വ​യ​നാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: ജി​ല്ല​യി​ല്‍ ഒ​രു​ക്ക​ങ്ങ​ളാ​യി
Tuesday, November 12, 2024 6:22 AM IST
മ​ല​പ്പു​റം: വ​യ​നാ​ട് ലോ​ക്സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ജി​ല്ല​യി​ലെ ഒ​രു​ക്ക​ങ്ങ​ളും സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളും പൂ​ര്‍​ത്തി​യാ​യ​താ​യി ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ക​ള​ക്ട​ര്‍ വി.​ആ​ര്‍. വി​നോ​ദ്, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ര്‍. വി​ശ്വ​നാ​ഥ് എ​ന്നി​വ​ര്‍ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ത്തി​യ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

ജി​ല്ല​യി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ള്ള ഏ​റ​നാ​ട്, നി​ല​മ്പൂ​ര്‍, വ​ണ്ടൂ​ര്‍ എ​ന്നീ മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി ആ​കെ 6,45,755 പേ​ര്‍​ക്കാ​ണ് സ​മ്മ​തി​ദാ​നാ​വ​കാ​ശ​മു​ള്ള​ത്. ഇ​വ​രി​ല്‍ 3,20,214 പേ​ര്‍ പു​രു​ഷ​ന്‍​മാ​രും 3,25,535 പേ​ര്‍ സ്ത്രീ​ക​ളും ആ​റ് പേ​ര്‍ ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ വി​ഭാ​ഗ​ക്കാ​രു​മാ​ണ്.

13ന് ​രാ​വി​ലെ ഏ​ഴ് മു​ത​ല്‍ വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ക്കും. 25 ഓ​ക്സി​ല​റി ബൂ​ത്തു​ക​ള്‍ ഉ​ള്‍​പ്പെ​ടെ ആ​കെ 595 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​ണ് ജി​ല്ല​യി​ല്‍ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. എ​ല്ലാ ബൂ​ത്തു​ക​ളി​ലും റാം​പ്, ടോ​യ്‌​ല​റ്റ്, കു​ടി​വെ​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ എ​ന്നി​വ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. വ​നി​താ ഓ​ഫീ​സ​ര്‍​മാ​രു​ടെ മാ​ത്രം മേ​ല്‍​നോ​ട്ട​ത്തി​ല്‍ ഒ​മ്പ​ത് പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കും. ഒ​മ്പ​ത് മാ​തൃ​കാ പോ​ളിം​ഗ് ബൂ​ത്തു​ക​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ഓ​രോ മ​ണ്ഡ​ല​ത്തി​ലും ഇ​ത്ത​ര​ത്തി​ല്‍ മൂ​ന്ന് വീ​തം പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​ണ് ഉ​ണ്ടാ​വു​ക. 595 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലും വോ​ട്ടെ​ടു​പ്പ് ന​ട​പ​ടി​ക​ള്‍ വെ​ബ്കാ​സ്റ്റിം​ഗ് ന​ട​ത്തു​ന്നു​ണ്ട്. 16 മേ​ഖ​ല​ക​ളി​ലാ​യി 26 പ്ര​ശ്ന സാ​ധ്യ​താ ബൂ​ത്തു​ക​ളാ​ണ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. ഇ​വി​ട​ങ്ങ​ളി​ല്‍ അ​ധി​ക സു​ര​ക്ഷ ഒ​രു​ക്കും. ഏ​റ​നാ​ട് അ​ഞ്ചും നി​ല​മ്പൂ​രി​ല്‍ 17 ഉം ​വ​ണ്ടൂ​രി​ല്‍ നാ​ലും പ്ര​ശ്ന സാ​ധ്യ​താ ബൂ​ത്തു​ക​ളാ​ണു​ള്ള​ത്.

മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളി​ലു​മാ​യി റി​സ​ര്‍​വ് ഉ​ള്‍​പ്പെ​ടെ 1424 ബാ​ല​റ്റ് യൂ​ണി​റ്റു​ക​ളും (ഏ​റ​നാ​ട്-416, നി​ല​മ്പൂ​ര്‍-500, വ​ണ്ടൂ​ര്‍-508) 712 ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റു​ക​ളും (ഏ​റ​നാ​ട്-208, നി​ല​മ്പൂ​ര്‍-250, വ​ണ്ടൂ​ര്‍-254), 772 വി​വി പാ​റ്റു​ക​ളും (ഏ​റ​നാ​ട്-226, നി​ല​മ്പൂ​ര്‍-271, വ​ണ്ടൂ​ര്‍-275) വോ​ട്ടു​പ്പി​ന് ഉ​പ​യോ​ഗി​ക്കും.
റി​സ​ര്‍​വി​ലു​ള്ള​വ​ര്‍ ഉ​ള്‍​പ്പെ​ടെ 2975 ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് പോ​ളിം​ഗ് ചു​മ​ത​ല​ക​ള്‍​ക്ക് നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. ഓ​രോ പോ​ളിം​ഗ് സ്റ്റേ​ഷ​നി​ലും നാ​ല് വീ​തം ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഉ​ണ്ടാ​വു​ക. 1300 ല​ധി​കം വോ​ട്ട​ര്‍​മാ​രു​ള്ള ബൂ​ത്തു​ക​ളി​ല്‍ ഒ​രു പോ​ളിം​ഗ് ഓ​ഫീ​സ​റെ അ​ധി​ക​മാ​യി നി​യോ​ഗി​ക്കും. ഇ​തി​ന് പു​റ​മെ 67 സെ​ക്ട​ര്‍ ഓ​ഫീ​സ​ര്‍​മാ​ര്‍, 26 മൈ​ക്രോ ഒ​ബ്സ​ര്‍​വ​ര്‍​മാ​ര്‍, 570 ബി​എ​ല്‍​ഒ​മാ​ര്‍, 182 റൂ​ട്ട് ഓ​ഫീ​സ​ര്‍​മാ​ര്‍, 54 സ്ക്വാ​ഡ് ലീ​ഡ​ര്‍​മാ​ര്‍ എ​ന്നി​വ​രും ചു​മ​ത​ല​ക​ളി​ലു​ണ്ടാ​കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.