പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​: 28ന് ​വി​ധി പ​റ​യും
പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​: 28ന് ​വി​ധി പ​റ​യും
Tuesday, December 24, 2024 2:39 AM IST
കൊ​​​ച്ചി:​ പെ​​​രി​​​യ ഇ​​​ര​​​ട്ട​​​ക്കൊ​​​ല​​​പാ​​​ത​​​ക​​​ക്കേ​​​സി​​​ല്‍ കൊ​​​ച്ചി സി​​​ബി​​​ഐ കോ​​​ട​​​തി ഈ ​​​മാ​​​സം 28 ന് ​​​വി​​​ധി പ​​​റ​​​യും. സി​​​പി​​​എം നേ​​​താ​​​ക്ക​​​ള്‍ ഉ​​​ള്‍​പ്പെ​​​ട്ട കേ​​​സി​​​ല്‍ 24 പ്ര​​​തി​​​ക​​​ളാ​​​ണു​​​ള​​​ള​​​ത്. യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ര്‍​ത്ത​​​രാ​​​യ കൃ​​​പേ​​​ഷി​​​നെ​​​യും ശ​​​ര​​​ത് ലാ​​​ലി​​​നെ​​​യും രാ​​ഷ്‌​​ട്രീ​​യ വൈ​​​ര്യാ​​​ഗ​​​ത്തെ​​ത്തു​​​ട​​​ര്‍​ന്ന് വെ​​​ട്ടി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നാ​​​ണു കേ​​​സ്.

2019 ഫെ​​​ബ്രു​​​വ​​​രി 17നാ​​​ണ് കാ​​​സ​​​ര്‍​ഗോ​​​ഡ് പെ​​​രി​​​യ​​​യി​​​ല്‍ കൃ​​​പേ​​​ഷി​​​നെ​​​യും ശ​​​ര​​​ത് ലാ​​​ലി​​​നെ​​​യും വെ​​​ട്ടി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ആ​​​ദ്യം ലോ​​​ക്ക​​​ല്‍ പോ​​​ലീ​​​സും പി​​​ന്നീ​​​ട് ക്രൈം​​ബ്രാ​​​ഞ്ചും കേ​​​സ് അ​​​ന്വേ​​​ഷി​​​ച്ചു.

ക്രൈം​​ബ്രാ​​​ഞ്ച് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ പോ​​​രാ​​​യ്മ​​​ക​​​ള്‍ ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ച്ച് മാ​​​താ​​​പി​​​താ​​​ക്ക​​​ള്‍ ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം ഏ​​​റ്റെ​​​ടു​​​ത്ത​​​ത്. ക്രൈം​​​ബ്രാ​​​ഞ്ച് 14 പേ​​​രെ പ്ര​​​തി​​ചേ​​​ര്‍​ത്തി​​​രു​​​ന്നു. ഇ​​​തി​​​ല്‍ 11 പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്തു. പി​​​ന്നീ​​​ട് കേ​​​സ് ഏ​​​റ്റെ​​​ടു​​​ത്ത സി​​​ബി​​​ഐ​​​യാ​​​ണു പ​​​ത്തു ​പേ​​​രെ​​​ക്കൂ​​​ടി പ്ര​​​തി​​ചേ​​​ര്‍​ത്ത​​​ത്. സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നെ​​​തി​​​രേ ല​​​ക്ഷ​​​ങ്ങ​​​ള്‍ മു​​​ട​​​ക്കി സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ല്‍ വ​​​രെ പോ​​​യ​​​ങ്കി​​​ലും തി​​​രി​​​ച്ച​​​ടി​​​യാ​​​യി​​​രു​​​ന്നു ഫ​​ലം.


സി​​​ബി​​​ഐ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം യൂ​​​ണി​​​റ്റ് അ​​​ന്വേ​​​ഷ​​​ണം പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ കേ​​​സി​​​ല്‍ 270 സാ​​​ക്ഷി​​​ക​​​ളാ​​​ണ് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. കൃ​​​ത്യ​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്ത ഒ​​​ന്നാം പ്ര​​​തി പീ​​​താം​​​ബ​​​ര​​​ന്‍ അ​​​ട​​​ക്ക​​​മു​​​ള​​​ള​​​വ​​​രെ​​​യാ​​​ണു ക്രൈം​​​ബ്രാ​​​ഞ്ച് പി​​​ടി​​​കൂ​​​ടി​​​യ​​​തെ​​​ങ്കി​​​ല്‍ സം​​​ഭ​​​വ​​​ത്തി​​​നു​​​പി​​​ന്നി​​​ലെ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യി​​​ലാ​​​ണു സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച​​​ത്. അ​​​ങ്ങ​​​നെ​​​യാ​​​ണ് ഉ​​​ദു​​​മ മു​​​ന്‍ എം​​​എ​​​ല്‍​എ​​​യും സി​​​പി​​​എം ജി​​​ല്ലാ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് അം​​​ഗ​​​വു​​​മാ​​​യി​​​രു​​​ന്ന കെ.​​​വി.​ കു​​​ഞ്ഞി​​​രാ​​​മ​​​ന്‍ പ്ര​​​തി​​​യാ​​​യ​​​ത്.

കാ​​​ഞ്ഞ​​​ങ്ങാ​​​ട് ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​ന്‍റ് കെ.​​​മ​​​ണി​​​ക​​​ണ്ഠ​​​ന്‍, സി​​​പി​​​എം നേ​​​താ​​​ക്ക​​​ളാ​​​യ രാ​​​ഘ​​​വ​​​ന്‍ വെ​​​ളു​​​ത്തോ​​​ളി, എ​​​ന്‍. ​ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍, ഭാ​​​സ്‌​​​ക്ക​​​ര​​​ന്‍ വെ​​​ളു​​​ത്തോ​​​ളി തു​​​ട​​​ങ്ങി​​​യ​​​വ​​​രും പി​​​ന്നീ​​​ട് പ്ര​​​തി​​​ക​​​ളാ​​​യി. 28ന് ​​​എ​​​ല്ലാ പ്ര​​​തി​​​ക​​​ളോ​​​ടും ഹാ​​​ജ​​​രാ​​​കാ​​​ന്‍ കോ​​​ട​​​തി നി​​​ര്‍​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.