അഖില മലങ്കര സുവിശേഷ മഹായോഗം 26 മുതൽ
Tuesday, December 24, 2024 2:39 AM IST
പു​​ത്ത​​ൻ​​കു​​രി​​ശ് : യാ​​ക്കോ​​ബാ​​യ സു​​റി​​യാ​​നി സ​​ഭ​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ലു​​ള്ള 35-ാമ​​ത് അ​​ഖി​​ല മ​​ല​​ങ്ക​​ര സു​​വി​​ശേ​​ഷ യോ​​ഗം 26 മു​​ത​​ൽ 31 വ​​രെ പു​​ത്ത​​ൻ​​കു​​രി​​ശ് പാ​​ത്രി​​യാ​​ർ​​ക്കാ സെ​​ന്‍റ​​ർ മൈ​​താ​​നി​​യി​​ൽ ന​​ട​​ക്കും.

ദി​​വ​​സ​​വും വൈ​​കു​​ന്നേ​​രം 5.30 ന് ​​സ​​ന്ധ്യാ​​പ്രാ​​ർ​​ഥ​​ന​​യോ​​ടെ സു​​വി​​ശേ​​ഷ മ​​ഹാ​​യോ​​ഗം ആ​​രം​​ഭി​​ക്കും. ഗാ​​ന​​ശു​​ശ്രൂ​​ഷ, ആ​​മു​​ഖ സ​​ന്ദേ​​ശം, മു​​ഖ്യ സ​​ന്ദേ​​ശം, രോ​​ഗി​​ക​​ൾ​​ക്കാ​​യി സ​​മ​​ർ​​പ്പ​​ണ പ്രാ​​ർ​​ഥ​​ന എ​​ന്നി​​വ​​യോ​​ടെ യോ​​ഗം അ​​വ​​സാ​​നി​​ക്കും.


സ​​ഭ​​യു​​ടെ ഔ​​ദ്യോ​​ഗി​​ക സം​​ഗീ​​ത വി​​ഭാ​​ഗ​​മാ​​യ ‘കേ​​നോ​​റൊ’ ഗാ​​ന​​ശു​​ശ്രൂ​​ഷ​​യ്ക്ക് നേ​​തൃ​​ത്വം ന​​ൽ​​കും. 26ന് ​​വൈ​​കു​​ന്നേ​​രം 6.30 ന് ​​സീ​​റോ മ​​ല​​ബാ​​ർ സ​​ഭാ​​ധ്യ​​ക്ഷ​​ൻ മേ​​ജ​​ർ ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ റാ​​ഫേ​​ൽ ത​​ട്ടി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. നി​​യു​​ക്ത ശ്രേ​​ഷ്ഠ കാ​​തോ​​ലി​​ക്ക ജോ​​സ​​ഫ് മാ​​ര്‍ ഗ്രി​​ഗോ​​റി​​യോ​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.