കേരളത്തില്‍ കടല്‍പ്പായല്‍ കൃഷിക്ക് വന്‍സാധ്യത
കേരളത്തില്‍ കടല്‍പ്പായല്‍ കൃഷിക്ക് വന്‍സാധ്യത
Tuesday, December 24, 2024 2:39 AM IST
ജെ​വി​ന്‍ കോ​ട്ടൂ​ര്‍

കോ​ട്ട​യം: ക​ട​ല്‍പ്പാ​യ​ല്‍ കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് വ​നി​ത​ക​ള്‍ക്കു കേ​ന്ദ്ര സ​ര്‍ക്കാ​രി​ന്‍റെ കൈ​താ​ങ്ങ്. ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ സ്ത്രീ​ക​ള്‍ ന​ട​ത്തു​ന്ന നി​ക്ഷേ​പ​ത്തി​ന്‍റെ 25 ശ​ത​മാ​ന​വും പ​ര​മാ​വ​ധി 35 ല​ക്ഷം രൂ​പ പെ​ര്‍ഫോ​മ​ന്‍സ് ഗ്രാ​ന്‍റാ​യി ന​ല്‍കും. എ​സ്്‌​സി, എ​സ്ടി വി​ഭാ​ഗ​ങ്ങ​ള്‍ക്കു നി​ക്ഷേ​പ​ത്തിന്‍റെ 35 ശ​ത​മാ​ന​വും പ​ര​മാ​വ​ധി 45 ല​ക്ഷം രൂ​പ വ​രെ പെ​ര്‍ഫോ​മ​ന്‍സ് ഗ്രാ​ന്റാ​യി ന​ല്‍കു​ന്ന​താ​ണ് പ​ദ്ധ​തി.

തീ​ര​പ്ര​ദേ​ശ​ത്തെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സ്ത്രീ​ക​ള്‍ക്കും സ്വ​യം സ​ഹാ​യ സം​ഘ​ങ്ങ​ള്‍ക്കും വ​രു​മാ​നം വ​ര്‍ധി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം.

മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യു​ടെ പോ​രാ​യ്മ​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ന് കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ ന​ട​പ്പാ​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി മ​ത്സ്യ കി​സാ​ന്‍ സ​മൃ​ദ്ധി സ​ഹ-​യോ​ജ​ന ക​ട​ല്‍പ്പാ​യ​ല്‍ കൃ​ഷി​യി​ലും പ്രോ​ത്സാ​ഹ​നം ല​ക്ഷ്യ​മി​ടു​ന്നു. ഇ​ത​നു​സ​രി​ച്ചാ​ണ് വ​നി​ത​ക​ള്‍ക്കു മു​ന്‍ഗ​ണ​ന ന​ല്‍ക്കു​ന്ന​ത്. ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ദ്ധ​തി​ക​ളു​മാ​യി സം​യോ​ജി​പ്പി​ച്ചു വാ​യ്പ ല​ഭ്യ​മാ​ക്കാ​നും അ​വ​സ​ര​മു​ണ്ട്.

ഭ​ക്ഷ​ണം, മ​രു​ന്നു​ക​ള്‍, ഫാ​ര്‍മ​സ്യൂ​ട്ടി​ക്ക​ല്‍സ്, തു​ണി​ത്ത​ര​ങ്ങ​ള്‍, രാ​സ​വ​ള​ങ്ങ​ള്‍, മൃ​ഗ​ങ്ങ​ളു​ടെ തീ​റ്റ തു​ട​ങ്ങി​യ വ്യ​വ​സാ​യ​ങ്ങ​ളി​ല്‍ അ​സം​സ്‌​കൃ​ത വ​സ്തു​വാ​യി ക​ട​ല്‍പ്പാ​യ​ല്‍ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.

ക​ട​ല്‍പ്പാ​യ​ല്‍ സ​ലാ​ഡാ​യി ക​ഴി​ക്കു​ക​യോ ചോ​റി​നൊ​പ്പം ക​റി​യാ​യി വേ​വി​ച്ചു ക​ഴി​ക്കു​ക​യോ ചെ​യ്യാം. ചി​ല ക​ട​ല്‍പ്പാ​യ​ല്‍ ഇ​ന​ങ്ങ​ള്‍ മ​ത്സ്യം, മാം​സം വി​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​ക്കാ​നും സൂ​പ്പി​നും ഉ​പ​യോ​ഗി​ക്കു​ന്നു.

