ഫു​ട്പാ​ത്തി​ലേ​ക്ക് ഇ​റ​ക്കി​വ​ച്ച് ക​ച്ച​ട​വം; പി​ഴ ഈ​ടാ​ക്കി
Thursday, November 14, 2024 5:32 AM IST
മ​ഞ്ചേ​രി: ഫു​ട്പാ​ത്തി​ലേ​ക്ക് ഇ​റ​ക്കി​വ​ച്ച് ക​ച്ച​വ​ടം ന​ട​ത്തി​യ സ്ഥാ​പ​ന​ത്തി​ന് ന​ഗ​ര​സ​ഭ പി​ഴ ഈ​ടാ​ക്കി. മു​ട്ടി​പ്പാ​ലം മ​നഃ​സ്നേ​ഹ ആ​ശു​പ​ത്രി​ക്ക് സ​മീ​പം പ​ഴ​വ​ര്‍​ഗ​ങ്ങ​ള്‍ വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന കെ.​കെ. ഫ്രൂ​ട്ട്സ് എ​ന്ന സ്ഥാ​പ​ന​ത്തി​നാ​ണ് 5,000 രൂ​പ പി​ഴ​യി​ട്ട​ത്. ഫു​ട്പാ​ത്തി​ലേ​ക്ക് ഇ​റ​ക്കി​വ​ച്ച പ​ഴ​വ​ര്‍​ഗ​ങ്ങ​ളും മ​റ്റും പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. ന​ഗ​ര​സ​ഭ ഒ​ന്നാം ഗ്രേ​ഡ് പ​ബ്ലി​ക് ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ ദീ​പേ​ഷ് ത​ല​ക്കാ​ട്ട്, പ​ബ്ലി​ക് ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ റി​ല്‍​ജു മോ​ഹ​ന്‍, സി. ​ന​സ​റു​ദ്ദീ​ന്‍, ശു​ചീ​ക​ര​ണ വി​ഭാ​ഗം തൊ​ഴി​ലാ​ളി​ക​ള്‍ എ​ന്നി​വ​ര്‍ പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ല്‍​കി.