പൂ​രം ക​ല​ക്ക​ൽ വി​വാ​ദം: എ​ഡി​ജി​പി​ റി​പ്പോ​ർ​ട്ടി​നെ​തി​രേ തി​രു​വ​ന്പാ​ടി ദേ​വ​സ്വം
പൂ​രം ക​ല​ക്ക​ൽ വി​വാ​ദം: എ​ഡി​ജി​പി​ റി​പ്പോ​ർ​ട്ടി​നെ​തി​രേ  തി​രു​വ​ന്പാ​ടി ദേ​വ​സ്വം
Tuesday, December 24, 2024 2:39 AM IST
തൃ​​​ശൂ​​​ർ: തൃ​​​ശൂ​​​ർ പൂ​​​രം ക​​​ല​​​ക്കി​​​യ​​​ത് തി​​​രു​​​വ​​​ന്പാ​​​ടി ദേ​​​വ​​​സ്വ​​​മെ​​​ന്ന എ​​​ഡി​​​ജി​​​പി​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ടി​​​നെ​​​തി​​​രേ ദേ​​​വ​​​സ്വം. എ​​​ഡി​​​ജി​​​പി​​​യു​​​ടെ വീ​​​ഴ്ച മ​​​റ​​​യ്ക്കാ​​​നു​​​ള്ള ശ്ര​​​മ​​​മാ​​​ണു റി​​​പ്പോ​​​ർ​​​ട്ടി​​​ലെ​​​ന്നു തി​​​രു​​​വ​​​ന്പാ​​​ടി ദേ​​​വ​​​സ്വം സെ​​​ക്ര​​​ട്ട​​​റി ഗി​​​രീ​​​ഷ്കു​​​മാ​​​ർ പ​​​റ​​​ഞ്ഞു.

പൂ​​​രം ക​​​ല​​​ക്ക​​​ൽ സി​​​ബി​​​ഐ അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നും ദേ​​​വ​​​സ്വ​​​ത്തി​​​ൽ ആ​​​രും രാ​​ഷ്‌​​ട്രീ​​​യം ക​​​ളി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും ഗി​​​രീ​​​ഷ്കു​​​മാ​​​ർ പ്ര​​​തി​​​ക​​​രി​​​ച്ചു. എ​​​ഡി​​​ജി​​​പി അ​​​ജി​​​ത്കു​​​മാ​​​റി​​​ന്‍റെ ഈ ​​​അ​​​ന്വേ​​​ഷ​​​ണ​​​റി​​​പ്പോ​​​ർ​​​ട്ട് ഡി​​​ജി​​​പി ത​​​ള്ളി​​​യ​​​താ​​​ണെ​​​ന്നും ഇ​​​പ്പോ​​​ൾ ന​​​ട​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന ത്രി​​​ത​​​ല അ​​​ന്വേ​​​ഷ​​​ണ​​​മാ​​​ണ് ഇ​​​നി പ്ര​​​ധാ​​​ന​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

തി​​​രു​​​വ​​​ന്പാ​​​ടി ദേ​​​വ​​​സ്വം പൂ​​​രം അ​​​ല​​​ങ്കോ​​​ല​​​പ്പെ​​​ടു​​​ത്താ​​​ൻ ശ്ര​​​മി​​​ച്ചു​​​വെ​​​ന്നും ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി​​​യെ​​​ന്നു​​​മു​​​ള്ള വി​​​വ​​​രം പൂ​​​രം ക​​​ഴി​​​ഞ്ഞ​​​ശേ​​​ഷ​​​മാ​​​ണോ ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച സം​​​വി​​​ധാ​​​ന​​​മു​​​ള്ള കേ​​​ര​​​ള പോ​​​ലീ​​​സ് അ​​​റി​​​ഞ്ഞ​​​തെ​​​ന്ന് ഗി​​​രീ​​​ഷ്കു​​​മാ​​​ർ ചോ​​​ദി​​​ച്ചു.

പൂ​​​ര​​​ത്തി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് 3500ഓ​​​ളം പോ​​​ലീ​​​സു​​​കാ​​​രും ഉ​​​ന്ന​​​ത പോ​​​ലീ​​​സു​​​ദ്യോ​​​ഗ​​​സ്ഥ​​​രും ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ക്രൈം ​​​ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ലെ പ്ര​​​മു​​​ഖ​​​രും ഉ​​​ൾ​​​പ്പെ​​​ടെ തൃ​​​ശൂ​​​രി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. അ​​​ന്നൊ​​​ന്നും ഇ​​​വ​​​രാ​​​രും തി​​​രു​​​വ​​​ന്പാ​​​ടി​​​ക്കാ​​​ർ പൂ​​​രം അ​​​ട്ടി​​​മ​​​റി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​താ​​​യി ആ​​​രോ​​​പി​​​ച്ചി​​​ട്ടി​​​ല്ല.

