പെരിന്തല്‍മണ്ണ: മൗലാന കോളജ് ഓഫ് ഫാര്‍മസി ലോക പ്രമേഹദിനത്തോടനുബന്ധിച്ച് ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു. മൗലാന കോളജ് ഓഡിറ്റോറിയത്തില്‍ നടത്തിയ പരിപാടി മൗലാന ഹോസ്പിറ്റല്‍ കണ്‍സള്‍ട്ടന്റ് എന്‍ഡോക്രൈനോളജിസ്റ്റ് ഡോ. ജിന്സന് പോള്‍ ഉദ്ഘാടനം ചെയ്തു.
കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ.പി. മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ഡോ. പി.പി. നസീഫ്, ഫാര്‍മസി പ്രാക്ടീസ് വകുപ്പ് മേധാവി ഡോ. സി. മുഹാസ്, ഡോ. ടി.എസ്. കൃഷ്ണേന്ദു, എം.വി. ഷംസീദ, കെ.കെ. ആയിശഹിബ, ഇ. മുഹമ്മദ് സുഹൈല്‍ എന്നിവര്‍ പ്രസംഗിച്ചു.
പെരിന്തല്‍മണ്ണ: പ്രമേഹ ബോധവത്കരണത്തിന്റെ ഭാഗമായി പെരിന്തല്‍മണ്ണ ടൗണ്‍ ലയണ്‍സ് ക്ലബും ഐഎംഎ പെരിന്തല്‍മണ്ണയും ഗവണ്മെന്റ് ഹോസ്പിറ്റലും ചേര്‍ന്നു ജീവിത ശൈലി രോഗത്തിനെതിരെ ബോധവത്കരണ സെമിനാറും കൂട്ടനടത്തവും നടത്തി. ഇതോടൊപ്പം സൗജന്യ പ്രമേഹ പരിശോധന ക്യാമ്പും ഫുട്ബാള്‍ മത്സരവും സംഘടിപ്പിച്ചു.
പെരിന്തല്‍മണ്ണ ടൗണ്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് സി.എ. സുനില്‍ കുമാറിന്റ് അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ കൂട്ടനടത്തം ഐഎംഎ പ്രസിഡന്റ് ഡോ. എം. സതീഷ് കുമാര്‍ ഫ്ളാഗ് ഓഫ് ചെയ്തു. ഫുട്ബോള്‍ മത്സരം മുനിസിപ്പല്‍ ചെയര്മാന് പി. ഷാജി ഉദ്ഘാടനം ചെയ്തു. സോണ്‍ ചെയര്മാന് ഡോ. നഈമു റഹുമാന്‍, ഡോ. ഷാജി ഗഫൂര്‍, ഡോ. കൊച്ചു എസ്. മണി, ഡോ. നിലാര്‍ മുഹമ്മദ്, അഡ്വ. ബെന്നി തോമസ്, കെ.സി. ഇസ്മായില്‍, കെ.എസ്. രമേഷ്, ആര്‍എംഒ ഡോ. ദീപക്, ഡോ. ഷംജിത്, കെ.ആര്. രവി, ക്ലബ് ട്രഷറര്‍ പദ്മനാഭന് എന്നിവര്‍ പ്രസംഗിച്ചു.
പെരിന്തല്‍മണ്ണ: ഓയിസ്ക പെരിന്തല്‍മണ്ണ ചാപ്റ്ററിന്റെ പ്രമേഹദിനാചരണം പിഎന്‍എന്‍എം
ആയുര്‍വേദ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വൈലോപ്പിള്ളി ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ഓയിസ്ക ജില്ലാ ചാപ്റ്റര്‍ സെക്രട്ടറി ഡോ. പി. കൃഷ്ണദാസ് അധ്യക്ഷനായിരുന്നു. ഡോ. ഷീബ കൃഷ്ണദാസ്, ഡോ. ശ്രീകല ശ്രീകുമാര്‍, ഡോ. പി. വിശ്വനാഥന്, ഡോ. ലീന വിശ്വനാഥന്, മുഹമ്മദ് യൂനസ് കിഴക്കേതില്‍, വേലായുധന് പുത്തൂര്‍, പി. കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഓയിസ്ക പെരിന്തല്‍മണ്ണ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഭക്ഷണ ക്രമീകരണം, യോഗ പരിശീലനം, നീന്തല്‍ തുടങ്ങിയ സൗജന്യ പ്രമേഹ പ്രതിരോധ പരിപാടികള്‍ ലഭ്യമാണ്. ഫോണ്‍: 9447216263,