കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു
Sunday, June 30, 2024 11:35 PM IST
കാ​ഞ്ഞ​ങ്ങാ​ട്: ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. നീ​ലേ​ശ്വ​രം ചി​റ​പ്പു​റം ആ​ലി​ൻ​കീ​ഴി​ലെ പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി ര​ഘു- വി​ദ്യ​ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ കി​ഷോ​ർ​കു​മാ​ർ (20) ആ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 2.20നു​കാ​ഞ്ഞ​ങ്ങാ​ട് കൊ​വ്വ​ൽ​പ​ള്ളി​യി​ൽ കി​ഷോ​ർ സ​ഞ്ച​രി​ച്ച ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ കി​ഷോ​റി​നെ ഉ​ട​ൻ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഗു​രു​ത​ര​മാ​യ​തി​നാ​ൽ മം​ഗ​ളൂ​രു യൂ​ണി​റ്റി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ചി​കി​ത്സ​യ്ക്കി​ടെ ഇ​ന്ന​ലെ പു​ല​ർ​ച്ച​യോ​ടെ മ​രി​ച്ചു.​സ​ഹോ​ദ​ര​ങ്ങ​ൾ:​കി​ര​ൺ, കാ​ർ​ത്തി​ക.