ര​മേ​ശ് ചെ​ന്നി​ത്ത​ലയ്ക്ക്‌ മു​ഖ്യ​മ​ന്ത്രി​യാ​കാ​ൻ അ​യോ​ഗ്യ​ത​യി​ല്ല: കെ. ​സു​ധാ​ക​ര​ൻ
ര​മേ​ശ് ചെ​ന്നി​ത്ത​ലയ്ക്ക്‌ മു​ഖ്യ​മ​ന്ത്രി​യാ​കാ​ൻ അ​യോ​ഗ്യ​ത​യി​ല്ല: കെ. ​സു​ധാ​ക​ര​ൻ
Monday, December 23, 2024 5:21 AM IST
സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
ക​​​ണ്ണൂ​​​ർ: ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ഇ​​​ന്ന​​​ലെ വ​​​ന്ന രാ​​​ഷ്‌‌​​​ട്രീ​​​യ നേ​​​താ​​​വ​​​ല്ലെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​കാ​​​ൻ അ​​​യോ​​​ഗ്യ​​​ത​​​യി​​​ല്ലെ​​​ന്നും കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ. എ​​​സ്എ​​​ന്‍​ഡി​​​പി ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി വെ​​​ള്ളാ​​​പ്പ​​​ള്ളി ന​​​ടേ​​​ശ​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണ​​​ത്തോ​​​ടു പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

കോ​​​ൺ​​​ഗ്ര​​​സ് അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യാ​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​കാ​​​ൻ യോ​​​ഗ്യ​​​ത​​​യു​​​ള്ള നേ​​​താ​​​വാ​​​ണ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യെ​​​ന്ന് ഒ​​​രു സ്വ​​​കാ​​​ര്യ ചാ​​​ന​​​ലി​​​ൽ വെ​​​ള്ളാ​​​പ്പ​​​ള്ളി ന​​​ടേ​​​ശ​​​ൻ പ​​​റ​​​ഞ്ഞി​​​രു​​​ന്നു. വി.​​​ഡി. സ​​​തീ​​​ശ​​​നെ​​​തി​​​രാ​​​യ വെ​​​ള്ളാ​​​പ്പ​​​ള്ളി​​​യു​​​ടെ വി​​​മ​​​ർ​​​ശ​​​ന​​​ത്തി​​​നെ​​​തിരേ​​​യും സു​​​ധാ​​​ക​​​ര​​​ൻ പ്ര​​​തി​​​ക​​​രി​​​ച്ചു. വെ​​​ള്ളാ​​​പ്പ​​​ള്ളി​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം ശ​​​രി​​​യാ​​​യി​​​ല്ല. അ​​​ങ്ങ​​​നെ പ​​​റ​​​യാ​​​ൻ പാ​​​ടി​​​ല്ലാ​​​യി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ ക​​​ട​​​ന്നു​​​വ​​​ന്ന് നേ​​​താ​​​വാ​​​യ ആ​​​ള​​​ല്ല. വി​​​ദ്യാ​​​ർ​​​ഥി രാ​​​ഷ്‌​​​ട്രീ​​​ത്തി​​​ലൂ​​​ടെ​​​യാ​​ണു തു​​​ട​​​ക്കം- സു​​​ധാ​​​ക​​​ര​​​ൻ പ​​​റ​​​ഞ്ഞു.

വി.​​​ഡി. സ​​​തീ​​​ശ​​​ന്‍ അ​​​ഹ​​​ങ്കാ​​​രി​​​യാ​​​യ നേ​​​താ​​​വാ​​​ണെ​​​ന്നാ​​​യി​​​രു​​​ന്നു വെ​​​ള്ളാ​​​പ്പ​​​ള്ളി​​​യു​​​ടെ വി​​​മ​​​ർ​​​ശ​​​നം. പ​​​ക്വ​​​ത​​​യും മാ​​​ന്യ​​​ത​​​യു​​​മി​​​ല്ല. സ​​​തീ​​​ശ​​​ന്‍ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വാ​​​യ​​​തോ​​​ടെ പാ​​​ര്‍​ട്ടി​​​യി​​​ല്‍ ഗ്രൂ​​​പ്പു​​​ക​​​ള്‍ കൂ​​​ടി​​​യെ​​​ന്നും വെ​​​ള്ളാ​​​പ്പ​​​ള്ളി വി​​​മ​​​ർ​​​ശി​​​ച്ചി​​​രു​​​ന്നു.

