ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന; ര​ണ്ട് ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​ച്ചു പൂ​ട്ടാ​ന്‍ ശി​പാ​ര്‍​ശ
Saturday, November 16, 2024 5:41 AM IST
നി​ല​മ്പൂ​ര്‍: നി​ല​മ്പൂ​രി​ല്‍ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന​യെ തു​ട​ര്‍​ന്ന് ര​ണ്ട് ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ അ​ട​ച്ചു​പൂ​ട്ടാ​ന്‍ ശി​പാ​ര്‍​ശ. ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ അ​ണു​ബാ​ധ മു​ക്ത​മാ​ണോ എ​ന്ന പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി ന​വം​ബ​ര്‍ മാ​സ​ത്തി​ല്‍ നി​ല​മ്പൂ​ര്‍ ന​ഗ​ര​സ​ഭ പ​രി​ധി​യി​ല്‍ ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ഷി​നാ​സ് ബാ​ബു​വി​ന്‍റെ നേൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നി​ല​മ്പൂ​രി​ലെ രാ​ജീ​വ് ക്ലി​നി​ക്, ച​ന്ത​ക്കു​ന്നി​ലെ മ​ല​ബാ​ര്‍ ആ​യു​ര്‍​വേ​ദ കേ​ന്ദ്ര​ത്തി​ലെ മ​സാ​ജ് സെ​ന്‍റ​ര്‍ എ​ന്നി​വ അ​ന​ധി​കൃ​ത​മാ​യാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് ഈ ​സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​ച്ചു പൂ​ട്ടാ​ന്‍ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്ക് ശി​പാ​ര്‍​ശ ന​ല്‍​കി​യ​താ​യി നി​ല​മ്പൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി ആ​ര്‍.​എം.​ഒ. ഡോ. ​കെ.​കെ. പ്ര​വീ​ണ പ​റ​ഞ്ഞു.

രാ​ജീ​വ് ക്ലി​നി​ക്കി​ലെ ഡോ. ​രാ​ജീ​വ്, ഡോ. ​സൂ​ര​ജ് സു​രേ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍​ക്ക് മൂ​ല​ക്കു​രു രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ട്രാ​വ​ന്‍​കൂ​ര്‍ കൊ​ച്ചി​ന്‍ മെ​ഡി​ക്ക​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റാ​യ ടി​സി​എം​സി ഇ​ല്ല. ച​ന്ത​ക്കു​ന്നി​ലെ മ​ല​ബാ​ര്‍ ആ​യു​ര്‍​വേ​ദ കേ​ന്ദ്ര​ത്തി​ലെ മ​സാ​ജ് സെ​ന്‍റ​ര്‍ ലൈ​സ​ന്‍​സ് ഇ​ല്ലാ​തെ​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് അ​തും അ​ട​ച്ച് പൂ​ട്ടാ​ന്‍ ശി​പാ​ര്‍​ശ ന​ല്‍​കി. ലൈ​സ​ന്‍​സ് ഉ​ണ്ടെ​ന്നും അ​ത് ഹാ​ജ​രാ​ക്കാ​മെ​ന്നും ആ​യു​ര്‍​വേ​ദ കേ​ന്ദ്ര​ത്തി​ലെ ബ​ന്ധ​പ്പെ​ട്ട​വ​ര്‍ അ​റി​യി​ച്ചു. ലൈ​സ​ന്‍​സ് ഉ​ള്‍​പ്പെ​ടെ ഹാ​ജ​രാ​ക്കി​യ ശേ​ഷം മാ​ത്ര​മേ തു​റ​ക്കാ​ന്‍ പാ​ടു​ള്ളൂ​വെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. യോ​ഗ്യ​ത​യി​ല്ലാ​ത്ത ആ​ളു​ക​ളെ വ​ച്ചാ​ണ് ഈ ​സ്ഥാ​പ​നം പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ന്ന​തെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ച​ന്ത​ക്കു​ന്നി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ബം​ഗ്ലാ​വ് കു​ന്നി​ലെ ഹീ​ല്‍ ആ​യു​ര്‍​വേ​ദ മ​ര്‍​മ ചി​കി​ത്സാ​ല​യ​ത്തി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​വി​ടെ ബ​യോ മെ​ഡി​ക്ക​ല്‍ വേ​സ്റ്റ് സം​വി​ധാ​നം ഒ​ന്നും ത​ന്നെ ന​ട​പ്പാ​ക്കി​യി​ട്ടി​ല്ല. ഇ​ത് ന​ട​പ്പാ​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശം ന​ല്‍​കി.

ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ഷി​നാ​സ് ബാ​ബു, ആ​ര്‍.​എം.​ഒ. ഡോ. ​കെ.​കെ. പ്ര​വീ​ണ, നി​ല​മ്പൂ​ര്‍ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ജി​ജോ, നി​ല​മ്പൂ​ര്‍ ന​ഗ​ര​സ​ഭ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​ഞ്ജ​ലി എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ​ത്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന തു​ട​രും. മു​ന്പ് പ​രി​ശോ​ധ​ന​യെ തു​ട​ര്‍​ന്ന് അ​ട​ച്ച് പൂ​ട്ടി​യ രാ​ജീ​വ് ക്ലി​നി​ക്ക് പി​ന്നീ​ട് വീ​ണ്ടും തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. മ​സാ​ജ് സെ​ന്‍റ​റി​ന് അ​ത്യാ​വ​ശ്യം വേ​ണ്ട സം​വി​ധാ​ന​ങ്ങ​ളോ ലൈ​ന്‍​സോ ഇ​ല്ലെ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് പ​റ​യു​ന്ന​ത്. പ​രി​ശോ​ധ​ന റി​പ്പോ​ര്‍​ട്ട് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​ആ​ര്‍. രേ​ണു​ക​ക്ക് കൈ​മാ​റും.