മലപ്പുറം: മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ കേന്ദ്രമന്ത്രി സുരേഷ്ഗോപി തുടരുന്ന അധിക്ഷേപങ്ങളില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. കെയുഡബ്ല്യുജെ സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍ യോഗം ഉദ്ഘാടനം ചെയ്തു.
പ്രസ് ക്ലബ് പ്രസിഡന്റ് എസ്.മഹേഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.പി.നിസാര്‍, ട്രഷറര്‍ പി.എ അബ്ദുള്‍ ഹയ്യ്, സംസ്ഥാന കമ്മിറ്റി അംഗം സി. പ്രജോഷ്കുമാര്‍, വൈസ് പ്രസിഡന്റ് ഗീതു തമ്പി, സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം ജില്ലാ സെക്രട്ടറി എന്‍.വി.മുഹമ്മദലി, പി.ഷംസുദ്ദീന് എന്നിവര്‍ പ്രസംഗിച്ചു. പ്രകടനത്തിനു സമീര്‍ കല്ലായി, വിമല്‍ കോട്ടയ്ക്കല്‍, സുധ സുന്ദരന്‍, ഷാബില്‍ നസീബ്, മുജീബ് പുള്ളിച്ചോല, കെ.എന്‍.നവാസലി, വി.മനോജ്, ഡാറ്റസ് വേലായുധന്, സമീര്‍ കോപ്പിലാന്‍, കെ.പി.യാസര്‍, പി.വി.ഷാഹുല്‍ഹമീദ്, ഐ.സമീല്‍, രമേഷ് ചുങ്കപ്പള്ളി, കെ.ഷമീര്‍, ഷമീം രാമപുരം, മഹേഷ്കോട്ടക്കല്, സയിദ് അന്‍വര്‍, ഇംത്യാസ് കരീം എന്നിവര്‍ നേതൃത്വം നല്കി.