ചാ​ലി​യാ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷം; നടപടിയെടുക്കാതെ അധികൃതർ
Saturday, November 16, 2024 5:41 AM IST
നി​ല​മ്പൂ​ര്‍: ചാ​ലി​യാ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു. ന​ട​പ​ടി ക​ടു​പ്പി​ക്കാ​തെ വ​നം വ​കു​പ്പും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും. വേ​ട്ടേ​ക്കോ​ട് സ​ദേ​ശി രാ​ജ​ഭ​വ​നി​ല്‍ ഒ.​കെ. രാ​ജേ​ഷി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ 100 ഓ​ളം ക​പ്പ​ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി മാ​ത്രം കാ​ട്ടു​പ​ന്നി കൂ​ട്ടം ന​ശി​പ്പി​ച്ച​ത്. മേ​ഖ​ല​യി​ല്‍ കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ സ്വ​ന്തം ആ​വ​ശ്യ​ത്തി​നും വി​ല്‍​പ്പ​ന​ക്കു​മാ​യി ക​ര്‍​ഷ​ക​ര്‍ ഉ​ണ്ടാ​ക്കു​ന്ന ക​പ്പ, ചേ​ന, ചേ​മ്പ്, വാ​ഴ എ​ല്ലാം ന​ശി​പ്പി​ക്ക​പ്പെ​ടു​ക​യാ​ണ്.

കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ച് കൊ​ല്ലാ​ന്‍ പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്ക് അ​നു​മ​തി​യു​ണ്ട്. തോ​ക്ക് ലൈ​സ​ന്‍​സു​ള്ള ആ​ളു​ക​ള്‍​ക്കാ​ണ് ഇ​തി​ന് ചു​മ​ത​ല ന​ല്‍​കു​ക. എ​ന്നാ​ല്‍ ചാ​ലി​യാ​ര്‍ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ കാ​ണി​ക്കു​ന്ന അ​ലം​ഭാ​വം കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​കാ​ന്‍ കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ള്‍​ക്ക് സ​മീ​പ​മു​ള്ള കാ​ടു​ക​ളി​ലും വ്യ​ക്തി​ക​ളു​ടെ സ്ഥ​ല​ങ്ങ​ളി​ലെ കു​റ്റി​ക്കാ​ടു​ക​ളി​ലു​മു​ള്‍​പ്പെ​ടെ​യാ​ണ് കാ​ട്ടു​പ​ന്നി​ക​ള്‍ ത​മ്പ​ടി​ക്കു​ന്ന​ത്. രാ​ത്രി​യാ​കു​ന്ന​തോ​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് കൂ​ട്ട​മാ​യി എ​ത്തു​ക​യാ​ണ്. മ​ണ്ണു​പ്പാ​ടം മു​ത​ല്‍ കാ​ഞ്ഞി​ര​പ്പ​ടി വ​രെ​യു​ള്ള റോ​ഡി​ല്‍ കാ​ട്ടു​പ​ന്നി​ക​ള്‍ റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​ത് പ​തി​വാ​ണ്. നി​ര​വ​ധി ഇ​രു​ച​ക്ര വാ​ഹ​ന​ക്കാ​ര്‍​ക്കാ​ണ് ഇ​തു​മൂ​ലം വ​ണ്ടി​മ​റി​ഞ്ഞ് പ​രി​ക്കേ​ല്‍​ക്കു​ന്ന​ത്. നാ​ലു​വ​ര്‍​ഷം മു​ന്പ് കാ​ട്ടു​പ​ന്നി റോ​ഡി​ന് കു​റു​കെ ചാ​ടു​ന്ന​തി​നി​ട​യി​ല്‍ ബൈ​ക്കി​ല്‍ ത​ട്ടി​യ​തി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മൂ​ലേ​പ്പാ​ടം സ്വ​ദേ​ശി മ​രി​ച്ചി​രു​ന്നു. വേ​ട്ടേ​ക്കോ​ട്, പ​ണ​പൊ​യി​ല്‍, മൊ​ട​വ​ണ്ണ, പൈ​ങ്ങാ​ക്കോ​ട്, മ​ണ്ണു​പ്പാ​ടം, പൊ​യ്‌​ലാ​യി, അ​ക​മ്പാ​ടം, പെ​രു​മ്പ​ത്തൂ​ര്‍, ആ​ലോ​ടി, മൂ​ലേ​പ്പാ​ടം ഭാ​ഗ​ങ്ങ​ളി​ലെ​ല്ലാം കാ​ട്ടു​പ​ന്നി​ക​ളു​ടെ വി​ള​യാ​ട്ട​മാ​ണ്.

കൃ​ഷി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ക​ര്‍​ഷ​ക​ര്‍ വി​യ​ര്‍​പ്പൊ​ഴു​ക്കി വി​ള​യി​ക്കു​ന്ന കാ​ര്‍​ഷി​ക വി​ള​ക​ള്‍ വ​ന്യ​മൃ​ഗ​ങ്ങ​ള്‍ ന​ശി​പ്പി​ക്കു​ന്ന​ത് ത​ട​യാ​ൻ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണം. അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി ക​ര്‍​ഷ​ക​ര്‍ വ​നം​വ​കു​പ്പി​ന് പ​രാ​തി ന​ല്‍​കി​യാ​ല്‍ പ​ല​പ്പോ​ഴും ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല ല​ഭി​ച്ചാ​ല്‍ ത​ന്നെ ന​ഷ്ട​മാ​കു​ന്ന വി​ള​യു​ടെ 10 ശ​ത​മാ​നം പോ​ലും ല​ഭി​ക്കു​ക​യു​മി​ല്ലെ​ന്നാ​ണ് ക​ര്‍​ഷ​ക​രു​ടെ ആ​ക്ഷേ​പം.