നീ​തി​സൂ​ര്യ​ന്‍റെ ജ​ന്മോ​ത്സ​വം
നീ​തി​സൂ​ര്യ​ന്‍റെ ജ​ന്മോ​ത്സ​വം
Wednesday, December 25, 2024 4:56 AM IST
വി​​ശു​​ദ്ധ​​ ബൈ​​ബി​​ളി​​ലെ അ​​വ​​സാ​​ന​​ഗ്ര​​ന്ഥ​​മാ​​യ മ​​ലാ​​ക്കി പ്ര​​വാ​​ച​​ക​​ന്‍റെ പ്ര​​വ​​ച​​ന​​ങ്ങ​​ളു​​ടെ അ​​വ​​സാ​​ന​​ഭാ​​ഗ​​ത്ത് ഇ​​പ്ര​​കാ​​രം പ​​റ​​ഞ്ഞി​​രി​​ക്കു​​ന്നു: “എ​​ന്‍റെ നാ​​മ​​ത്തെ ഭ​​യ​​പ്പെ​​ടു​​ന്ന നി​​ങ്ങ​​ൾ​​ക്കു​​വേ​​ണ്ടി നീ​​തി​​സൂ​​ര്യ​​ൻ ഉ​​ദി​​ക്കും. അ​​തി​​ന്‍റെ ചി​​റ​​കു​​ക​​ളി​​ൽ സൗ​​ഖ്യ​​മു​​ണ്ട്’’(4:2). ഈ ​​പ്ര​​വ​​ച​​ന​​ത്തി​​ന്‍റെ പൂ​​ർ​​ത്തീ​​ക​​ര​​ണം എ​​ന്നോ​​ണം സ​​മ​​യ​​ത്തി​​ന്‍റെ പൂ​​ർ​​ണ​​ത​​യി​​ൽ ഉ​​ദ​​യം ചെ​​യ്ത നീ​​തി​​സൂ​​ര്യ​​നാ​​ണ് ദൈ​​വ​​പു​​ത്ര​​നാ​​യ ഈ​​ശോ​​മി​​ശി​​ഹാ. ആ ​​നീ​​തി സൂ​​ര്യ​​ന്‍റെ ജ​​ന്മോ​​ത്സ​​വ​​മാ​​ണു ക്രി​​സ്മ​​സ്.

ചെ​​യ്യേ​​ണ്ട​​ത് അ​​ഥ​​വാ ല​​ഭി​​ക്കേ​​ണ്ട​​ത് ചെ​​യ്യേ​​ണ്ട സ​​മ​​യ​​ത്ത്, ചെ​​യ്യേ​​ണ്ട രീ​​തി​​യി​​ൽ, ചെ​​യ്യേ​​ണ്ട സ്ഥ​​ല​​ത്തു ചെ​​യ്തു​​കൊ​​ടു​​ക്കേ​​ണ്ട​​വ​​ർ​​ക്ക് ചെ​​യ്തു​​കൊ​​ടു​​ക്കു​​ന്ന​​താ​​ണ് സാ​​മാ​​ന്യ അ​​ർ​​ഥ​​ത്തി​​ൽ നീ​​തി. വൈ​​കി​​വ​​ന്ന നീ​​തി അ​​നീ​​തി​​യാ​​ണെ​​ന്നു പ​​റ​​യാ​​റു​​ള്ള​​തു​​പോ​​ലെ അ​​സ്ഥാ​​ന​​ത്തു​​ള്ള​​തും വി​​ക​​ല​​മാ​​യ രീ​​തി​​യി​​ലു​​ള്ള​​തു​​മാ​​യ നീ​​തി​​യും അ​​നീ​​തി​​യാ​​യി പ​​രി​​ണ​​മി​​ച്ചേ​​ക്കാം. അ​​ർ​​ഹി​​ക്കാ​​ത്ത​​വ​​ന് ല​​ഭി​​ക്കു​​ന്ന ആ​​നു​​കൂ​​ല്യ​​വും അ​​നീ​​തി​​ത​​ന്നെ.