പൂ​​​രം ഭം​​​ഗി​​​യാ​​​യി ന​​​ട​​​ത്താ​​​നു​​​ള്ള സൗ​​​ക​​​ര്യം ചെ​​​യ്തു​​​കൊ​​​ടു​​​ക്കേ​​​ണ്ട​​​ത് പോ​​​ലീ​​​സാ​​​ണ്. ദേ​​​വ​​​സ്വ​​​ത്തി​​​ലും പൂ​​​ര​​​ക്ക​​​മ്മി​​​റ്റി​​​യി​​​ലും എ​​​ല്ലാ രാ​​ഷ്‌​​ട്രീ​​യ​​​പാ​​​ർ​​​ട്ടി​​​ക​​​ളി​​​ലും പെ​​​ട്ട​​​വ​​​രു​​​ണ്ട്. അ​​​വ​​​രാ​​​രും രാ​​ഷ്‌​​ട്രീ​​​യം ക​​​ളി​​​ക്കാ​​​റി​​​ല്ല.

2023ൽ ​​​സം​​​ഭ​​​വി​​​ച്ച കാ​​​ര്യ​​​ങ്ങ​​​ൾ 2024ൽ ​​​സം​​​ഭ​​​വി​​​ക്ക​​​രു​​​തെ​​​ന്നു ക​​​രു​​​തി​​​യാ​​​ണു തു​​​ട​​​ക്കം മു​​​ത​​​ൽ​​​ക്കേ എ​​​ല്ലാം ഭം​​​ഗി​​​യാ​​​യി പോ​​​ക​​​ണ​​​മെ​​​ന്നു പ​​​റ​​​ഞ്ഞു​​​കൊ​​​ണ്ടി​​​രു​​​ന്ന​​​ത്. ത​​​ങ്ങ​​​ളു​​​ടെ പൂ​​​ര​​​ത്തെ ന​​​ശി​​​പ്പി​​​ക്കാ​​​ൻ ഒ​​​രി​​​ക്കലും ശ്ര​​​മി​​​ക്കി​​​ല്ലെ​​​ന്നും ഗി​​​രീ​​​ഷ്കു​​​മാ​​​ർ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ഡി​​​ജി​​​പി ത​​​ള്ളി​​​യ റി​​​പ്പോ​​​ർ​​​ട്ട് കു​​​ത്തി​​​പ്പൊ​​​ക്കു​​​ന്പോ​​​ൾ...

തൃ​​​ശൂ​​​ർ: പൂ​​​രം അ​​​ല​​​ങ്കോ​​​ല​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ത​​​ള്ളി​​​യ റി​​​പ്പോ​​​ർ​​​ട്ടാ​​​ണ് ഇ​​​പ്പോ​​​ൾ വീ​​​ണ്ടും കു​​​ത്തി​​​പ്പൊ​​​ക്കി ച​​​ർ​​​ച്ച​​​യാ​​​കു​​​ന്ന​​​ത്.

തി​​​രു​​​വ​​​ന്പാ​​​ടി ദേ​​​വ​​​സ്വ​​​ത്തെ പ്ര​​​തി​​​ക്കൂ​​​ട്ടി​​​ലാ​​​ക്കു​​​ന്ന പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ളാ​​​ണ് ഡി​​​ജി​​​പി​​​ക്ക് അ​​​ജി​​​ത്കു​​​മാ​​​ർ സ​​​മ​​​ർ​​​പ്പി​​​ച്ച റി​​​പ്പോ​​​ർ​​​ട്ടി​​​ലു​​​ള്ള​​​തെ​​​ന്നു നേ​​​ര​​​ത്തെ​​​ത​​​ന്നെ പു​​​റ​​​ത്തു​​​വ​​​ന്ന വി​​​വ​​​ര​​​ങ്ങ​​​ളാ​​​ണ്. ഇ​​​തു ത​​​ള്ളി​​​ക്കൊ​​​ണ്ട് ത്രി​​​ത​​​ല അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു നി​​​ർ​​ദേ​​​ശം വ​​​ന്ന​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ ഇ​​​പ്പോ​​​ൾ ന​​​ട​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കെ​​​യാ​​​ണ് അ​​​ജി​​​ത്കു​​​മാ​​​റി​​​ന്‍റെ പ​​​ഴ​​​യ റി​​​പ്പോ​​​ർ​​​ട്ട് വീ​​​ണ്ടും ച​​​ർ​​​ച്ച​​​യാ​​​കു​​​ന്ന​​​ത്.


