ഇ​രി​ക്കൂ​റി​ലെ ടൂ​റി​സം പ​ദ്ധ​തി​ക​ളു​ടെ അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു
Tuesday, September 17, 2024 1:51 AM IST
ഇ​രി​ക്കൂ​ർ: ഇ​രി​ക്കൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ടൂ​റി​സം പ​ദ്ധ​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​വ​ലോ​ക​ന യോ​ഗം സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത‍​യി​ൽ ചേ​ർ​ന്നു.

ശ്രീ​ക​ണ്ഠ​പു​രം മു​നി​സി​പ്പാ​ലി​റ്റി​യി​ൽ ടേ​ക്ക് എ ​ബ്രേ​ക്കി​ന്‍റെ അ​റ്റ​കു​റ്റപ്പണി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന ​മു​റയ്​ക്ക് ന​ഗ​ര​സ​ഭ ഏ​റ്റെ​ടു​ക്കു​മെ​ന്ന് ചെ​യ​ർ​പേ​ഴ്സ​ൺ കെ.​വി. ഫി​ലോ​മി​ന യോ​ഗ​ത്തി​ൽ ഉ​റ​പ്പു ന​ൽ​കി.

ഏ​ഴ​ര​ക്കു​ണ്ട് ടൂ​റി​സം സെ​ന്‍റ​റി​ലെ മെ​യി​ൻ ബ്ലോ​ക്ക് ന​വീ​ക​ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ ന​ട​പ്പാ​ക്കാ​നും തീ​രു​മാ​നി​ച്ചു. ടൂ​റി​സം പോ​ലി​സ് സം​വി​ധാ​നം പൈ​ത​ൽ​മ​ല, പാ​ല​ക്ക​യംത​ട്ട്, എ​ഴ​ര​ക്കു​ണ്ട് എ​ന്നീ കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ പോ​ലി​സ് അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ടും.

കു​ട്ടി​പ്പു​ല്ല് ഡെ​സ്റ്റി​നേ​ഷ​ൻ​ ചാ​ല​ഞ്ചി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ക്കു​ന്ന ടു​റി​സം സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം ഈ ​വ​ർ​ഷം ത​ന്നെ ന​ട​ത്തും. പൈ​ത​ൽമ​ല​യി​ൽ ശു​ചി​മു​റി സൗ​ക​ര്യം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും യോ​ഗം നി​ർ​ദേ​ശി​ച്ചു.

യോ​ഗ​ത്തി​ൽ അ​സി. ക​ള​ക്ട​ർ ജി.​ സാ​യ്കൃ​ഷ്ണ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബേ​ബി ഓ​ട​മ്പ​ള്ളി, മി​നി ഷൈ​ബി, ടി.​പി. ഫാ​ത്തി​മ, ജി​ജേ​ഷ് കു​മാ​ർ, ആ​ർ​എ​ഫ്​ഒ ര​തീ​ശ​ൻ,വി. ​നി​കേ​ഷ്, കെ.​പി. മു​കേ​ഷ്, ടി.​എ​ൻ. ​ധ​ന​ല​ക്ഷ​മി, ടി.​വി. നാ​രാ​യ​ണ​ൻ, കെ.​പി. ദി​ല​ൻ, കെ.​പി. ഗം​ഗാ​ധ​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.