നീ​​തി​​ക്കും സൗ​​ഖ്യ​​ത്തി​​നു​​മാ​​യി ദാ​​ഹി​​ച്ചി​​രു​​ന്ന ഒ​​രു മ​​ത-​​സാ​​മൂ​​ഹി​​ക-​​രാ​​ഷ്‌ട്രീ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണു ദൈ​​വ​​പു​​ത്ര​​ൻ മ​​നു​​ഷ്യ​​നാ​​യി അ​​വ​​ത​​രി​​ച്ച​​ത്. അ​​വ​​ൻ സ​​ർ​​വ​​മാ​​ന​​വ സ​​മ​​ഭാ​​വ​​ന​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത​​ത്വ​​ങ്ങ​​ൾ ത​​ന്‍റെ സു​​വി​​ശേ​​ഷ​​ത്തി​​ലൂ​​ടെ മ​​നു​​ഷ്യ​​രാ​​ശി​​യെ പ​​ഠി​​പ്പി​​ച്ചു. അ​​വ​​ൻ പി​​താ​​വേ എ​​ന്നു​​വി​​ളി​​ച്ച ദൈ​​വ​​ത്തെ, അ​​ങ്ങ​​നെ വി​​ളി​​ക്കാ​​ൻ, ത​​ന്നെ പി​​ൻ​​പ​​റ്റു​​ന്ന​​വ​​രെ പ​​രി​​ശീ​​ലി​​പ്പി​​ച്ചു. ആ ​​ദൈ​​വം എ​​ല്ലാ​​വ​​രു​​ടെ​​യും പി​​താ​​വാ​​ണെ​​ന്നും മ​​നു​​ഷ്യ​​രെ​​ല്ലാ​​വ​​രും ആ ​​ദൈ​​വ​​ത്തി​​ന്‍റെ മ​​ക്ക​​ളാ​​ണെ​​ന്നും, അ​​തി​​നാ​​ൽ​​ത​​ന്നെ മ​​നു​​ഷ്യ​​ർ പ​​ര​​സ്പ​​രം സ​​ഹോ​​ദ​​രീ സ​​ഹോ​​ദ​​ര​​ന്മാ​​രാ​​ണെ​​ന്നും അ​​വ​​ൻ പ​​ഠി​​പ്പി​​ച്ചു. സ​​മ​​ത്വ​ത്തി​​ന്‍റെ​​യും സ​​മ​​ഭാ​​വ​​ന​​യു​​ടെ​​യും ഈ ​​അ​​ടി​​സ്ഥാ​​ന​​ത​​ത്വ​ങ്ങ​​ൾ നീ​​തി​​യു​​ടെ​​യും അ​​ടി​​സ്ഥാ​​ന​​ത​​ത്വ​മാ​​ണ്.

‌ത​​ന്‍റെ ജീ​​വി​​ത​​കാ​​ല​​ത്ത് ഈ​​ശോ നീ​​തി​​ക്കാ​​യി പ്ര​​വ​​ർ​​ത്തി​​ച്ചു. അ​​നീ​​തി​​യെ​​യും ക​​പ​​ട​​നാ​​ട്യ​​ത്തെ​​യും അ​​വ​​ൻ നി​​ശി​​ത​​മാ​​യി വി​​മ​​ർ​​ശി​​ച്ചു. രാ​​ജാ​​വി​​നെ “കു​​റു​​ക്ക​​ൻ’’എ​​ന്നും ക​​പ​​ട​​നാ​​ട്യ​​ക്കാ​​രെ “വെ​​ള്ള​​യ​​ടി​​ച്ച കു​​ഴി​​മാ​​ട​​ങ്ങ​​ളേ’’എ​​ന്നും പ​​ര​​സ്യ​​മാ​​യി വി​​ളി​​ച്ചു. ത​​ന്നെ അ​​ന്യാ​​യ​​മാ​​യി അ​​ടി​​ച്ച​​വ​​നോ​​ട് “എ​​ന്തി​​നെ​​ന്നെ അ​​ടി​​ച്ചു’’എ​​ന്നു ചോ​​ദ്യം ചെ​​യ്തു. ദൈ​​വാ​​ല​​യം ശു​​ദ്ധീ​​ക​​രി​​ച്ചു. ചു​​ങ്ക​​ക്കാ​​രും വേ​​ശ്യ​​ക​​ളു​​മ​​ട​​ക്കം സ​​മൂ​​ഹ​​ത്തി​​ലെ പാ​​ർ​​ശ്വ​​വ​​ത്ക​​രി​​ക്ക​​പ്പെ​​ട്ട​​വ​​രോ​​ട് അ​​നു​​ക​​ന്പ കാ​​ണി​​ച്ചു.

