മ​ല​യോ​രം വീ​ണ്ടും സെ​വ​ൻ​സ് ആ​ര​വ​ങ്ങ​ളി​ലേ​ക്ക്
Saturday, November 16, 2024 5:41 AM IST
ക​രു​വാ​ര​കു​ണ്ട്: ലോ​കോ​ത്ത​ര താ​ര​ങ്ങ​ളെ അ​നു​ക​രി​ച്ച് ക​ളി മൈ​താ​ന​ങ്ങ​ളി​ൽ കാ​ൽ​പ്പ​ന്ത് ക​ളി​യി​ൽ മാ​സ്മ​രി​ക പ്ര​ക​ട​നം കൊ​ണ്ട് കാ​ണി​ക​ളെ ആ​വേ​ശ​മേ​റ്റു​ന്ന സെ​വ​ൻ​സ് ഫു​ട്‌​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റു​ക​ൾ​ക്ക് മ​ല​യോ​ര​ത്ത് വീ​ണ്ടും ആ​ര​വ​മു​യ​രു​ന്നു. കോ​വി​ഡ് കാ​ല​ത്തി​നു​ശേ​ഷം താ​ര​ത​മ്യേ​ന കു​റ​ഞ്ഞു​പോ​യ ഫു​ട്ബാ​ൾ മേ​ള​ക​ൾ​ക്കാ​ണ് വീ​ണ്ടും തു​ട​ക്ക​മാ​കു​ന്ന​ത്. ക​രു​വാ​ര​കു​ണ്ട് പു​ന്ന​ക്കാ​ട് സീ​സ​ണി​ലാ​ണ് ആ​ദ്യ ഫു​ട്ബോ​ൾ മേ​ള അ​ര​ങ്ങേ​റു​ന്ന​ത്.

വേ​ന​ല​വ​സാ​നം​വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി മ​ല​യോ​ര​ത്ത് ടൂ​ർ​ണ​മെ​ന്‍റ് ക​മ്മി​റ്റി​ക​ൾ വ​ൻ​തോ​തി​ലു​ള്ള ഒ​രു​ക്ക​ങ്ങ​ളാ​ണ് പൂ​ർ​ത്തീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തേ സ​മ​യ​ത്ത് ത​ന്നെ ജി​ല്ലാ സം​സ്ഥാ​ന​ത​ല​ങ്ങ​ളി​ലും ടൂ​ർ​ണ​മെ​ന്‍റു​ക​ൾ തു​ട​ങ്ങു​ന്നു​ണ്ട്. ഏ​റ്റ​വും കൂ​ടു​ത​ൽ ടൂ​ർ​ണ​മെ​ന്‍റു​ക​ൾ മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണു ന​ട​ക്കു​ന്ന​ത്.

പ്രാ​ദേ​ശി​ക ടീ​മു​ക​ൾ ത​മ്മി​ലാ​യി​രി​ക്കും മ​ത്സ​ര​ങ്ങ​ളെ​ങ്കി​ലും സം​സ്ഥാ​ന​ത്തി​ന​ക​ത്തെ പ്ര​മു​ഖ താ​ര​ങ്ങ​ൾ​ക്ക് പു​റ​മെ വി​ദേ​ശ​താ​ര​ങ്ങ​ളെ കൂ​ടി ടീ​മി​നാ​യി ക​ളി​ക്ക​ള​ത്തി​ലി​റ​ക്കും . ക​ളി​യാ​ര​വ​ത്തി​നൊ​പ്പം പേ​രും പെ​രു​മ​യും ല​ഭി​ക്കു​ന്ന​തു​കൊ​ണ്ട് ഭൂ​രി​ഭാ​ഗം ടീ​മു​ക​ളെ​യും സ്പോ​ൺ​സ​ർ ചെ​യ്യാ​ൻ വാ​ണി​ജ്യ,വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ ത​യാ​റാ​കും. മി​ക്ക സെ​വ​ൻ​സ് ഫു​ട്‌​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റു​ക​ൾ​ക്കും ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ​യും ല​ഭി​ക്കും. ടൂ​ർ​ണ​മെ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ കാ​ര്യ​ങ്ങ​ളും ഇ​തി​നു​കീ​ഴി​ൽ വ​രും. ക​ളി​ക്കി​ട​യി​ൽ പ​റ്റു​ന്ന അ​പ​ക​ട​ങ്ങ​ളി​ൽ ചി​കി​ത്സാ സ​ഹാ​യ​വും ല​ഭി​ക്കും. മി​ക്ക ടൂ​ർ​ണ​മെ​ന്‍റു​ക​ളും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ചെ​ല​വി​ൽ ഭൂ​രി​ഭാ​ഗ​വും സ്പോ​ൺ​സ​ർ​ഷി​പ്പി​ലൂ​ടെ ല​ഭി​ക്കു​ന്ന​തി​നാ​ൽ ലാ​ഭ​വി​ഹി​തം വ​ർ​ധി​ക്കു​ക​യും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഇ​ത് മു​ത​ൽ​കൂ​ട്ടാ​വു​ക​യും ചെ​യ്യും.