മലപ്പുറം: ശിശുദിന വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ശിശു സംരക്ഷണ യൂണിറ്റും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും ചേര്‍ന്ന് സംഘടിപ്പിച്ച ബാലസൗഹൃദ യാത്രക്ക് മലപ്പുറം കളക്ടറേറ്റില്‍ സ്വീകരണം നല്കി. കളക്ടര്‍ വി.ആര്. വിനോദ് ഉദ്ഘാടനം ചെയ്തു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഷാജിത ആറ്റാശേരി, സിഡിപിഒമാരായ വി. പ്രമീള, റജീന, ടി.എം. ഷാഹിന, പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരായ എ.കെ. മുഹമ്മദ് സാലിഹ്, മുഹമ്മദ് ഫസല്‍ പുള്ളാട്ട്, ചൈല്‍ഡ് ഹെല്പ്ലൈന് കോ ഓര്‍ഡിനേറ്റര്‍ സി. ഫാരിസ എന്നിവര്‍ പ്രസംഗിച്ചു.
"പ്രകൃതി ദുരന്തങ്ങളും കുട്ടികളും’ സന്ദേശത്തില്‍ വഴിക്കടവില്‍ നിന്ന് ആരംഭിച്ച ബൈക്ക് റാലി ജില്ലാ വനിത ശിശു വികസന ഓഫിസര്‍ കെ.വി. ആശാമോള്‍ ഫ്ളാഗ് ഓഫ് ചെയ്തു. നിലമ്പൂര്‍, മമ്പാട്, എടവണ്ണ, മഞ്ചേരി, മലപ്പുറം എന്നിവിടങ്ങളില്‍ ശിശു വികസന പദ്ധതി ഓഫീസര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍, സ്കൂള്‍ കൗണ്‍സിലര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, ചൈല്‍ഡ് ഫ്രണ്ട് ഓര്ഗനൈസേഷന് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി. മഞ്ചേരിയിലും മലപ്പുറത്തും അര്‍ബന്‍ ശിശു വികസന പദ്ധതി ഓഫീസര്‍ വി. പ്രമീളയുടെ നേതൃത്വത്തില്‍ അങ്കണവാടി പ്രവര്‍ത്തകരും നിലമ്പൂര്‍ ചന്തക്കുന്ന് സ്റ്റാന്‍ഡില്‍ ഗുഡ് ഹോപ്പ് സ്കൂളിലെ വിദ്യാര്‍ഥികളും ഫ്ളാഷ് മോബ് സംഘടിപ്പിച്ചു.
മഞ്ചേരി : ശിശുദിനത്തോടനുബന്ധിച്ച് സ്കൂളിലെ ഭിന്നശേഷി കുട്ടികള്‍ക്ക് വിനോദയാത്രയൊരുക്കി സഹപാഠികള്‍. മഞ്ചേരി തുറക്കല്‍ എച്ച്എംഎസ്എ യുപി സ്കൂളിലെ സ്കൗട്ട് ആന്‍ഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിലാണ് പ്രത്യേക പരിഗണന അര്‍ഹിക്കുന്ന പന്ത്രണ്ട് കുട്ടികളെ തിരൂര്‍ കൂട്ടായി ബീച്ചിലേക്ക് ടൂര്‍ കൊണ്ടുപോയത്. പിടിഎ പ്രസിഡന്റ് സി.പി. റഷീദ്, കെ.കെ. ഹക്കീം, പ്രധാനാധ്യാപകന് കെ.എം.എ. സലിം, എംടിഎ പ്രസിഡന്റ് ജോസ് മേരി, ജംഷീന, ഷബീര്‍, ടി. ഷിബില്‍, എം.പി. ജുമൈലത്ത്, ടി. സലീന, സഹ്യാമൃത എന്നിവര്‍ നേതൃത്വം നല്കി.
നിലമ്പൂര്‍: സെയിന്‍സ് സ്റ്റോറും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് നിലമ്പൂര്‍ യൂണിറ്റും ചേര്‍ന്ന് ശിശുദിനത്തില്‍ ജില്ലാ ആശുപത്രിയിലേക്ക് ബേബി ബെഡ് കിറ്റുകള്‍ വിതരണം ചെയ്തു.
സെയിന്‍ സ്റ്റോര്‍ ഉടമ അര്‍ഷാദ് യൂണിയര്‍, കെവിവിഇഎസ് യൂത്ത് വിംഗ് പ്രസിഡന്റ്് റിയാസ് ചെമ്പന്‍, സെക്രട്ടറി രതീഷ് വിജയ, ഖജാന്‍ജി സബീറലി മാടാല എന്നിവര്‍ ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബുവിന് കൈമാറി.