താ​​ഴ്ന്ന ജാ​​തി​​ക്കാ​​രി​​യാ​​യ സ​​മ​​രി​​യാ​​ക്കാ​​രി​​യോ​​ട് സം​​സാ​​രി​​ച്ചു. അ​​വ​​ളി​​ൽ​​നി​​ന്നു വെ​​ള്ളം​​വാ​​ങ്ങി കു​​ടി​​ച്ചു. സ​​മ​​രി​​യാ​​ക്കാ​​ര​​നെ ന​​ല്ല അ​​യ​​ൽ​​ക്കാ​​ര​​ന്‍റെ മാ​​തൃ​​ക​​യാ​​ക്കി. സ്ത്രീ​​ക​​ൾ​​ക്ക് അ​​ർ​​ഹ​​മാ​​യ പ്രാ​​ധാ​​ന്യം​​ ന​​ല്കി. അ​​ങ്ങ​​നെ നീ​​തി​​ക്കു​​വേ​​ണ്ടി പ്ര​​വ​​ർ​​ത്തി​​ച്ച​​വ​​ൻ, പ​​ഠി​​പ്പി​​ച്ചു, “നീ​​തി​​ക്കു​​വേ​​ണ്ടി വി​​ശ​​ക്കു​​ക​​യും ദാ​​ഹി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന​​വ​​ർ ഭാ​​ഗ്യ​​വാ​​ന്മാ​​ർ, അ​​വ​​ർ​​ക്ക് സം​​തൃ​​പ്തി ല​​ഭി​​ക്കും’’ (മ​​ത്താ​​യി 5:6) എ​​ന്ന്.


അ​​നീ​​തി​​ക്കെ​​തി​​രേ ശ​​ബ്ദ​​മു​​യ​​ർ​​ത്തു​​ന്ന​​തോ​​ടൊ​​പ്പം സ​ന്പ​ത്തി​ന്‍റെ പ​​ങ്കു​​വ​​യ്പും സാ​​മൂ​​ഹി​​ക ആ​​വ​​ശ്യ​​ങ്ങ​​ളി​​ൽ അ​​പ​​ര​​നെ സ​​ഹാ​​യി​​ക്കേ​​ണ്ട​​തും സ്വ​​ർ​​ഗ​​പ്രാ​​പ്തി​​ക്ക് അ​​നി​​വാ​​ര്യ​​മാ​​ണെ​​ന്ന് അ​​വ​​ൻ പ​​ഠി​​പ്പി​​ച്ചു. പൂ​​ർ​​ണ​​ത ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ൻ സ​​ന്പ​​ത്ത് പ​​ങ്കു​​വ​​യ്ക്ക​​ണ​​മെ​​ന്നും സ്വ​​ർ​​ഗ​​ത്തി​​ൽ നി​​ക്ഷേ​​പം ക​​രു​​ത​​ണ​​മെ​​ന്നും അ​​വ​​ൻ പ​​ഠി​​പ്പി​​ച്ചു. അ​​വ​​ന്‍റെ സൗ​​ഖ്യ​​ദാ​​യ​​ക​​ശു​​ശ്രൂ​​ഷ ആ​​ത്മാ​​വി​​നും ശ​​രീ​​ര​​ത്തി​​നും സ​​മ​​ഗ്ര​​മാ​​യ സൗ​​ഖ്യം പ്ര​​ദാ​​നം​​ചെ​​യ്തു. പാ​​പ​​മോ​​ച​​ന​​വും ശ​​രീ​​ര​​സൗ​​ഖ്യ​​വും പൈ​​ശാ​​ചി​​ക​​ബ​​ന്ധ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള മോ​​ച​​ന​​വും അ​​വ​​ൻ ക​​നി​​വാ​​ർ​​ന്നു പ​​ക​​ർ​​ന്നേ​​കി.

