ക​ര്‍​ഷ​ക​രെ വെ​ല്ലു​വി​ളി​ക്കു​ന്ന വ​നം മ​ന്ത്രി​യെ പു​റ​ത്താ​ക്ക​ണം: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്
ക​ര്‍​ഷ​ക​രെ വെ​ല്ലു​വി​ളി​ക്കു​ന്ന   വ​നം മ​ന്ത്രി​യെ പു​റ​ത്താ​ക്ക​ണം:  ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്
Wednesday, December 25, 2024 5:51 AM IST
കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ ക​​​ര്‍​ഷ​​​ക​​സ​​​മൂ​​​ഹ​​​ത്തെ ഒ​​​ന്ന​​​ട​​​ങ്കം വെ​​​ല്ലു​​​വി​​​ളി​​​ക്കു​​​ന്ന വ​​​നം മ​​​ന്ത്രി എ.​​​കെ.​​​ശ​​​ശീ​​​ന്ദ്ര​​​നെ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ല്‍നി​​​ന്ന് പു​​​റ​​​ത്താ​​​ക്ക​​​ണ​​​മെ​​​ന്ന് കാ​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ഗ്ലോ​​​ബ​​​ല്‍ സ​​​മി​​​തി. വ​​​നം നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി കാ​​​ലാ​​​നു​​​സൃ​​​ത​​​മാ​​​യ മാ​​​റ്റം മാ​​​ത്രം എ​​​ന്നു പ​​​റ​​​ഞ്ഞ് അ​​​സ​​​ത്യം പ​​​ര​​​ത്തു​​​ന്ന വ​​​നം ​​മ​​​ന്ത്രി തു​​​ട​​​രാ​​​ന്‍ അ​​​ര്‍​ഹ​​​ന​​​ല്ല.

ജ​​​ന​​​ങ്ങ​​​ളു​​​ടെ ജീ​​​വി​​​ത പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളി​​​ല്‍ ഇ​​​ട​​​പെ​​​ടു​​​ന്ന മ​​​ത​​​മേ​​​ല​​​ധ്യ​​​ക്ഷ​​​ന്മാ​​​ര്‍​ക്കു പ​​​ക്വ​​​ത വേ​​​ണ​​​മെ​​​ന്ന് ഉ​​​പ​​​ദേ​​​ശി​​​ക്കു​​​ന്ന മ​​​ന്ത്രി, ആ​​​ത്മ​​​പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്ത​​​ണം. ക​​​ര്‍​ഷ​​​ക​​​രെ കു​​​ടി​​​യി​​​റ​​​ക്കാ​​​നു​​​ള്ള നി​​​യ​​​മ​​​ങ്ങ​​​ള്‍ ജ​​​നം ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി എ​​​തി​​​ര്‍​ക്കും.

