സ​മ​സ്ത​യ്ക്കെ​ന്നും ശ​ക്തി പ​ക​ര്‍​ന്ന​ത് പാ​ണ​ക്കാ​ട് കു​ടും​ബം: എ​സ്‌​വൈ​എ​സ്
Sunday, November 10, 2024 6:34 AM IST
മ​ല​പ്പു​റം: സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ല്‍ ഉ​ല​മാ​ക്ക് ശ​ക്തി പ​ക​ര്‍​ന്ന കു​ടും​ബ​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​ത്താ​ല്‍ ഒ​ന്നാം സ്ഥാ​നം പാ​ണ​ക്കാ​ട് സ​യ്യി​ദ് കു​ടും​ബ​ത്തി​ന് ത​ന്നെ​യാ​യി​രി​ക്കു​മെ​ന്നും സ​യ്യി​ദു​മാ​രു​ടെ സാ​ന്നി​ധ്യ​വും പി​ന്തു​ണ​യും സ​മ​സ്ത​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ ജ​ന​കീ​യ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും എ​സ്‌​വൈ​എ​സ് ഈ​സ്റ്റ് ജി​ല്ലാ സീ​നി​യ​ര്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​സ​മ​ദ് പൂ​ക്കോ​ട്ടൂ​ര്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ​ലീം എ​ട​ക്ക​ര, ട്ര​ഷ​ര്‍ അ​ബ്ദു​ള്‍ ഖാ​ദി​ര്‍ ഫൈ​സി കു​ന്നും​പു​റം എ​ന്നി​വ​ര്‍ സം​യു​ക്ത പ്ര​വ​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.

വ​ലി​യ പ​ണ്ഡി​ത​രും സ​യ്യി​ദു​മാ​രും സ​മ​സ്ത​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ല്‍ മു​ന്നി​ല്‍ നി​ന്നി​ട്ടു​്ടെ​ങ്കി​ലും ഒ​രു കു​ടും​ബം ഒ​ന്നി​ച്ച് സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ല്‍ ഉ​ല​മാ​യെ ശ​ക്തി​പ്പെ​ടു​ത്താ​ന്‍ ഇ​റ​ങ്ങി​ത്തി​രി​ച്ച​ത് കേ​ര​ള​ത്തി​ന്‍റെ ന​വോ​ത്ഥാ​ന ച​രി​ത്ര​ത്തി​ല്‍ അ​ത്ഭു​ത​ക​ര​മാ​ണെ​ന്നും വി​സ്മ​യ​ക​ര​മാ​യ ഈ ​സം​വി​ധാ​ന​ത്തെ നി​ല​നി​ര്‍​ത്തു​ന്ന​തി​ന് ശ​ക്തി​പ​ക​രു​ന്ന പ്ര​സ്താ​വ​ന​യാ​ണ് സ​മ​സ്ത പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് മു​ഹ​മ്മ​ദ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ളു​ടെ പാ​ണ​ക്കാ​ട് ഖാ​സി ഫൗ​ണ്ടേ​ഷ​ന്‍ സം​ബ​ന്ധി​ച്ചു​ണ്ടാ​യ​തെ​ന്നും നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.

പാ​ണ​ക്കാ​ട് സ​യ്യി​ദ് കു​ടും​ബം നേ​തൃ​ത്വം ന​ല്‍​കു​ന്ന പ്ര​വ​ര്‍​ത്ത​ന​ത്തി​ന് സ​മ​സ്ത പി​ന്തു​ണ ന​ല്‍​കു​ന്ന​തും സ​മ​സ്ത​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് പാ​ണ​ക്കാ​ട് സ​യ്യി​ദു​മാ​ര്‍ പി​ന്തു​ണ ന​ല്‍​കു​ന്ന​തും കൂ​ടു​ത​ല്‍ ആ​വേ​ശ​ത്തോ​ടെ ഇ​നി​യും തു​ട​രു​മെ​ന്നും നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.