ദേ​​ശീ​​യ​​വും അ​​ന്ത​​ർ​​ദേ​​ശീ​​യ​​വു​​മാ​​യ അ​​നേ​​കം യാ​​ഥാ​​ർ​​ഥ്യ​​ങ്ങ​​ളി​​ൽ ഇ​​നി​​യും നീ​​തി​​സൂ​​ര്യ​​ൻ ഉ​​ദ​​യം​​ചെ​​യ്യേ​​ണ്ടി​​യി​​രി​​ക്കു​​ന്നു. ഭ​​ക്ഷ​​ണം, വ​​സ്ത്രം, പാ​​ർ​​പ്പി​​ടം, മ​​രു​​ന്ന് എ​​ന്നീ അ​​ടി​​സ്ഥാ​​ന​​ ആ​​വ​​ശ്യ​​ങ്ങ​​ൾ ല​​ഭ്യ​​മാ​​കാ​​ത്ത എ​​ത്ര​​യെ​​ത്ര സാ​​ഹ​​ച​​ര്യ​​ങ്ങ​​ളാ​​ണു ലോ​ക​ത്തു​​ള്ള​​ത്. അ​​മി​​ത​​ഭോ​​ജ​​ന​​വും ഭ​​ക്ഷ​​ണം​​ പാ​​ഴാ​​ക്ക​​ലും സാ​​ധാ​​ര​​ണ സം​​ഭ​​വ​​മാ​​യി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്ന ആ​​ഗോ​​ള​​സാ​​ഹ​​ച​​ര്യ​​ത്തി​​ൽ വി​​ശ​​ക്കു​​ന്ന​​വ​​ന്‍റെ ക​​ണ്ണു​​നീ​​ർ ശാ​​പ​​മാ​​യി മാ​​റി​​ല്ലേ! ത​​ല​​ചാ​​യ്ക്കാ​​ൻ ഇ​​ട​​മി​​ല്ലാ​​തെ അ​​നേ​​കാ​​യി​​ര​​ങ്ങ​​ൾ ലോ​​ക​​ത്തി​​ലു​​ള്ള​​പ്പോ​​ൾ അ​​നേ​​കം ആ​​ർ​​ഭാ​​ട ഭ​​വ​​ന​​ങ്ങ​​ൾ ഉ​​ള്ള​​ത് അ​​നീ​​തി​​യ​​ല്ലേ? പൗ​​ര​​ൻ മ​​രു​​ന്നും​​ചി​​കി​​ത്സ​​യും ല​​ഭി​​ക്കാ​​തെ മ​​രി​​ക്കു​​ന്പോ​​ൾ ഭ​​ര​​ണാ​​ധി​​കാ​​രി​​ക​​ൾ പൗ​​ര​​ന്‍റെ നി​​കു​​തി​​പ്പ​​ണം ധൂ​​ർ​​ത്ത​​ടി​​ച്ച് വി​​ദേ​​ശ​​ചി​​കി​​ത്സ തേ​​ടു​​ന്ന​​തു രാ​​ഷ്‌ട്രീ​​യ​​ ധാ​​ർ​​മി​​ക​​ത​​യാ​​ണോ?

