വോ​ട്ട​ര്‍​മാ​ര്‍ ഇ​ന്ന് ബൂ​ത്തി​ലേ​ക്ക്
Wednesday, November 13, 2024 4:52 AM IST
മ​ല​പ്പു​റം: വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന് ന​ട​ക്കും. മ​ല​പ്പു​റം ജി​ല്ല​യി​ലെ ഏ​റ​നാ​ട്, നി​ല​മ്പൂ​ര്‍, വ​ണ്ടൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ള്‍ കൂ​ടി ഉ​ള്‍​പ്പെ​ടു​ന്ന​താ​ണ് വ​യ​നാ​ട് പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ലം. ഈ ​മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളി​ലെ 6,45,755 പേ​രാ​ണ് പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക് പോ​കു​ന്ന​ത്. ഇ​വ​രി​ല്‍ 3,20,214 പേ​ര്‍ പു​രു​ഷ​ന്‍​മാ​രും 3,25,535 പേ​ര്‍ സ്ത്രീ​ക​ളും ആ​റ് പേ​ര്‍ ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ വി​ഭാ​ഗ​ക്കാ​രു​മാ​ണ്.

വോ​ട്ടെ​ടു​പ്പി​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി. രാ​വി​ലെ ഏ​ഴ് മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റ് വ​രെ​യാ​ണ് പോ​ളിം​ഗ്. പു​ല​ര്‍​ച്ചെ 5.30ന് ​മോ​ക് പോ​ള്‍ ആ​രം​ഭി​ക്കും. വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം ഇ​ന്ന​ലെ പൂ​ര്‍​ത്തി​യാ​യി. ഏ​റ​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ബൂ​ത്തു​ക​ളി​ലേ​ക്കു​ള്ള സാ​മ​ഗ്രി​ക​ള്‍ മ​ഞ്ചേ​രി ചു​ള്ള​ക്കാ​ട് ജി​യു​പി സ്കൂ​ളി​ലും നി​ല​മ്പൂ​ര്‍, ഏ​റ​നാ​ട് മ​ണ്ഡ​ല​ങ്ങ​ളി​ലേ​ത് നി​ല​മ്പൂ​ര്‍ അ​മ​ല്‍ കോ​ള​ജി​ലു​മാ​ണ് പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് വി​ത​ര​ണം ചെ​യ്ത​ത്. വോ​ട്ടെ​ടു​പ്പി​നു ശേ​ഷം ഇ​തേ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍ തി​രി​കെ​യെ​ത്തി​ക്കു​ക. തു​ട​ര്‍​ന്ന് രാ​ത്രി​യോ​ടെ ത​ന്നെ നി​ല​മ്പൂ​ര്‍ അ​മ​ല്‍ കോ​ള​ജി​ലെ സ്ട്രോം​ഗ് റൂ​മു​ക​ളി​ലേ​ക്ക് മാ​റ്റും.പോ​ളിം​ഗ് സാ​മ​ഗ്രി​ക​ള്‍ ഏ​റ്റു​വാ​ങ്ങി​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ്ര​ത്യേ​ക വാ​ഹ​ന​ങ്ങ​ളി​ല്‍ അ​ത​ത് പോ​ളിം​ഗ്

