വ​യ​നാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പോ​ളിം​ഗ് കു​റ​ഞ്ഞ​ത് മു​ന്ന​ണി​ക​ളി​ല്‍ ച​ര്‍​ച്ച
Friday, November 15, 2024 4:32 AM IST
നി​ല​മ്പൂ​ര്‍: വ​യ​നാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പോ​ളിം​ഗ് ശ​ത​മാ​നം കു​റ​ഞ്ഞ​ത് മു​ഖ്യ​ച​ര്‍​ച്ച​യാ​ക്കി മൂ​ന്ന് മു​ന്ന​ണി​ക​ളും. മ​ണ്ഡ​ല രൂ​പീ​ക​ര​ണ​ത്തി​നു ശേ​ഷം ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ കു​റ​ഞ്ഞ പോ​ളിം​ഗ് ശ​ത​മാ​ന​മാ​ണ് ബു​ധ​നാ​ഴ്ച ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ല്‍ ന​ട​ന്ന പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 73.57 ശ​ത​മാ​നം പോ​ളിം​ഗ് ന​ട​ന്നി​ട​ത്താ​ണ് ഈ ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ത് 64.72 ആ​യി കു​റ​ഞ്ഞ​ത്.

പ്രി​യ​ങ്കാ​ഗാ​ന്ധി, രാ​ഹു​ലി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ നേ​ടു​മെ​ന്ന ഉ​റ​പ്പി​ലാ​ണ് യു​ഡി​എ​ഫ് പ്ര​ചാ​ര​ണം ശ​ക്തി​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. രാ​ഹു​ല്‍​ഗാ​ന്ധി മ​ത്സ​രി​ച്ച​പ്പോ​ള്‍ മ​ണ്ഡ​ല​ത്തി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​തി​ലും കൂ​ടു​ത​ല്‍ സ​മ​യം പ്രി​യ​ങ്ക​ഗാ​ന്ധി മ​ണ്ഡ​ല​ത്തി​ല്‍ ചെ​ല​വ​ഴി​ച്ചി​രു​ന്നു. ഇ​ത്ത​വ​ണ ഭൂ​രി​പ​ക്ഷം ഏ​ഴ് ല​ക്ഷ​മാ​ക്കി ഉ​യ​ര്‍​ത്തു​മെ​ന്ന് മു​ഴു​വ​ന്‍ പ്ര​വ​ര്‍​ത്ത​ക​രും അ​ര​ക്കി​ട്ടു​റ​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍, വോ​ട്ടെ​ടു​പ്പ് ദി​വ​സം പോ​ളിം​ഗ് പ്ര​തീ​ക്ഷി​ച്ച​ത്ര ഉ​യ​ര്‍​ന്നി​ല്ല എ​ന്ന ആ​ശ​ങ്ക നേ​താ​ക്ക​ളി​ല്‍ നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. പ്രി​യ​ങ്കാ ഗാ​ന്ധി​യു​ടെ വി​ജ​യം ഉ​റ​പ്പാ​യ​തി​നാ​ല്‍ എ​തി​ര്‍​സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള വോ​ട്ടി​ലാ​ണ് ഇ​ടി​വു​ണ്ടാ​യ​തെ​ന്ന വാ​ദ​മാ​ണ്

യു​ഡി​എ​ഫി​ലെ ചി​ല നേ​താ​ക്ക​ള്‍ പ​ങ്കു​വ​ച്ച​ത്. എ​ന്താ​യാ​ലും പ്രി​യ​ങ്കാ​ഗാ​ന്ധി വി​ജ​യി​ക്കു​മെ​ന്ന​തി​നാ​ല്‍ ത​ങ്ങ​ള്‍ വോ​ട്ടു ചെ​യ്തി​ല്ലെ​ങ്കി​ലും വി​ജ​യി​ക്കു​മെ​ന്ന ചി​ന്ത ചി​ല​രെ​യെ​ങ്കി​ലും വോ​ട്ടു ചെ​യ്യാ​ന്‍ പോ​കു​ന്ന​തി​ല്‍​നി​ന്ന് പി​ന്നോ​ട്ടു വ​ലി​ച്ചോ എ​ന്ന് ചി​ന്തി​ക്കു​ന്ന​വ​രു​മു​ണ്ട്. അ​തേ​സ​മ​യം, പോ​ളിം​ഗ് കു​റ​ഞ്ഞ​ത് വി​വി​ധ മു​ന്ന​ണി​ക​ള്‍ ത​ങ്ങ​ള്‍​ക്ക് നേ​ട്ട​മു​ണ്ടാ​ക്കു​മെ​ന്ന പ്ര​ചാ​ര​ണ​വും ഇ​പ്പോ​ള്‍ ന​ട​ക്കു​ന്നു​ണ്ട്.