വ​​​നം മ​​​ന്ത്രി കു​​​റ​​​ഞ്ഞ പ​​​ക്ഷം പു​​​തി​​​യ ബി​​​ല്ലി​​​ന്‍റെ ക​​​ര​​​ട് ഭേ​​​ദ​​​ഗ​​​തി​​യെ​​ങ്കി​​ലും വാ​​യി​​ക്ക​​ണം.​ ആ​​​രെ​​​ങ്കി​​​ലും പ​​​റ​​​യു​​​ന്ന​​​ത് കേ​​​ട്ട് അ​​​സ​​​ത്യം വി​​​ളി​​​ച്ചു പ​​​റ​​​യു​​​ന്ന മ​​​ന്ത്രി സ​​​ത്യ​​​പ്ര​​​തി​​​ജ്ഞാ ലം​​​ഘ​​​ന​​​മാ​​​ണ് ന​​​ട​​​ത്തു​​​ന്ന​​​ത്. കാ​​​ടി​​​ന്‍റെ ജ​​​ണ്ട പൊ​​​ളി​​​ക്കു​​​ന്ന​​​വ​​​ര്‍​ക്ക് എ​​​തി​​​രേ മാ​​​ത്ര​​​മാ​​​ണ് നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി എ​​​ന്നു പ​​​റ​​​യു​​​ന്ന മ​​​ന്ത്രി ജ​​​ണ്ട​​​യ്‌​​ക്കൊ​​​പ്പം ഏ​​​തു താ​​​ത്കാ​​​ലി​​​ക നി​​​ര്‍​മി​​​തി​​​യും ചേ​​​ര്‍​ത്തി​​​രി​​​ക്കു​​​ന്ന​​​ത് എ​​​ന്തി​​​നെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്ക​​​ണം. ഒ​​​രു പ​​​ശു വ​​​ഴി​​തെ​​​റ്റി കാ​​​ട്ടി​​​ല്‍ ക​​​യ​​​റി​​​യാ​​​ല്‍ പോ​​​ലും ക​​​ര്‍​ഷ​​​ക​​​ന്‍ ജ​​​യി​​​ലി​​​ലാ​​​കു​​​ന്ന അ​​​വ​​​സ്ഥ​​​യാ​​​ണ്. കാ​​​ട്ടി​​​ലേ​​​ക്ക് ഒ​​​ഴു​​​കു​​​ന്ന ജ​​​ലസ്രോ​​​ത​​​സ് മ​​​ലി​​​ന​​​പ്പെ​​​ട്ടാ​​​ല്‍ പോ​​​ലും കേ​​​സ് എ​​​ടു​​​ക്കാ​​​വു​​​ന്ന ഭേ​​​ദ​​​ഗ​​​തി ഫോ​​​റ​​​സ്റ്റ് രാ​​​ജി​​​ലേ​​​ക്ക് കേ​​​ര​​​ള​​​ത്തെ ത​​​ള്ളി​​​വി​​​ടും. വി​​​ഷ​​​യ​​​ത്തി​​​ൽ ശ​​​ക്ത​​​മാ​​​യ പ്ര​​​ക്ഷോ​​​ഭം ആ​​​രം​​​ഭി​​​ക്കാ​​​ന്‍ ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് തീ​​​രു​​​മാ​​​നി​​​ച്ചു.


പ്ര​​​തി​​​നി​​​ധി യോ​​​ഗ​​​ത്തി​​​ല്‍ പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ജീ​​​വ് കൊ​​​ച്ചു​​​പ​​​റ​​​മ്പി​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഡ​​​യ​​​റ​​​ക്ട​​​ര്‍ റ​​​വ. ഡോ. ​​​ഫി​​​ലി​​​പ്പ് ക​​​വി​​​യി​​​ല്‍, ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​ജോ​​​സ്‌​​​കു​​​ട്ടി ഒ​​​ഴു​​​ക​​​യി​​​ല്‍, അ​​​ട​​​വ് ടോ​​​ണി പു​​​ഞ്ച​​​ക്കു​​​ന്നേ​​​ല്‍, പ്ര​​​ഫ. കെ.​​​എം. ഫ്രാ​​​ന്‍​സി​​​സ്, രാ​​​ജേ​​​ഷ് ജോ​​​ണ്‍, ട്രീ​​​സ ലി​​​സ് സെ​​​ബാ​​​സ്റ്റ്യ​​​ന്‍, ഡോ. ​​​കെ.​​​പി. സാ​​​ജു, ടോ​​​മി​​​ച്ച​​​ന്‍ അ​​​യ്യ​​​രു​​​കു​​​ള​​​ങ്ങ​​​ര, ജോ​​​ര്‍​ജ്കു​​​ട്ടി പു​​​ന്ന​​​ക്കു​​​ഴി, പ​​​ത്രോ​​​സ് വ​​​ട​​​ക്കും​​​ചേ​​​രി, പീ​​​യു​​​സ് പ​​​റേ​​​ടം, അ​​​ഡ്വ. മ​​​നു വ​​​രാ​​​പ്പ​​​ള്ളി എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.