എടക്കര: മുനമ്പം ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാതിരിപ്പാടം സെന്റ് മേരീസ് ദേവാലയ ഇടവക കത്തോലിക്ക കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. ഇടവക വികാരി ഫാ. സണ്ണി കൊല്ലാര്‍തോട്ടം, ഡീക്കന്‍ ജെയ്സന് ഇടശേരി, സിസ്റ്റര്‍ സ്റ്റെല്ല(എഫ്സിസി) എന്നിവര്‍ പ്രസംഗിച്ചു. സിസ്റ്റര്‍ ദീപ്തി (എഫ്സിസി), സിസ്റ്റര്‍ അനില (എഫ്സിസി), സിസ്റ്റര്‍ ഫ്രാന്‍സി (എഫ്സിസി), കെസിവൈഎം യൂണിറ്റ് പ്രസിഡന്റ് ജോയല്‍ ജോയ് പാണെങ്ങാട്ട, കൈക്കാരന്മാരായ ബാബു കളപ്പുരക്കല്‍, മത്തായി എളപ്പുങ്കല്‍ , അനീഷ് അമ്പാട്ട്, ജിജി പാലമലയില്‍, മാത്യു പറമുണ്ടയില്‍, ഷിനു ഇലവുംമൂട്ടില്‍ എന്നിവര്‍ നേതൃത്വം നല്കി.
മഞ്ചേരി: വഖഫ് നിയമത്തിന്റെ പേരില്‍ കുടിയിറക്ക് ഭീഷണി നേരിടുന്ന മുനമ്പം നിവാസികള്‍ക്ക് പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ച് കത്തോലിക്ക കോണ്‍ഗ്രസ് മഞ്ചേരി സെന്റ് ജോസഫ് ചര്‍ച്ച് യൂണിറ്റ് പ്രതിഷേധ റാലി നടത്തി. പള്ളി അങ്കണത്തില്‍ നിന്ന് റാലി ആരംഭിച്ചു. തുടര്‍ന്ന് മലപ്പുറം-കോഴിക്കോട് ബൈപാസില്‍ നടന്ന പ്രതിഷധ സദസില്‍ ഇടവക വികാരി ഫാ. ജോസഫ് കുഴിക്കാട്ടുമ്യാലില്‍, യൂണിറ്റ് പ്രസിഡന്റ് തോമസ് കുരുവിള, ജോസഫ് കാര്യാങ്കല്‍, ഡൈസന്‍ ജോര്‍ജ്, ജോയി കുന്നുംപുറത്ത്, പി.വി. ജോസ്, ജോണിക്കുട്ടി പുത്തന്‍പുര മണലാടി, തങ്കച്ചന് ആന്റണി കിഴക്കേകര, ദേവസ്യ കണ്ടത്തില്‍, ജിനു പുറകോട്ടില്, കത്തോലിക്ക കോണ്‍ഗ്രസ് താമരേശരി രൂപത സെക്രട്ടറി തേജസ് മാത്യു കറുകയില്‍ എന്നിവര്‍ നേതൃത്വം നല്കി. ഇടവക അംഗങ്ങള്‍ക്ക് കത്തോലിക്ക കോണ്‍ഗ്രസ് യൂണിറ്റ് വൈസ് പ്രസിഡന്റ് ജോയ് വടക്കുംപാടന്‍ ഐക്യദാര്‍ഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.