വ​യ​നാ​ട്ടി​ല്‍ വി​ക​സ​ന വി​പ്ല​വ​മാ​ണ് ത​ങ്ങ​ളു​ടെ സ്ഥാ​നാ​ര്‍​ഥി ജ​യി​ച്ചാ​ലു​ണ്ടാ​വു​ക എ​ന്ന വി​ക​സ​ന വി​ഷ​യ​ത്തി​ലൂ​ന്നി​യാ​ണ് ബി​ജെ​പി പ്ര​ചാ​ര​ണം ന​ട​ത്തി​യി​രു​ന്ന​ത്. ശ​ക്ത​മാ​യ കേ​ന്ദ്ര ഭ​ര​ണ​ത്തെ മു​ന്‍​നി​ര്‍​ത്തി​യാ​ണ് വോ​ട്ട​ര്‍​മാ​ര്‍​ക്ക് ഈ ​വാ​ഗ്ദാ​നം പ്ര​വ​ര്‍​ത്ത​ക​രും നേ​താ​ക്ക​ളും ന​ല്‍​കി​യി​രു​ന്ന​ത്. ജ​ന​പ്ര​തി​നി​ധി എ​ന്ന നി​ല​യി​ല്‍ പ്ര​വ​ര്‍​ത്ത​ന മി​ക​വും പ​രി​ച​യ​വു​മു​ള്ള സ്ഥാ​നാ​ര്‍​ഥി​യെ​ന്ന വാ​ദ​വും ബി​ജെ​പി മു​ന്നോ​ട്ടു​വ​ച്ചി​രു​ന്നു.

അ​തു​കൊ​ണ്ട് ത​ന്നെ പോ​ളിം​ഗി​ലെ കു​റ​വ് ത​ങ്ങ​ളെ ബാ​ധി​ക്കി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് ബി​ജെ​പി​ക്കു​ള്ള​ത്.

ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളി​ല്‍ രാ​ഹു​ല്‍​ഗാ​ന്ധി മ​ത്സ​രി​ക്കു​മെ​ന്ന് നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നി​ല്ലെ​ന്നും കേ​ര​ള​ത്തി​ലെ മ​ത്സ​രം ക​ഴി​ഞ്ഞാ​ണ് ര​ണ്ടാ​മ​ത്തെ സ്ഥാ​നാ​ര്‍​ഥി​ത്വം ഉ​ണ്ടാ​യ​തെ​ന്നും ഇ​ത് ജ​ന​ങ്ങ​ളോ​ട് ചെ​യ്ത വ​ഞ്ച​ന​യാ​ണെ​ന്നും എ​ല്‍​ഡി​എ​ഫ് ആ​രോ​പി​ക്കു​ന്നു. മാ​ത്ര​മ​ല്ല വ​യ​നാ​ടി​നെ രാ​ഹു​ല്‍ ഗാ​ന്ധി ഒ​ഴി​വാ​ക്കി​യ​തി​ലു​ള്ള യു​ഡി​എ​ഫി​ന്‍റെ ത​ന്നെ എ​തി​ര്‍​പ്പാ​ണ് വോ​ട്ടിം​ഗ് ശ​ത​മാ​നം കു​റ​യാ​ന്‍ കാ​ര​ണ​മെ​ന്നും എ​ല്‍​ഡി​എ​ഫ് ആ​രോ​പി​ക്കു​ന്നു.