യു​വാ​വി​നെ ക​ഴു​ത്ത​റു​ത്തു കൊ​ന്ന കേ​സി​ൽ പ്ര​തി​ക​ൾ​ക്കു ജീ​വ​പ​ര്യ​ന്തം
യു​വാ​വി​നെ ക​ഴു​ത്ത​റു​ത്തു കൊ​ന്ന കേ​സി​ൽ പ്ര​തി​ക​ൾ​ക്കു ജീ​വ​പ​ര്യ​ന്തം
Tuesday, December 24, 2024 2:39 AM IST
കാ​​​സ​​​ർ​​​ഗോ​​​ഡ്: ക്രി​​​മി​​​ന​​​ൽ സം​​​ഘ​​​ങ്ങ​​​ൾ ത​​​മ്മി​​​ലു​​​ള്ള പ​​​ക​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി യു​​​വാ​​​വി​​​നെ ക​​​ഴു​​​ത്ത​​​റു​​​ത്തു​​​കൊ​​​ന്ന് മ​​​നു​​​ഷ്യ​​​ത്വ​​​ത്തി​​​നു നി​​​ര​​​ക്കാ​​​ത്ത രീ​​​തി​​​യി​​​ൽ ത​​​ല​​​കൊ​​​ണ്ട് ഫു​​​ട്ബോ​​​ൾ ത​​​ട്ടി​​​ക്ക​​​ളി​​​ച്ച കേ​​​സി​​​ൽ ആ​​​റ് പ്ര​​​തി​​​ക​​​ൾ​​​ക്ക് ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വും ഒ​​​ന്ന​​​ര​​​ല​​​ക്ഷം രൂ​​​പ പി​​​ഴ​​​യും ശി​​​ക്ഷ വി​​​ധി​​​ച്ചു.

കു​​​മ്പ​​​ള പേ​​​രാ​​​ലി​​​ലെ അ​​​ബ്‌​​​ദു​​​ൽ സ​​​ലാ​​​മി​​​നെ(27) കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ മാ​​​ങ്ങാ​​​മു​​​ടി സി​​​ദ്ദി​​​ഖ് (46), ഉ​​​മ​​​ർ ഫാ​​​റൂ​​​ഖ് (36), സ​​​ഹീ​​​ർ (36), നി​​​യാ​​​സ് (38), ഹ​​​രീ​​​ഷ് (36), ല​​​ത്തീ​​​ഫ് (43) എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണ് ജി​​​ല്ലാ അ​​​ഡീ​​​ഷ​​​ണ​​​ൽ സെ​​​ഷ​​​ൻ​​​സ് (ര​​​ണ്ട്) ജ​​​ഡ്ജ് കെ.​​​ പ്രി​​​യ ശി​​​ക്ഷ വി​​​ധി​​​ച്ച​​​ത്.

2017 ഏ​​​പ്രി​​​ൽ 30 നാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. മൊ​​​ഗ്രാ​​​ല്‍ മാ​​​ളി​​​യ​​​ങ്ക​​​ര കോ​​​ട്ട​​​യി​​​ലെ മൈ​​​താ​​​ന​​​ത്താ​​​ണ് അ​​​ബ്ദു​​​ല്‍ സ​​​ലാ​​​മി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തി​​​യ​​​ത്. കു​​​മ്പ​​​ള പ​​​ഞ്ചാ​​​യ​​​ത്ത് മു​​​ൻ അം​​​ഗം ബി.​​​എ.​​​മു​​​ഹ​​​മ്മ​​​ദി​​​ന്‍റെ മ​​​ക​​​ന്‍ ഷ​​​ഫീ​​​ഖി​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ലു​​​ൾ​​​പ്പെ​​​ടെ പ്ര​​​തി​​​യാ​​​യി​​​രു​​​ന്നു കൊ​​​ല്ല​​​പ്പെ​​​ട്ട അ​​​ബ്ദു​​​ൽ സ​​​ലാം.


29നു ​​​പു​​​ല​​​ർ​​​ച്ചെ മൂ​​​ന്നി​​​നു സ​​​ലാ​​​മി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘം മാ​​​ങ്ങാ​​​മു​​​ടി സി​​​ദ്ദി​​​ഖി​​​ന്‍റെ വീ​​​ടാ​​​ക്ര​​​മി​​​ച്ച് സി​​​ദ്ദി​​​ഖി​​​നും അ​​മ്മ​​യ്ക്കും നേ​​​രെ വ​​​ധ​​​ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി​​​യ​​​തി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യി​​​ട്ടാ​​​ണു തി​​​രി​​​ച്ച് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ന്ന​​​ത്. സ​​​ലാ​​​മി​​​നൊ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന നൗ​​​ഷാ​​​ദ് എ​​​ന്ന യു​​​വാ​​​വി​​​നും അ​​​ക്ര​​​മി​​​സം​​​ഘ​​​ത്തി​​​ന്‍റെ കു​​​ത്തേ​​​റ്റി​​​രു​​​ന്നു. ഇ​​​യാ​​​ളു​​​ടെ സാ​​​ക്ഷി​​​മൊ​​​ഴി കേ​​​സി​​​ൽ നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​യി.

സം​​​ഭ​​​വം ന​​​ട​​​ക്കു​​​മ്പോ​​​ൾ കു​​​മ്പ​​​ള ഇ​​​ൻ​​​സ്‌​​​പെ​​​ക്ട​​​റാ​​​യി​​​രു​​​ന്ന ഇ​​​പ്പോ​​​ഴ​​​ത്തെ ബേ​​​ക്ക​​​ൽ ഡി​​​വൈ​​​എ​​​സ്പി വി.​​​വി.​​​മ​​​നോ​​​ജി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് പ്ര​​​തി​​​ക​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

എ​​​സ്ഐ ആ​​​യി​​​രു​​​ന്ന ഗോ​​​പാ​​​ല​​​ൻ ജ​​​യ​​​ശ​​​ങ്ക​​​ർ, ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ, നാ​​​രാ​​​യ​​​ണ​​​ൻ എ​​​ന്നി​​​വ​​​രും അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​രു​​​ന്നു. പ്രോ​​​സി​​​ക്യൂ​​​ഷ​​​ന് വേ​​​ണ്ടി അ​​​ഭി​​​ഭാ​​​ഷ​​​ക​​​രാ​​​യ ജി. ​​​ച​​​ന്ദ്ര​​​മോ​​​ഹ​​​ൻ, ചി​​​ത്ര​​​ക​​​ല എ​​​ന്നി​​​വ​​​ർ ഹാ​​​ജ​​​രാ​​​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.