ക്രി​സ്മ​സ് ചേ​ര്‍​ത്തു​പി​ടി​ക്ക​ലി​ന്‍റെ ആ​ഘോ​ഷം: മാ​ര്‍ റാഫേൽ ത​ട്ടി​ല്‍
ക്രി​സ്മ​സ് ചേ​ര്‍​ത്തു​പി​ടി​ക്ക​ലി​ന്‍റെ ആ​ഘോ​ഷം: മാ​ര്‍ റാഫേൽ ത​ട്ടി​ല്‍
Tuesday, December 24, 2024 2:39 AM IST
കൊ​​​ച്ചി: ആ​​രെ​​​യും മാ​​​റ്റി​​​നി​​​ര്‍​ത്താ​​​തെ പ​​​ര​​​സ്പ​​​രം ക​​​ര​​​ങ്ങ​​​ൾ കൊ​​​ടു​​​ത്തും ചേ​​​ര്‍​ത്തു​​​പി​​​ടി​​​ച്ചും ലോ​​​ക​​​ത്തെ ഒ​​​രു കു​​​ടും​​​ബ​​​മാ​​​ക്കു​​​ന്ന തി​​​രു​​​നാ​​​ളാ​​​ക​​​ണം ക്രി​​​സ്മ​​​സെ​​​ന്നു സീ​​​റോ​​മ​​​ല​​​ബാ​​​ര്‍ ​സ​​​ഭ മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ‌. സം​​​ഘ​​​ര്‍​ഷ​​​ങ്ങ​​​ളി​​​ൽ ഔ​​​ദാ​​​ര്യ​​​ത്തോ​​​ടും സ​​​ന്മനസോ​​​ടും കൂ​​​ടെ വി​​​ട്ടു​​​കൊ​​​ടു​​​ക്കാ​​​നു​​​ള്ള സ​​​ന്ദേ​​​ശ​​​മാ​​ണു​ ക്രി​​​സ്മ​​​സ് ന​​​ല്കു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം സ​​​ന്ദേ​​​ശ​​​ത്തി​​​ൽ ഓ​​​ർ​​​മി​​​പ്പി​​​ച്ചു.

സ​​​ര്‍​വ​​​ലോ​​​ക​​​ത്തി​​​നും സ​​​ന്തോ​​​ഷ​​​ദാ​​​യ​​​ക​​​മാ​​​യി​​​ട്ടു​​​ള്ള സ​​​ദ്‌​​​വാ​​​ര്‍​ത്ത​​​യാ​​​ണ് ക്രി​​​സ്മ​​​സ്. ത​​​ന്‍റെ ഏ​​​ക​​​ജാ​​​ത​​​നെ ന​​​ല്കാ​​​ന്‍ ത​​​ക്ക​​​വി​​​ധം ദൈ​​​വം ലോ​​​ക​​​ത്തെ സ്‌​​​നേ​​​ഹി​​​ച്ച​​​തി​​​ന്‍റെ അ​​​ട​​​യാ​​​ളം​​കൂ​​​ടി​​​യാ​​​ണി​​​ത്. സ​​​ര്‍​വ​​​ലോ​​​ക​​​ത്തി​​​നും സ​​​മാ​​​ധാ​​​ന​​​ത്തി​​​ന്‍റെ​​​യും സ​​​ന്തോ​​​ഷ​​​ത്തി​​​ന്‍റെ​​​യും പ്ര​​​ത്യാ​​​ശ​​​യു​​​ടെ​​​യും സ​​​ദ്‌​​വാ​​​ര്‍​ത്ത​​​യാ​​​ണു ക്രി​​​സ്മ​​​സ് ന​​​ല്കു​​​ന്ന​​​ത്. പ​​​ര​​​സ്പ​​​ര​​ധാ​​​ര​​​ണ​​​യും സ​​​ഹ​​​ക​​​ര​​​ണ​​​വും ക്രി​​​സ്മ​​​സി​​​ൽ സ​​​ജീ​​​വ​​​മാ​​​യി കാ​​​ണാ​​​ന്‍ ക​​​ഴി​​​യും.


ഇ​​​ടം കാ​​​ണി​​​ക്കു​​​ന്ന​​​വ​​​രെ​​​യും ക​​​രു​​​ത്തു പ​​​ക​​രു​​ന്ന​​​വ​​​രെ​​​യും അ​​​വി​​​ടെ കാ​​​ണാം. വാ​​​ര്‍​ധ​​​ക്യ​​​ത്തി​​​ല്‍ മ​​​ക്ക​​​ള്‍ ഉ​​​പേ​​​ക്ഷി​​​ക്കു​​​ന്ന മാ​​​താ​​​പി​​​താ​​​ക്ക​​​ൾ, മ​​​ക്ക​​​ളെ വേ​​​ണ്ടെ​​​ന്നു വ​​​യ്ക്കു​​​ന്ന മാ​​​താ​​​പി​​​താ​​​ക്ക​​​ള്‍ എ​​​ന്നി​​​വ​​​രെ​​​ല്ലാം ഇ​​​ന്ന് സ​​​മൂ​​​ഹ​​​ത്തി​​​ല്‍ ഒ​​​റ്റ​​​പ്പെ​​​ടു​​​ന്ന സ്ഥി​​​തി​​​യി​​​ലാ​​​ണ്. ഇ​​​വി​​​ടെ​​​യാ​​​ണു ക്രി​​​സ്മ​​​സി​​​ന്‍റെ അ​​​ര്‍​ഥ​​​മെ​​​ന്തെ​​​ന്നു നാം ​​​ധ്യാ​​​നി​​​ക്കേ​​​ണ്ട​​​ത്.

അ​​​ശ​​​ര​​​ണ​​​ര്‍​ക്ക് ഇ​​​ടം കാ​​​ണി​​​ച്ചുകൊ​​​ടു​​​ക്കാ​​​ന്‍ ന​​​മു​​​ക്ക് ക​​​ഴി​​​യു​​​മ്പോ​​​ള്‍ മാ​​​ത്ര​​​മേ ക്രി​​​സ്മ​​​സി​​​ന്‍റെ സ​​​ന്തോ​​​ഷ​​​വും സ​​​മാ​​​ധാ​​​ന​​​വും കൈ​​​വ​​​രി​​​ക​​​യു​​​ള്ളൂ. മു​​​റി​​​ച്ച് പ​​​ങ്കി​​​ടു​​​ന്ന​​​യി​​​ട​​​ത്ത് ദൈ​​​വം പി​​​റ​​​ക്കു​​​ന്ന​​​താ​​​ണു ക്രി​​​സ്മ​​​സെ​​​ന്നും മാ​​​ർ ത​​​ട്ടി​​​ൽ പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.