ക്ഷ​ണി​ച്ച​ത് ബി​ജെ​പി പ്ര​തി​നി​ധി​യെ​യ​ല്ല, പ്ര​ധാ​ന​മ​ന്ത്രി​യെ: മാ​ർ താ​ഴ​ത്ത്
ക്ഷ​ണി​ച്ച​ത് ബി​ജെ​പി പ്ര​തി​നി​ധി​യെ​യ​ല്ല, പ്ര​ധാ​ന​മ​ന്ത്രി​യെ: മാ​ർ താ​ഴ​ത്ത്
Wednesday, December 25, 2024 5:35 AM IST
തൃ​​​ശൂ​​​ർ: കാ​​​ത്ത​​​ലി​​​ക് ബി​​​ഷ​​​പ്സ് കോ​​​ണ്‍​ഫ​​​റ​​​ൻ​​​സ് ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ (സി​​​ബി​​​സി​​​ഐ) ക്രി​​​സ്മ​​​സ് വി​​​രു​​​ന്നി​​​ലേ​​​ക്കു ക്ഷ​​​ണി​​​ച്ച​​​ത് രാ​​​ജ്യ​​​ത്തി​​​ന്‍റെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ​​​യാ​​​ണെ​​​ന്നും ബി​​​ജെ​​​പി പ്ര​​​തി​​​നി​​​ധി​​​യെ അ​​​ല്ലെ​​​ന്നും സി​​​ബി​​​സി​​​ഐ അ​​​ധ്യ​​​ക്ഷ​​​ൻ മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത്.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ​​​ത്തി​​​യ​​​ത് അം​​​ഗീ​​​കാ​​​ര​​​മാ​​​ണ്. സ​​​ഭ​​​യു​​​ടെ ആ​​​ശ​​​ങ്ക​​​ക​​​ൾ​​​ക്ക് അ​​​നു​​​കൂ​​​ല ​മ​​​റു​​​പ​​​ടി​​​യാ​​​ണു ല​​​ഭി​​​ച്ച​​​ത്. വി​​​വി​​​ധ​​​യി​​​ട​​​ങ്ങ​​​ളി​​​ൽ ക്രൈ​​​സ്ത​​​വ​​​ർ ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ടു​​​ന്പോ​​​ഴു​​​ള്ള വേ​​​ദ​​​ന പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ അ​​​റി​​​യി​​​ച്ചു. ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് സ​​​ഭ തൃ​​​ശൂ​​​ർ ഭ​​​ദ്രാ​​​സ​​​ന മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത യൂ​​​ഹാ​​​നോ​​​ൻ മാ​​​ർ മി​​​ലി​​​ത്തി​​​യോ​​​സി​​​നു മ​​​റു​​​പ​​​ടി​​​യി​​​ല്ല. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യെ ആ​​​ഘോ​​​ഷ​​​ങ്ങ​​​ളി​​​ലേ​​​ക്കു ക്ഷ​​​ണി​​​ച്ച​​​തി​​​നു​​​ള്ള വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ളോ​​​ടു പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മാ​​​ർ താ​​​ഴ​​​ത്ത്.

ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യ​​​നു​​​സ​​​രി​​​ച്ച് എ​​​ല്ലാ​​​വ​​​രെ​​​യും ഉ​​​ൾ​​​ക്കൊ​​​ള്ളി​​​ച്ചു​​​വേ​​​ണം ഇ​​​ന്ത്യ​​​യു​​​ടെ വ​​​ള​​​ർ​​​ച്ച. പു​​​ൽ​​​ക്കൂ​​​ട് ആ​​​ക്ര​​​മ​​​ണ​​​ത്തെ ആ​​​രും അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്നി​​​ല്ല. മ​​​ത​​​സൗ​​​ഹാ​​​ർ​​​ദ​​​ത്തോ​​​ടെ പ്ര​​​വ​​​ർ​​​ത്തി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണു സ​​​ഭ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​ത്. എ​​​ല്ലാ മ​​​ത​​​ങ്ങ​​​ൾ​​​ക്കും സ്വാ​​​ത​​​ന്ത്ര്യ​​​മു​​​ള്ള ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യാ​​​ണ് ഇ​​​ന്ത്യ​​​യു​​​ടേ​​​ത്. മ​​​ത​​​പ​​​ര​​​മാ​​​യ ച​​​ട​​​ങ്ങു​​​ക​​​ളെ​​​യോ ആ​​​ചാ​​​ര​​​ങ്ങ​​​ളെ​​​യോ ആ​​​ക്ര​​​മി​​​ക്കു​​​ന്ന​​​തി​​​നെ അ​​​ത് അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്നി​​​ല്ല. മ​​​താ​​​ഘോ​​​ഷ​​​ങ്ങ​​​ൾ​​​ക്കു​ നേ​​​രേ ന​​​ട​​​ക്കു​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളെ ഇ​​​ന്ത്യ​​​യി​​​ലെ ഒ​​​രു പൗ​​​ര​​​നും അം​​​ഗീ​​​ക​​​രി​​​ക്ക​​​രു​​​തെ​​​ന്നാ​​​ണു നി​​​ല​​​പാ​​​ട്. കേ​​​ര​​​ള​​​ത്തി​​​ന്‍റെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ​​​യും മ​​​റ്റു മ​​​ന്ത്രി​​​മാ​​​രെ​​​യു​​​മൊ​​​ക്കെ പ​​​ല സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ൽ ക്ഷ​​​ണി​​​ച്ചി​​​ട്ടു​​​ണ്ട്. ബോ​​​ണ്‍ ന​​​ത്താ​​​ലെ​​​യ്ക്കു കേ​​​ന്ദ്ര​​​മ​​​ന്ത്രി കി​​​ര​​​ണ്‍ റി​​​ജി​​​ജു​​​വി​​​നെ​​​യും പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വി​​​നെ​​​യും ക്ഷ​​​ണി​​​ച്ച​​​തു രാ​​ഷ്‌​​ട്രീ​​​യം നോ​​​ക്കി​​​യ​​​ല്ല.

