ക​ട്ട​പ്പ​ന​യി​ലെ നി​ക്ഷേ​പ​ക​ന്‍റെ മ​ര​ണം: ആ​ത്മ​ഹ​ത്യാ പ്രേ​ര​ണക്കു​റ്റം, മൂ​ന്നു ജീ​വ​ന​ക്കാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു
ക​ട്ട​പ്പ​ന​യി​ലെ നി​ക്ഷേ​പ​ക​ന്‍റെ മ​ര​ണം: ആ​ത്മ​ഹ​ത്യാ പ്രേ​ര​ണക്കു​റ്റം, മൂ​ന്നു ജീ​വ​ന​ക്കാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു
Wednesday, December 25, 2024 4:56 AM IST
ക​​​​ട്ട​​​​പ്പ​​​​ന: നി​​​​ക്ഷേ​​​​പ​​​​ത്തു​​​​ക ന​​​​ൽ​​​​കാ​​​​ത്ത​​​​തി​​​​ന്‍റെ പേ​​​​രി​​​​ലും ബാ​​​​ങ്കു ജീ​​​​വ​​​​ന​​​​ക്കാ​​​​ർ അ​​​​പ​​​​മാ​​​​നി​​​​ച്ച​​​​തി​​​​ലും മ​​​​നം​​​നൊ​​​​ന്ത് ക​​​​ട്ട​​​​പ്പ​​​​ന റൂ​​​​റ​​​​ൽ ഡെ​​​വ​​​​ല​​​​പ്മെ​​​​ന്‍റെ സൊ​​​​സൈ​​​​റ്റി​​​​ക്കു​​​​മു​​​​ന്നി​​​​ൽ നി​​​​ക്ഷേ​​​​പ​​​​ക​​​​ൻ സാ​​​​ബു തോ​​​​മ​​​​സ് മു​​​​ള​​​​ങ്ങാ​​​​ശേ​​​​രി​​​​ൽ ജീ​​​​വ​​​​നൊ​​​​ടു​​​​ക്കി​​​​യ സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ആ​​​​രോ​​​​പ​​​​ണ​​വി​​​​ധേ​​​​യ​​​​ർ​​​​ക്കെ​​​​തി​​​​രേ ആ​​​​ത്മ​​​​ഹ​​​​ത്യാ പ്രേ​​​​ര​​​​ണ​​ക്കു​​​​റ്റം ചു​​​​മ​​​​ത്തി കേ​​​​സെ​​​​ടു​​​​ത്ത​​​​താ​​​​യി പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു.

സാ​​​​ബു​​​​വി​​​​ന്‍റെ ആ​​​​ത്മ​​​​ഹ​​​​ത്യാ കു​​​​റി​​​​പ്പി​​​​ൽ, സൊ​​​​സൈ​​​​റ്റി​​​​യി​​​​ലെ മൂ​​​​ന്നു ജീ​​​​വ​​​​ന​​​​ക്കാ​​​​രാ​​​​ണ് ത​​​​ന്‍റെ മ​​​​ര​​​​ണ​​​​ത്തി​​​​നു​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ക​​​​ളെ​​​​ന്ന്എ​​​​ഴു​​​​തി​​​​യി​​​​ട്ടു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. സെ​​​​ക്ര​​​​ട്ട​​​​റി റെ​​​​ജി ഏ​​​​ബ്ര​​​​ഹാം, സീ​​​​നി​​​​യ​​​​ര്‍ ക്ല​​​​ര്‍​ക്ക് സു​​​​ജാ​​​​മോ​​​​ള്‍ ജോ​​​​സ്, ജൂ​​​​നി​​​​യ​​​​ര്‍ ക്ല​​​​ര്‍​ക്ക് ബി​​​​നോ​​​​യി തോ​​​​മ​​​​സ് എ​​​​ന്നി​​​​വ​​​​രു​​​​ടെ പേ​​​​രു​​​​ക​​​​ളാ​​​​ണ് ആ​​​​ത്മ​​​​ഹ​​​​ത്യാ കു​​​​റി​​​​പ്പി​​​​ലു​​​​ള്ള​​​​ത്. ഇ​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ​​​​യാ​​​​ണ് കേ​​​​സ് എ​​​​ടു​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നാ​​ണു സൂ​​​​ച​​​​ന. ഇ​​​​വ​​​​രെ ജോ​​​​ലി​​​​യി​​​​ൽ​​നി​​​​ന്നു സ​​​​സ്പെ​​​​ൻ​​​​ഡ് ​​ചെ​​​​യ്ത​​​​താ​​​​യി സൊ​​​​സൈ​​​​റ്റി പ്ര​​​​സി​​​​ഡ​​ന്‍റ് എം. ​​​​ജെ. വ​​​​ര്‍​ഗീ​​​​സ് അ​​​​റി​​​​യി​​​​ച്ചു.


ക​​​​ഴി​​​​ഞ്ഞ 20നാ​​​​ണ് ക​​​​ട്ട​​​​പ്പ​​​​ന റൂ​​​​റ​​​​ൽ ഡെ​​​​വ​​​​ല​​​​പ്മെ​​ന്‍റ് കോ-​​​​ഓ​​​​പ്പ​​​​റേ​​​​റ്റീ​​​​വ് സൊ​​​​സൈ​​​​റ്റി​​​​ക്ക് മു​​​​മ്പി​​​​ൽ സാ​​​​ബു ആ​​​​ത്മ​​​​ഹ​​​​ത്യ ചെ​​​​യ്ത​​​​ത്. സാ​​​​ബു​​​​വി​​​​ന്‍റെ മൃ​​​​ത​​​​ദേ​​​​ഹ​​​​ത്തി​​​​ൽ​​നി​​​​ന്ന് ആ​​​​ത്മ​​​​ഹ​​​​ത്യാ കു​​​​റി​​​​പ്പും പോ​​​​ലീ​​​​സി​​​​നു ല​​​​ഭി​​​​ച്ചി​​​​രു​​​​ന്നു. ക​​​​ട്ട​​​​പ്പ​​​​ന എ​​​​എ​​​​സ്പി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള സം​​​​ഘ​​​​മാ​​​​ണ് കേ​​​​സ് അ​​​​ന്വേ​​​​ഷി​​​​ക്കു​​​​ന്ന​​​​ത്. ബാ​​​​ങ്ക് മു​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റും സി​​​​പി​​​​എം ഇ​​​​ടു​​​​ക്കി ജി​​​​ല്ലാ ക​​​​മ്മി​​​​റ്റി അം​​​​ഗ​​വു​​മാ​​യ വി.​​​​ആ​​​​ർ. സ​​​​ജി സാ​​​​ബു​​​​വി​​​​നെ ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​ന്‍റെ ഫോ​​​​ൺ ശ​​​​ബ്ദ​​​​രേ​​​​ഖ പു​​​​റ​​​​ത്തു വ​​​​ന്നി​​​​രു​​​​ന്നു. സ​​​​ജി​​​​ക്കെ​​​​തി​​രേ കേ​​​​സെ​​​​ടു​​​​ത്ത​​​​താ​​​​യി സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ല. സാ​​​​ബു​​​​വി​​ന്‍റെ മൊ​​​​ബൈ​​​​ൽ ഫോ​​​​ൺ ഫോ​​​​റ​​​​ൻ​​​​സി​​​​ക് പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കാ​​​​യി അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘം ക​​​​സ്റ്റഡി​​​​യി​​​​ലെ​​​​ടു​​​​ത്തി​​​​ട്ടു​​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.