാധ്യാപിക കെ.എം.അന്നമ്മ, ജിമ്മി മാത്യു എന്നിവർ പ്രസംഗിച്ചു. ബഷീർ കഥാപാത്രങ്ങളുടെ അവതരണവും നടന്നു.
മാലക്കല്ല്: സെന്റ് മേരിസ് എയുപി സ്കൂളിൽ ഭാഷാ ക്ലബിന്റെ നേതൃത്വത്തിൽ രൂപീകരിച്ച വായനാ കോർണറിന്റെ ഉദ്ഘാടനം ബഷീർ അനുസ്മരണ ദിനത്തിൽ ഹൊസ്ദുർഗ് എഇഒ മിനി ജോസഫ് നിർവഹിച്ചു.
മുഖ്യാധ്യാപകൻ എം.എ.സജി, ഭാഷ ക്ലബ് കൺവീനർ അനിൽ തോമസ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് ബഷീർ അനുസ്മരണവും ബഷീർ കഥാപാത്രങ്ങളുടെ അവതരണവും നടന്നു. ബഷീറിന്റെ മതിലുകൾ എന്ന കൃതിയുടെ ദൃശ്യാവിഷ്കാരവും നടന്നു.
രാജപുരം: ബഷീര്‍ ദിനത്തില്‍ പുഞ്ചക്കര എല്‍പി സ്കൂള്‍ വിദ്യാര്‍ഥികള്‍ വണ്ണാത്തിക്കാനം ഓര്മ വായനശാലയും ഗ്രന്ഥാലയവും സന്ദര്‍ശിച്ചു.
ബഷീറിന്റെ പുസ്തകങ്ങളെ പരിചയപ്പെട്ടു. തുടര്‍ന്ന് സ്കൂളിൽ നടന്ന ബഷീര്‍ അനുസ്മരണ പരിപാടി മുഖ്യാധ്യാപിക വി.കെ.കൊച്ചുറാണി ഉദ്ഘാടനം ചെയ്തു.
ശാന്തമ്മ ജോസഫ് അധ്യക്ഷയായി. സരിത രാജു, ജോഹി കുര്യന്, എ.കെ.രാജേന്ദ്രന്, സൗമ്യ അജേഷ് എന്നിവര്‍ പ്രസംഗിച്ചു. കൊന്നക്കാട്: ഗവ. എൽപി സ്കൂളിൽ ബഷീർ അനുസ്മരണത്തിന്റെ ഭാഗമായി പാത്തുമ്മയുടെ ആട് എന്ന കൃതിയുടെ ദൃശ്യാവിഷ്കാരം നടത്തി. കുട്ടികളായ മുഹമ്മദ് മാർവാൻ, സാന്ദ്ര പ്രദീപ്, സഞ്ജന, ആരവ്, സൂരജ് എന്നിവർ വിവിധ കഥാപാത്രങ്ങളായി വേദിയിലെത്തി.
മുഖ്യാധ്യാപിക ജിൻസി ജോസഫ്, അധ്യാപകരായ എ.വി.വീണ, എസ്.ശരണ്യ, മാത്യു ജോസഫ് എന്നിവർ നേതൃത്വം നൽകി.
പാണത്തൂർ: പാണത്തൂർ ജിഡബ്ല്യുഎച്ച്എസിൽ നടന്ന ബഷീർ അനുസ്മരണം മുഖ്യാധ്യാപകൻ കൃഷ്ണൻ എടക്കടവ് ഉദ്ഘാടനം ചെയ്തു.
എസ്ആർജി കൺവീനർ പി.മനീഷ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. തുടർന്ന് കുട്ടികൾ ബഷീർ കൃതികളിലെ വിവിധ കഥാപാത്രങ്ങളായി അരങ്ങിലെത്തി. സ്കൂൾ പരിസരത്ത് ബഷീറിന് പ്രിയപ്പെട്ട മാങ്കോസ്റ്റിൻ മരത്തിന്റെ തൈ നട്ടു.