ക്രൈ​​​സ്ത​​​വ​​​രു​​​ടെ പ​​​രി​​​പാ​​​ടി​​​ക്ക് ഇ​​​ന്ത്യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ​​​ത്തി​​​യ​​​തി​​​ൽ സ​​​ന്തോ​​​ഷ​​​മേ​​​യു​​​ള്ളൂ. എ​​​ല്ലാ രാ​​​ഷ്‌​​ട്രീ​​യ​​​പാ​​​ർ​​​ട്ടി​​​ക​​​ൾ​​​ക്കും അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ളു​​​ണ്ടാ​​​കും.


അ​​​തു പ​​​റ​​​യു​​​ക​​​യും ചെ​​​യ്യാം. എ​​​ല്ലാ​​​വ​​​രു​​​ടെ​​​യും അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ളെ ബ​​​ഹു​​​മാ​​​നി​​​ക്കു​​​ന്നു. ജ​​​ർ​​​മ​​​നി​​​യി​​​ൽ ന​​​ട​​​ന്ന സം​​​ഭ​​​വം ഉ​​​ദ്ധ​​​രി​​​ച്ചു​​​കൊ​​​ണ്ട് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി സം​​​സാ​​​രി​​​ച്ചു. ച​​​ട​​​ങ്ങി​​​നെ അ​​​നു​​​മോ​​​ദി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള റി​​​പ്പോ​​​ർ​​​ട്ടാ​​​ണ് രാ​​​ത്രി പി​​​എം​​​ഒ ഓ​​​ഫീ​​​സി​​​ൽ​​​നി​​​ന്നു ല​​​ഭി​​​ച്ച​​​തെ​​​ന്നും മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത് പ​​​റ​​​ഞ്ഞു.


< b>പ്ര​​​ധാ​​​ന​​​മ​​​ന്ത്രി എ​​​ത്തി​​​യ​​​ത് ക്രൈ​​​സ്ത​​​വ​​​ർ​​​ക്കു​​​ള്ള അം​​​ഗീ​​​കാ​​​രം

തൃ​​​ശൂ​​​ർ: ഭാ​​​ര​​​ത ക​​​ത്തോ​​​ലി​​​ക്കാ​​​ സ​​​ഭ​​​യു​​​ടെ ക്രി​​​സ്മ​​​സ് ആ​​​ഘോ​​​ഷ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി എ​​​ത്തി​​​യ​​​തു ക്രൈ​​​സ്ത​​​വ​​​സ​​​മൂ​​​ഹ​​​ത്തി​​​നു​​​ള്ള അം​​​ഗീ​​​കാ​​​ര​​​മാ​​​യി ക​​​രു​​​തു​​​ന്നുവെന്ന് സി​​​ബി​​​സി​​​ഐ പ്ര​​​സി​​​ഡ​​​ന്‍റ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത്. ഡ​​​ൽ​​​ഹി​​​യി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി പ​​​ങ്കെ​​​ടു​​​ത്ത ഭാ​​​ര​​​ത ക​​​ത്തോ​​​ലി​​​ക്ക മെ​​​ത്രാ​​​ൻ സ​​​മി​​​തി​​​യു​​​ടെ (സി​​​ബി​​​സി​​​ഐ) ക്രി​​​സ്മ​​​സ് ആ​​​ഘോ​​​ഷ​​​വേ​​​ള​​​യി​​​ൽ അ​​​ധ്യ​​​ക്ഷ​​​പ്ര​​​സം​​​ഗം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ക്രി​​​സ്മ​​​സ് സ​​​ന്തോ​​​ഷ​​​ങ്ങ​​​ൾ പ​​​ങ്കു​​​വ​​​യ്ക്കു​​​ന്ന വേ​​​ള​​​യി​​​ലും രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ക്രൈ​​​സ്ത​​​വ ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ൾ നേ​​​രി​​​ടു​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളും അ​​​വ​​​ഹേ​​​ള​​​ന​​​ങ്ങ​​​ളും മാ​​​ർ താ​​​ഴ​​​ത്ത് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ശ്ര​​​ദ്ധ​​​യി​​​ൽ​​​ പെ​​​ടു​​​ത്തി. ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ൾ​​​ക്കു​​​ നേ​​​രേ സാ​​​മൂ​​​ഹ്യ​​​വി​​​രു​​​ദ്ധ​​​ശ​​​ക്തി​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ മ​​​ത​​​സൗ​​​ഹാ​​​ർ​​​ദ അ​​​ന്ത​​​രീ​​​ക്ഷ​​​ത്തെ​​​യും ഐ​​​ക്യ​​​ത്തെ​​​യും പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ക്കും. ജാ​​​തി​​​-മ​​​ത​​​-ഭേ​​​ദ​​​മ​​​ന്യേ ഭ​​​ര​​​ണ​​​ഘ​​​ട​​​ന ഉ​​​റ​​​പ്പുന​​​ൽ​​​കു​​​ന്ന അ​​​ന്ത​​​സും സു​​​ര​​​ക്ഷി​​​ത​​​ത്വ​​​വും ല​​​ഭി​​​ക്കു​​​ന്നുവെന്ന് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്ത​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യോ​​​ട് അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.