സ്റ്റേ​ഷ​നു​ക​ളി​ലെ​ത്തി ബൂ​ത്തു​ക​ള്‍ സ​ജ്ജീ​ക​രി​ച്ചു. 25 ഓ​ക്സി​ല​റി ബു​ത്തു​ക​ള്‍ ഉ​ള്‍​പ്പെ​ടെ ആ​കെ 595 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. എ​ല്ലാ ബൂ​ത്തു​ക​ളി​ലും റാം​പ്, ശു​ചി​മു​റി, കു​ടി​വെ​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. വ​നി​താ ഓ​ഫീ​സ​ര്‍​മാ​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ഒ​മ്പ​ത് പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളും ഒ​മ്പ​ത് മാ​തൃ​കാ പോ​ളിം​ഗ് ബൂ​ത്തു​ക​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലും വോ​ട്ടെ​ടു​പ്പ് ന​ട​പ​ടി​ക​ള്‍ വെ​ബ്കാ​സ്റ്റിം​ഗ് ന​ട​ത്തു​ന്നു​ണ്ട്. 16 മേ​ഖ​ല​ക​ളി​ലാ​യി 26 പ്ര​ശ്ന സാ​ധ്യ​താ ബൂ​ത്തു​ക​ളാ​ണ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. ഇ​വി​ട​ങ്ങ​ളി​ല്‍ അ​ധി​ക​സു​ര​ക്ഷ ഒ​രു​ക്കി. ഏ​റ​നാ​ട് അ​ഞ്ചും നി​ല​മ്പൂ​രി​ല്‍ 17 ഉം ​വ​ണ്ടൂ​രി​ല്‍ നാ​ലും പ്ര​ശ്ന സാ​ധ്യ​താ ബൂ​ത്തു​ക​ളാ​ണു​ള്ള​ത്. പോ​ളിം​ഗ് നി​രീ​ക്ഷി​ക്കു​ന്ന​തി​നു​ള്ള ക​ണ്‍​ട്രോ​ള്‍ റൂ​മും വെ​ബ് കാ​സ്റ്റിം​ഗ് ക​ണ്‍​ട്രോ​ള്‍ റൂ​മും മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളി​ലു​മാ​യി റി​സ​ര്‍​വ് ഉ​ള്‍​പ്പെ​ടെ 1424 ബാ​ല​റ്റ് യൂ​ണി​റ്റു​ക​ളും 712 ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റു​ക​ളും 772 വി​വി പാ​റ്റു​ക​ളും വോ​ട്ടു​പ്പി​ന് ഉ​പ​യോ​ഗി​ക്കും. റി​സ​ര്‍​വി​ലു​ള്ള​വ​ര്‍ ഉ​ള്‍​പ്പെ​ടെ 2975 ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് പോ​ളിം​ഗ് ചു​മ​ത​ല​ക​ള്‍​ക്ക് നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. ഓ​രോ പോ​ളിം​ഗ് സ്റ്റേ​ഷ​നി​ലും നാ​ല് വീ​തം ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഉ​ണ്ടാ​വു​ക. 1300 ല​ധി​കം വോ​ട്ട​ര്‍​മാ​രു​ള്ള ബൂ​ത്തു​ക​ളി​ല്‍ ഒ​രു പോ​ളിം​ഗ് ഓ​ഫീ​സ​റെ അ​ധി​ക​മാ​യി നി​യോ​ഗി​ക്കും. ഇ​തി​ന് പു​റ​മെ 67 സെ​ക്ട​ര്‍ ഓ​ഫീ​സ​ര്‍​മാ​ര്‍, 26 മൈ​ക്രോ ഒ​ബ്സ​ര്‍​വ​ര്‍​മാ​ര്‍, 570 ബി​എ​ല്‍​ഒ​മാ​ര്‍, 182 റൂ​ട്ട് ഓ​ഫീ​സ​ര്‍​മാ​ര്‍, 54 സ്ക്വാ​ഡ് ലീ​ഡ​ര്‍​മാ​ര്‍ എ​ന്നി​വ​രും ചു​മ​ത​ല​ക​ളി​ലു​ണ്ടാ​കും. സു​ര​ക്ഷാ ചു​മ​ത​ല​ക​ള്‍​ക്കാ​യി 2500 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും ര​ണ്ട് ക​മ്പ​നി കേ​ന്ദ്ര സേ​ന​യെ​യും മൂ​ന്ന് ക​മ്പ​നി സാ​യു​ധ ബ​റ്റാ​ലി​യ​ന്‍ സേ​നാം​ഗ​ങ്ങ​ളെ​യും വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

വോ​ട്ട് ചെ​യ്യാ​ന്‍
13 തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ള്‍

മ​ല​പ്പു​റം: തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ട് ചെ​യ്യു​ന്ന​തി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ന​ല്‍​കു​ന്ന ഫോ​ട്ടോ ഐ​ഡി (എ​പി​ക്) കാ​ര്‍​ഡാ​ണ് തി​രി​ച്ച​റി​യി​ല്‍ രേ​ഖ​യാ​യി ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്. ഇ​തി​ന് പു​റ​മേ ഫോ​ട്ടോ പ​തി​ച്ച മ​റ്റ് 12 അം​ഗീ​കൃ​ത തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ള്‍ കൂ​ടി വോ​ട്ട് ചെ​യ്യാ​ന്‍ ഉ​പ​യോ​ഗി​ക്കാം. ആ​ധാ​ര്‍ കാ​ര്‍​ഡ്, പാ​ന്‍ കാ​ര്‍​ഡ്, ഭി​ന്ന​ശേ​ഷി തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് (യു​ഡി​ഐ​ഡി), സ​ര്‍​വീ​സ് ഐ​ഡി കാ​ര്‍​ഡ്, ഫോ​ട്ടോ പ​തി​ച്ച ബാ​ങ്ക്/ പോ​സ്റ്റ് ഓ​ഫീ​സ് പാ​സ് ബു​ക്ക്, തൊ​ഴി​ല്‍ മ​ന്ത്രാ​ല​യം ന​ല്‍​കു​ന്ന ഹെ​ല്‍​ത്ത് ഇ​ന്‍​ഷ്വ​റ​ന്‍​സ് സ്മാ​ര്‍​ട്ട് കാ​ര്‍​ഡ്, ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ്, പാ​സ്പോ​ര്‍​ട്ട്, എ​ന്‍​പി​ആ​ര്‍ ആ​ര്‍​ജി​ഐ ന​ല്‍​കു​ന്ന സ്മാ​ര്‍​ട്ട് കാ​ര്‍​ഡ്, പെ​ന്‍​ഷ​ന്‍ രേ​ഖ, എം​പി/​എം​എ​ല്‍​എ/ എം​എ​ല്‍​സി​മാ​രു​ടെ ഔ​ദ്യോ​ഗി​ക തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡു​ക​ള്‍, ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ തൊ​ഴി​ല്‍ കാ​ര്‍​ഡ് എ​ന്നി​വ​യാ​ണ് തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ളാ​യി ഉ​പ​യോ​ഗി​ക്കാ​വു​ന്ന​ത്.