ആ​​​ന​​​യെ​​​ഴു​​​ന്ന​​​ള്ളി​​​പ്പു സം​​​ബ​​​ന്ധി​​​ച്ച് തി​​​രു​​​വ​​​ന്പാ​​​ടി, പാ​​​റ​​​മേ​​​ക്കാ​​​വ് ദേ​​​വ​​​സ്വ​​​ങ്ങ​​​ൾ​​​ക്ക് ആ​​​ശ്വാ​​​സം പ​​​ക​​​രു​​​ന്ന വി​​​ധി സു​​​പ്രീം കോ​​​ട​​​തി​​​യി​​​ൽ​​​നി​​​ന്നു വ​​​ന്ന​​​തി​​​നു​​​പി​​​ന്നാ​​​ലെ​​​യാ​​​ണ് അ​​​ജി​​​ത്കു​​​മാ​​​റി​​​ന്‍റെ പ​​​ഴ​​​യ റി​​​പ്പോ​​​ർ​​​ട്ട് വീ​​​ണ്ടും ച​​​ർ​​​ച്ച​​​യാ​​​യ​​​തെ​​​ന്ന​​​തും ശ്ര​​​ദ്ധേ​​​യ​​​മാ​​​ണ്.

തി​​​രു​​​വ​​​ന്പാ​​​ടി ദേ​​​വ​​​സ്വം ബോ​​​ർ​​​ഡി​​​നെ പേ​​​രെ​​​ടു​​​ത്ത് വി​​​മ​​​ർ​​​ശി​​​ച്ചാ​​​ണ് അ​​​ജി​​​ത്കു​​​മാ​​​ർ റി​​​പ്പോ​​​ർ​​​ട്ട് ത​​​യാ​​​റാ​​​ക്കി​​​യി​​​രു​​​ന്ന​​​ത്. അ​​​തേ​​​സ​​​മ​​​യം, പൂ​​​രം അ​​​ട്ടി​​​മ​​​റി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​തും ഇ​​​തു​​​വ​​​ഴി നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​തും ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി​​​യ​​​തു​​​മാ​​​യ ത​​​ത്പ​​​ര​​​ക​​​ക്ഷി​​​ക​​​ൾ ആ​​​രാ​​​ണെ​​​ന്നോ, ഏ​​​തു രാ​​ഷ്‌​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​യാ​​​ണ് ഇ​​​തി​​​നു​​​പി​​​ന്നി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​തെ​​​ന്നോ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നി​​​ല്ല. തി​​​രു​​​വ​​​ന്പാ​​​ടി ദേ​​​വ​​​സ്വ​​​ത്തി​​​ലെ ചി​​​ല​​​ർ ത​​​ത്പ​​​ര​​​ക​​​ക്ഷി​​​ക​​​ളു​​​മാ​​​യി ചേ​​​ർ​​​ന്ന് പൂ​​​രം​​​അ​​​ട്ടി​​​മ​​​റി​​​ക്കാ​​​ൻ ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി​​​യെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്.

ലോ​​​ക്സ​​​ഭാ തി​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​കാ​​​ല​​​ത്ത് സ​​​ർ​​​ക്കാ​​​രി​​​നെ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ക്കു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​വു​​​മാ​​​യാ​​​ണ് പൂ​​​രം ക​​​ല​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​തെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ആ​​​രോ​​​പി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന ഭാ​​​ഗ​​​ത്ത് ബി​​​ജെ​​​പി സം​​​സ്ഥാ​​​ന വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ്, ആ​​​ർ​​​എ​​​സ്എ​​​സി​​​ന്‍റെ പ്ര​​​മു​​​ഖ നേ​​​താ​​​വ് എ​​​ന്നി​​​വ​​​രു​​​ടെ പേ​​​രു​​​ക​​​ൾ പ​​​രാ​​​മ​​​ർ​​​ശി​​​ക്കു​​​ന്നു​​​ണ്ട്.

നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യ കാ​​​ര്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ച് തി​​​രു​​​വ​​​ന്പാ​​​ടി ദേ​​​വ​​​സ്വ​​​ത്തി​​​ലെ ചി​​​ല​​​ർ പ്ര​​​ശ്ന​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ച്ചു​​​വെ​​​ന്നും പോ​​​ലീ​​​സ് നി​​​യ​​​മ​​​പ​​​ര​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ൽ മാ​​​ത്ര​​​മാ​​​ണ് ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ​​​തെ​​​ന്നു​​​മാ​​​ണ് റി​​​പ്പോ​​​ർ​​​ട്ടി​​​ലെ മ​​​റ്റൊ​​​രു ഭാ​​​ഗം. എ​​​ന്നാ​​​ൽ, ഈ ​​​റി​​​പ്പോ​​​ർ​​​ട്ട് സ​​​ർ​​​ക്കാ​​​ർ ത​​​ള്ളു​​​ക​​​യും ത്രി​​​ത​​​ല അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വി​​​ടു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.