അ​​​ധി​​​കാ​​​ര വ​​​ടം​​​വ​​​ലി​​​ക്കു​​വേ​​​ണ്ടി എ​​​ല്ലാം ക​​​ള​​​ഞ്ഞു​​​കു​​​ളി​​​ക്കു​​​ന്ന പാ​​​ർ​​​ട്ടി​​​യ​​​ല്ല ‍‍ഞ​​​ങ്ങ​​​ളു​​​ടേത്‌​​​. ര​​​മേ​​​ശി​​​നു സം​​​സ്ഥാ​​​ന​​​ത്ത് വേ​​​ണ​​​മെ​​​ങ്കി​​​ൽ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് പ്ര​​​വ​​​ർ​​​ത്തി​​​ക്കാം. വെ​​​ള്ളാ​​​പ്പ​​​ള്ളി​​​യെ ഞ​​​ങ്ങ​​​ൾ വി​​​ചാ​​​രി​​​ച്ചാ​​​ൽ ന​​​ല്ല ന​​​ട​​​പ്പ് ന​​​ട​​​ത്താ​​​ൻ ക​​​ഴി​​​യു​​​മോ​​​യെ​​​ന്നും കെ​​​പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ൻ ചോ‍​ദി​​​ച്ചു.


കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളാ​​​യ രാ​​​ഹു​​​ല്‍ ഗാ​​​ന്ധി​​​ക്കും പ്രി​​​യ​​​ങ്ക ഗാ​​​ന്ധി​​​ക്കു​​​മെ​​​തി​​​രാ​​​യ സി​​​പി​​​എം പോ​​​ളി​​​റ്റ് ബ്യൂ​​​റോ അം​​​ഗം എ. ​​​വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ന്‍റെ പ​​​രാ​​​മ​​​ര്‍​ശ​​​ത്തി​​​നെ​​​തി​​​രേ​​​യും സു​​​ധാ​​​ക​​​ര​​​ൻ വി​​​മ​​​ര്‍​ശ​​​നം ഉ​​​ന്ന​​​യി​​​ച്ചു. വി​​​ജ​​​യരാ​​​ഘ​​​വ​​​ന് ല​​​ജ്ജ​​​യി​​​ല്ലേ? എ​​​ന്തു രാ​​​ഷ‌്ട്രീ​​​യ​​​ത്തി​​​ന്‍റെ പേ​​​രി​​​ലാ​​ണു പ്രി​​​യ​​​ങ്ക​​​യ്ക്കെതിരാ​​​യ വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ന്‍റെ പ്ര​​​സം​​​ഗം? വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​നെ എ​​​ന്തു​​​കൊ​​​ണ്ട് മു​​​ഖ്യ​​​മ​​​ന്ത്രി തി​​​രു​​​ത്തു​​​ന്നി​​​ല്ലെ​​​ന്നും കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ ചോ​​​ദി​​​ച്ചു.​​​

അം​​​ബേ​​​ദ്ക​​​റെ അ​​​പ​​​മാ​​​നി​​​ച്ച അ​​​മി​​​ത് ഷാ​​​യു​​​ടെ പ്ര​​​സം​​​ഗം അ​​​പ​​​ല​​​പ​​​നീ​​​യ​​​മാ​​​ണെ​​​ന്നും സു​​ധാ​​ക​​ര​​ൻ പ​​​റ​​​ഞ്ഞു. ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​നെ​​​തി​​​രാ​​​യ കൊ​​​ല​​​വി​​​ളി​​​യാ​​​ണ് അ​​​മി​​​ത് ഷാ​​​യു​​​ടെ പ്ര​​​സം​​​ഗം. ബി​​​ജെ​​​പി​​​യും സി​​​പി​​​എ​​​മ്മും കോ​​​ൺ​​​ഗ്ര​​​സി​​​നെ ഒ​​​റ്റ​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള നീ​​​ക്ക​​​മാ​​ണു ന​​​ട​​​ത്തു​​​ന്ന​​​ത്. മാ​​​ടാ​​​യി കോ​​​ള​​​ജ് നി​​​യ​​​മ​​​നവി​​​വാ​​​ദ​​​ത്തി​​​ൽ ഇ​​​രു​​​കൂ​​​ട്ട​​​രു​​​ടെ​​​യും സ​​​സ്പെ​​​ൻ​​​ഷ​​​ൻ പി​​​ൻ​​​വ​​​ലി​​​ക്കും. നി​​​യ​​​മ​​​ന​​​ത്തി​​​ൽ തീ​​​രു​​​മാ​​​നം എ​​​ടു​​​ക്കേ​​​ണ്ട​​​തു ഭ​​​ര​​​ണ​​​സ​​​മി​​​തി​​​യാ​​​ണ്. അ​​​ന്വേ​​​ഷ​​​ണസ​​​മി​​​തി​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ട് കി​​​ട്ടി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ക​​​ട്ട​​​പ്പ​​​ന​​​യി​​​ൽ നി​​​ക്ഷേ​​​പ​​​ക​​​ൻ സാ​​​ബു ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ സം​​​ഭ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ച് പ​​​ഠി​​​ച്ച​​​ശേ​​​ഷം പ്ര​​​തി​​​ക​​​രി​​​ക്കാ​​​മെ​​​ന്നും സു​​​ധാ​​​ക​​​ര​​​ൻ പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.