രാ​​‌ഷ‌്ട്ര​​ത്തി​​ന്‍റെ വി​​ക​​സ​​നം ദ​​രി​​ദ്ര​​ന്‍റെ അ​​ടി​​സ്ഥാ​​ന ​​ആ​​വ​​ശ്യ​​ങ്ങ​​ളും അ​​വ​​കാ​​ശ​​ങ്ങ​​ളും നി​​ഷേ​​ധി​​ച്ചു​​കൊ​​ണ്ടു​​ള്ള​​താ​​ക​​രു​​ത്. പൗ​​ര​​നെ പെ​​രു​​വ​​ഴി​​യി​​ലാ​​ക്കി പ​​ണ​​ക്കാ​​ര​​ന്‍റെ പ​​ദ്ധ​​തി​​ക​​ൾ​​ക്കു പ​​ച്ച​​ക്കൊ​​ടി​​ വീ​​ശു​​ന്പോ​​ൾ നി​​സ​​ഹാ​​യ​​ന്‍റെ ക​​ണ്ണീ​​ർ​​ വീ​​ണ ഭൂ​​മി​​യി​​ലാ​​ണു വി​​ക​​സ​​നം കെ​​ട്ടി​​പ്പ​​ടു​​ക്കു​​ന്ന​​ത് എ​​ന്ന​​ത് ഉ​​ത്ത​​ര​​വാ​​ദ​​പ്പെ​​ട്ട​​വ​​ർ മ​​റ​​ക്കാ​​തി​​രി​​ക്ക​​ട്ടെ. വി​​ക​​സ​​നം സ​​മ​​ഗ്ര​​മാ​​യി​​രി​​ക്ക​​ണം. ആ​​ത്മാ​​വി​​നും ശ​​രീ​​ര​​ത്തി​​നും മ​​ന​​സി​​നും ഭൗ​​തി​​ക​​ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കും തു​​ല്യ​​പ്രാ​​ധാ​​ന്യം കൊ​​ടു​​ത്തു​​കൊ​​ണ്ടു​​ള്ള​​താ​​യി​​രി​​ക്ക​​ണം. വി​​ക​​സ​​നം എ​​ല്ലാ​​വ​​രെ​​യും ഉ​​ൾ​​ക്കൊ​​ള്ളു​​ന്ന​​തും എ​​ല്ലാ​​വ​​ർ​​ക്കും​​വേ​​ണ്ടി​​യു​​ള്ള​​തും ആ​​ക​​ണം. സ​​ന്പ​​ന്ന​​ന്നെ കൂ​​ടു​​ത​​ൽ സ​​ന്പ​​ന്ന​​നും ദ​​രി​​ദ്ര​​നെ കൂ​​ടു​​ത​​ൽ ദ​​രി​​ദ്ര​​നു​​മാ​​ക്കു​​ന്ന ഉ​​പ​​രി​​​പ്ല​​വ​​മാ​​യ വി​​ക​​സ​​നം അ​​നീ​​തി​​യാ​​ണ്.

ഈ ​​അ​​നീ​​തി​​ നി​​റ​​ഞ്ഞ സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ലെ​​ല്ലാം നീ​​തി​​സൂ​​ര്യ​​ൻ ഉ​​ദ​​യം​​ചെ​​യ്യാ​​ൻ ഇ​​ട​​യാ​​ക​​ട്ടെ. സൗ​​ഖ്യം പ​​ക​​ര​​ട്ടെ. നീ​​തി​​സൂ​​ര്യ​​ന്‍റെ ജ​​ന്മോ​​ത്സ​​വം സ​​മ​​ഗ്ര​​ത പ്ര​​ദാ​​നം ചെ​​യ്യു​​ന്ന സ​​മാ​​ധാ​​നം സം​​ജാ​​ത​​മാ​​കാ​​ൻ സ​​ഹാ​​യ​​ക​​മാ​​ക​​ട്ടെ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.