പി​ന്തു​ണ​ച്ച് ഗോ​വി​ന്ദ​നും രാ​മ​കൃ​ഷ്ണ​നും
പി​ന്തു​ണ​ച്ച് ഗോ​വി​ന്ദ​നും രാ​മ​കൃ​ഷ്ണ​നും
Tuesday, December 24, 2024 2:40 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: വ​​​​യ​​​​നാ​​​​ട്ടി​​​​ൽ കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​താ​​​​വ് പ്രി​​​​യ​​​​ങ്ക ഗാ​​​​ന്ധി​​​​യു​​​​ടെ വി​​​​ജ​​​​യം മു​​​​സ്‌​​​​ലിം വ​​​​ർ​​​​ഗീ​​​​യ വാ​​​​ദി​​​​ക​​​​ളു​​​​ടെ പി​​​​ൻ​​​​ബ​​​​ല​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന പാ​​​​ർ​​​​ട്ടി പോ​​​​ളി​​​​റ്റ്ബ്യൂ​​​​റോ അം​​​​ഗം എ.​​​​വി​​​​ജ​​​​യ​​​​രാ​​​​ഘ​​​​വ​​​​ന്‍റെ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ത്തോ​​​​ടു യോ​​​​ജി​​​​ച്ചു സി​​​​പി​​​​എം സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി എം.​​​​വി.​​​​ ഗോ​​​​വി​​​​ന്ദ​​​​നും ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി ക​​​​ണ്‍​വീ​​​​ന​​​​ർ ടി.​​​​പി.​​​​ രാ​​​​മ​​​​കൃ​​​​ഷ്ണ​​​​നും.

വി​​​​ജ​​​​യ​​​​രാ​​​​ഘ​​​​വ​​​​ന്‍റെ പ​​​​രാ​​​​മ​​​​ർ​​​​ശം ജ​​​​മാ​​​​അ​​​​ത്തെ ഇ​​​​സ്‌​​​​ലാ​​​​മി​​​​ക്കെ​​​​തി​​​​രേ​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും മു​​​​സ്‌​​​​ലിം​​​​ലീ​​​​ഗി​​​​നെ​​​​തി​​​​രേയ​​​​ല്ലാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും ഗോ​​​​വി​​​​ന്ദ​​​​ൻ പ​​​​റ​​​​ഞ്ഞു. വി​​​​ജ​​​​യ​​​​രാ​​​​ഘ​​​​വ​​​​ൻ വി​​​​മ​​​​ർ​​​​ശി​​​​ച്ച​​​​ത് വ​​​​ർ​​​​ഗീ​​​​യ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​മാ​​​​യി ചേ​​​​ർ​​​​ന്നു​​​​ള്ള കോ​​​​ണ്‍​ഗ്ര​​​​സി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തെ​​​​യാ​​​​ണെ​​​​ന്ന് ടി.​​​​പി. രാ​​​​മ​​​​കൃ​​​​ഷ്ണ​​​​നും പറഞ്ഞു.

ആ​​​​ർ​​​​എ​​​​സ്എ​​​​സ് വി​​​​മ​​​​ർ​​​​ശ​​​​നം ഹി​​​​ന്ദു​​​​ക്ക​​​​ൾ​​​​ക്ക് എ​​​​തി​​​​ര​​​​ല്ല. ഭൂ​​​​രി​​​​പ​​​​ക്ഷ, ന്യൂ​​​​ന​​​​പ​​​​ക്ഷ വ​​​​ർ​​​​ഗീ​​​​യ​​​​ത​​​​ക​​​​ൾ ശ​​​​ക്തി​​​​യാ​​​​യി വ​​​​രു​​​​ന്നു. അ​​​​തി​​​​ൽ ഒ​​​​രു വി​​​​ട്ടു​​​​വീ​​​​ഴ്ച ഉ​​​​ണ്ടാ​​​​കി​​​​ല്ല. മു​​​​സ്‌​​​​ലിം സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​ൽ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​വും മ​​​​തേ​​​​ത​​​​ര​​​​വാ​​​​ദി​​​​ക​​​​ളാ​​​​ണ്.


മു​​​​സ്‌​​​​ലിം വ​​​​ർ​​​​ഗീ​​​​യവാ​​​​ദ​​​​ത്തി​​​​ന്‍റെ പ്ര​​​​ധാ​​​​നി​​​​ക​​​​ൾ ജ​​​​മാ​​​​അ​​​​ത്തെ ഇ​​​​സ്‌​​​​ലാ​​​​മി​​​​യാ​​​​ണ്. ജ​​​​മാ​​​​അ​​​​ത്തെ ഇ​​​​സ്‌​​​​ലാ​​​​മി​​​​യു​​​​ടെ​​​​യും എ​​​​സ്ഡി​​​​പി​​​​ഐ​​​​യു​​​​ടെ​​​​യും സ​​​​ഖ്യ​​​​ക​​​​ക്ഷി​​​​യാ​​​​ണു കോ​​​​ണ്‍​ഗ്ര​​​​സ്. വി​​​​ജ​​​​യ​​​​രാ​​​​ഘ​​​​വ​​​​ൻ പ​​​​റ​​​​ഞ്ഞ​​​​തു വ​​​​ള​​​​രെ കൃ​​​​ത്യ​​​​മാ​​​​ണ്.

എ​​​​സ്ഡി​​​​പി​​​​ഐയു​​​​ടെ​​​​യും ജ​​​​മാ​​​​അ​​​​ത്തെ ഇ​​​​സ്‌​​​​ലാ​​​​മി​​​​യു​​​​ടെ​​​​യും സ​​​​ഖ്യ​​​​ക​​​​ക്ഷി എ​​​​ന്ന രീ​​​​തി​​​​യി​​​​ൽ ത​​​​ന്നെ​​​​യാ​​​​ണു വോ​​​​ട്ടു ല​​​​ഭി​​​​ച്ച​​​​ത്. ലീ​​​​ഗ് വ​​​​ർ​​​​ഗീ​​​​യ ക​​​​ക്ഷി എ​​​​ന്നു പ​​​​റ​​​​യു​​​​ന്നി​​​​ല്ല. അ​​​​താ​​​​കാ​​​​തി​​​​രി​​​​ക്ക​​​​ണം എ​​​​ന്നാ​​​​ണു പ​​​​റ​​​​യു​​​​ന്ന​​​​ത്. ലീ​​​​ഗ് കൃ​​​​ത്യ​​​​മാ​​​​യ നി​​​​ല​​​​പാ​​​​ടു സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്നി​​​​ല്ല. ലീ​​​​ഗി​​​​ന​​​​ക​​​​ത്തും ജ​​​​മാ​​​​അ​​​​ത്തെ ഇ​​​​സ്‌​​​​ലാ​​​​മി​​​​യും എ​​​​സ്ഡി​​​​പി​​​​ഐയു​​​​മാ​​​​യു​​​​ള്ള ബ​​​​ന്ധ​​​​ത്തി​​​​ന്‍റെ പ്ര​​​​ശ്നം ഉ​​​​യ​​​​ർ​​​​ന്നു​​​​വ​​​​രു​​​​മെ​​​​ന്നും എം.​​​​വി.​​​​ ഗോ​​​​വി​​​​ന്ദ​​​​ൻ പ​​​​റ​​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.