മഞ്ചേരി: അര്‍ബുദ ബാധിതര്‍ക്ക് വിഗ് നിര്‍മിക്കാന്‍ ശിശുദിനത്തില്‍ കേശദാനം നടത്തി ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയുടെ മാതൃക. മഞ്ചേരി തുറക്കല്‍ എച്ച്എംഎസ്എയുപി സ്കൂളിലെ അജ്വ ജൂരി എന്ന വിദ്യാര്‍ഥിനിയാണ് തന്റെ തലമുടി മുറിച്ച് നല്‍കിയത്. കാന്‍സര്‍ രോഗത്തിനുള്ള കീമോ ചികിത്സവഴി മുടി നഷ്ടപ്പെട്ടവര്‍ക്കാണ് സ്വന്തം തലമുടി മുറിച്ച് കൈമാറിയത്.
സ്കൂളില്‍ നടന്ന ചടങ്ങില്‍ മാനേജര്‍ കെ.എം.എ. ഷുക്കൂര്‍, പ്രധാനാധ്യാപകന് കെ. എം.എ സലിം, പിടിഎ പ്രസിഡന്റ് റഷീദലി, എംടിഎ പ്രസിഡന്റ് ജോസ്മേരി, ക്ലാസ് അധ്യാപകന് ഷമീറലി പുലിക്കുത്ത്, എച്ച്ഒഡി ഖദീജ നസ്രിന്, സവാദ് കുരിക്കള്‍, അധ്യാപകരായ ഷിബിന്‍, ഹരിപ്രിയ, റസല്‍, നിഹാല്‍, മുര്‍ഷിദ, സ്വാതി, ഡോ .ഷൈമ, ഫസ്ന, ആരിഫ, ഷഹ്ന എന്നിവര്‍ നേതൃത്വം നല്കി. തുറക്കല്‍ ഉല്ലാസ് നഗറിലെ വി.എം. നാസറുദ്ധീന്‍ -എന്‍. കെ. സനീല എന്നിവരുടെ മകളാണ് അജ്വ ജൂരി.