ഗ്ലോ​ബ​ൽ ഹൈ​ഡ്ര​ജ​ൻ ആ​ൻ​ഡ് റി​ന്യൂ​വബിൾ എ​ന​ർ​ജി സ​മ്മി​റ്റ് മാ​ർ​ച്ചി​ൽ
ഗ്ലോ​ബ​ൽ ഹൈ​ഡ്ര​ജ​ൻ ആ​ൻ​ഡ് റി​ന്യൂ​വബിൾ എ​ന​ർ​ജി സ​മ്മി​റ്റ് മാ​ർ​ച്ചി​ൽ
Monday, December 23, 2024 5:21 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന വൈ​​​ദ്യു​​​തി വ​​​കു​​​പ്പും ഇ​​​ല​​​റ്റ്സ് ടെ​​​ക്നോ മീ​​​ഡി​​​യ​​​യും സം​​​യു​​​ക്ത​​​മാ​​​യി ചേ​​​ർ​​​ന്ന് ഗ്ലോ​​​ബ​​​ൽ ഹൈ​​​ഡ്ര​​​ജ​​​ൻ ആ​​​ൻ​​​ഡ് റി​​​ന്യൂ​​​വബിൾ എ​​​ന​​​ർ​​​ജി സ​​​മ്മി​​​റ്റ് 2025 സം​​​ഘ​​​ടി​​​പ്പി​​​ക്കും. 2025 മാ​​​ർ​​​ച്ച് 12, 13 തീ​​​യ​​​തി​​​ക​​​ളി​​​ൽ കൊ​​​ച്ചി ഗ്രാ​​ൻ​​ഡ് ഹ​​​യാ​​​ത്തി​​​ലാ​​​ണു സ​​​മ്മേ​​​ള​​​നം. കെ​​​എ​​​സ്ഇ​​​ബി, കേ​​​ര​​​ള എ​​​ന​​​ർ​​​ജി മേ​​​നേ​​​ജ്മെ​​​ന്‍റ് സെ​​​ന്‍റ​​​ർ എ​​​ന്നി​​​വ​​​യോ​​​ടൊ​​​പ്പം അ​​​ന​​​ർ​​​ട്ടും സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ മു​​​ഖ്യ​​​പ​​​ങ്കാ​​​ളി​​​യാ​​​കും.

മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പു​​​ന​​​രു​​​പ​​​യോ​​​ഗ ഊ​​​ർ​​​ജ​​​വും ഗ്രീ​​​ൻ ഹൈ​​​ഡ്ര​​​ജ​​​നും; ഭാ​​​വി സാ​​​ധ്യ​​​ത​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ച​​​ർ​​​ച്ച ന​​​ട​​​ത്തും. കേ​​​ന്ദ്ര വൈ​​​ദ്യു​​​തി മ​​​ന്ത്രി മ​​​നോ​​​ഹ​​​ർ​​​ലാ​​​ൽ ഖ​​​ട്ട​​​ർ, സം​​​സ്ഥാ​​​ന വൈ​​​ദ്യു​​​തി മ​​​ന്ത്രി കെ. ​​​കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി, പെ​​​ട്രോ​​​ളി​​​യം, പ്ര​​​കൃ​​​തി വാ​​​ത​​​കം വ​​​കു​​​പ്പു​​​ക​​​ളു​​​ടെ കേ​​​ന്ദ്ര സ​​​ഹ​​​മ​​​ന്ത്രി സു​​​രേ​​​ഷ്ഗോ​​​പി എ​​​ന്നി​​​വ​​​രു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ സ​​​മ്മി​​​റ്റി​​​ന്‍റെ ബ്രോ​​​ഷ​​​ർ പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു.


വൈ​​​ദ്യു​​​തിവ​​​കു​​​പ്പ് അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി കെ. ​​​ആ​​​ർ. ജ്യോ​​​തി​​​ലാ​​​ൽ, കെ​​​എ​​​സ്ഇ​​​ബി ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ജു പ്ര​​​ഭാ​​​ക​​​ർ, അ​​​ന​​​ർ​​​ട്ട് സി​​​ഇ​​​ഒ ന​​​രേ​​​ന്ദ്ര​​​നാ​​​ഥ് വേ​​​ളൂ​​​രി എ​​​ന്നി​​​വ​​​ർ ച​​​ട​​​ങ്ങി​​​ൽ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു. ഗ്രീ​​​ൻ ഹൈ​​​ഡ്ര​​​ജ​​​ൻ രം​​​ഗ​​​ത്തെ സാ​​​ധ്യ​​​ത​​​ക​​​ൾ, വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ, പു​​​ത്ത​​​ൻ ചു​​​വ​​​ടു​​​വ​​​യ്പു​​​ക​​​ൾ എ​​​ന്നി​​​വ ദ്വി​​​ദി​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ച​​​ർ​​​ച്ചാ​​വി​​​ഷ​​​യ​​​ങ്ങ​​​ളാ​​​കും. പു​​​ന​​​രു​​​പ​​​യോ​​​ഗ ഊ​​​ർ​​​ജ​​രം​​​ഗ​​​ത്തെ വി​​​ക​​​സ​​​ന​​​ങ്ങ​​​ളും പു​​​ത്ത​​​ൻ​​​ മാ​​​റ്റ​​​ങ്ങ​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​ക്കൊ​​​ണ്ട് ഇ-​​​ഗ​​​വ​​​ൺ​​​മെ​​​ന്‍റ് മാ​​​ഗ​​​സീ​​​നി​​​ന്‍റെ പ്ര​​​ത്യേ​​​ക പ​​​തി​​​പ്പ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ്ര​​​കാ​​​ശ​​​നം ചെ​​​യ്യും. ഗ​​​വേ​​​ഷ​​​ക​​​ർ, വ്യാ​​​വ​​​സാ​​​യി​​​ക ഉ​​​പ​​യോ​​​ക്താ​​​ക്ക​​​ൾ, ഊ​​​ർ​​​ജവി​​​ദ​​​ഗ്ധര്‍ ഉ​​​ൾ​​​പ്പെ​​​ടെ മു​​ന്നൂ​​റി​​ൽ​​​പ്പരം ഡെ​​​ലി​​​ഗേ​​​റ്റു​​​ക​​​ൾ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.