മ​ങ്ക​ട സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലെ ന​വീ​ക​ര​ണം വേ​ഗ​മാ​ക്കാ​ന്‍ നി​ര്‍​ദേ​ശം
Thursday, November 14, 2024 5:32 AM IST
മ​ങ്ക​ട: മ​ങ്ക​ട ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ന് മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ യോ​ഗം ചേ​ര്‍​ന്നു. ബ​ജ​റ്റി​ല്‍ അ​നു​വ​ദി​ച്ച അ​ഞ്ച് കോ​ടി രൂ​പ​യു​ടെ പ്ര​വൃ​ത്തി​ക​ള്‍, ഹെ​ല്‍​ത്ത് ഗ്രാ​ന്‍​ഡ് ഉ​പ​യോ​ഗി​ച്ചു​ള്ള പ്ര​വൃ​ത്തി​ക​ള്‍, ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡ് നി​ര്‍​മാ​ണം എ​ന്നി​വ ആ​രം​ഭി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചാ​ണ് ച​ര്‍​ച്ച ന​ട​ത്തി​യ​ത്. ആ​ശു​പ​ത്രി​യി​ലെ പ​രി​മി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ളും ജീ​വ​ന​ക്കാ​രു​ടെ അ​ഭാ​വ​വും ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

പ്ര​വൃ​ത്തി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി ആ​രം​ഭി​ക്കു​ന്ന​തി​ന് ഡെ​പ്യൂ​ട്ടി ഡി​എം​ഒ​ക്കും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് (ബി​ല്‍​ഡിം​ഗ്സ്) അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ എ​ന്നി​വ​ര്‍​ക്ക് എം​എ​ല്‍​എ നി​ര്‍​ദേ​ശം ന​ല്‍​കി. മ​ങ്ക​ട മ​ണ്ഡ​ല​ത്തി​ലെ ഏ​ക കി​ട​ത്തി ചി​കി​ത്സ​യു​ള്ള സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യാ​ണി​ത്. യോ​ഗ​ത്തി​ല്‍ മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​അ​ബ്ദു​ള്‍​ക​രീം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജു​വൈ​രി​യ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. അ​സ്ക​ര്‍ അ​ലി, ബ്ലോ​ക്ക് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ശ​ശി മ​ങ്ക​ട, ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​നൂ​ന, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് (ബി​ല്‍​ഡിം​ഗ്സ്) അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ എം. ​ഷി​നി, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ജ​സീ​നാ​ബി, ഹോ​സ്പി​റ്റ​ല്‍ മാ​നേ​ജ്മെ​ന്റ് ക​മ്മി​റ്റി അം​ഗം കു​ഞ്ഞാ​ലി​ക്കു​ട്ടി, ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ സ​ക്കീ​ര്‍ ഹു​സൈ​ന്‍, വേ​ണു​ഗോ​പാ​ല​ന്‍, ന​ഴ്സിം​ഗ് ഓ​ഫീ​സ​ര്‍ രേ​ഖ, പി​ആ​ര്‍​ഒ നീ​തു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.