രാ​ജ്യ​ത്ത് ക​ട​ല്‍പ്പാ​യ​ല്‍ സിം​ഗി​ള്‍ റോ​പ്പ് ഫ്ളോ​ട്ടിം​ഗ് റാ​ഫ്റ്റ് രീ​തി​യി​ല്‍ കൃ​ഷി ചെ​യ്യു​ന്ന​താ​ണ് പ്ര​ചാ​ര​ത്തി​ലു​ള്ള​ത്. 45 ദി​വ​സം മു​ത​ല്‍ 50 ദി​വ​സ​ത്തി​നു​ള്ളി​ല്‍ വി​ള​വെ​ടു​ക്കാം. വി​ള​വെ​ടു​ത്ത് ഉ​ണ​ക്കി ഇ​തി​ല്‍നി​ന്നു​ള്ള ഉ​ത്പ​ന്ന​മാ​യ കാ​രി​ജെ​ന​ന്‍ വ​ര്‍തി​രി​ച്ചെ​ടു​ക്കു​ക​യും ചെ​യ്യും.


590 കി​ലോ​മീ​റ്റ​ര്‍ തീ​ര​മു​ള്ള കേ​ര​ള​ത്തി​ല്‍ വി​വി​ധ​യി​നം ക​ട​ല്‍പ്പാ​യ​ല്‍ കൃ​ഷി​ക്ക് സാ​ധ്യ​ത​യു​ണ്ട്.കൊ​ച്ചി ആ​സ്ഥാ​ന​മാ​യ ഫി​ഷ​റീ​സ് ഗ​വേ​ഷ​ണ സ്ഥാ​പ​നം സെ​ന്‍ട്ര​ ല്‍ മ​റൈ​ന്‍ ഫി​ഷ​റീ​സ് റി​സ​ര്‍ച്ച് ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് (സി​എം​എ​ഫ്ആ​ര്‍ഐ) പ​ഠ​ന​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം (വി​ഴി​ഞ്ഞം), കൊ​ല്ലം (തി​രു​മ​ല്ല​വാ​രം), കോ​ഴി​ക്കോ​ട് (എ​ല​ത്തൂ​ര്‍, പു​തി​യാ​പ്പ, തി​ക്കോ​ടി), കാ​സ​ര്‍ഗോ​ട് (പ​ട​ന്ന, ബേ​ക്ക​ല്‍) എ​ന്നി​വി​ട​ങ്ങ​ളി​ലെ 80 ഹെ​ക്ട​ര്‍ തീ​രം ഏ​റെ അ​നു​യോ​ജ്യ​മാ​ണ്.

ഇ​ന്ത്യ​യി​ല്‍ വ്യ​വ​സാ​യ ആ​വ​ശ്യ​ങ്ങ​ള്‍ക്കു​ള്ള ക​ട​ല്‍പ്പാ​യ​ല്‍ ഉ​ത്പ​ന്ന​ങ്ങ​ളി​ല്‍ അ​ധി​ക​വും ഇ​റ​ക്കു​മ​തി ചെ​യ്യു​ക​യാ​ണ്. വ്യാ​വ​സാ​യി​ക അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ട​ല്‍പ്പാ​യ​ല്‍ കൃ​ഷി ചെ​യ്യു​ന്ന രാ​ജ്യ​ങ്ങ​ളി​ല്‍ ചൈ​ന, ജ​പ്പാ​ന്‍, കൊ​റി​യ, ഫി​ലി​പ്പീ​ന്‍സ് എ​ന്നി​വ​രാ​ണ് മു​ന്‍നി​ര​യി​ല്‍. ഈ ​രാ​ജ്യ​ങ്ങ​ളി​ല്‍ ചി​ല​യി​നം ക​ട​ല്‍പ്പാ​യ​ല്‍ (ക​ട​ല്‍ച്ചീ​ര) ഭ​ക്ഷ​ണ​മാ​യും ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.

വേ​ഗ​ത്തി​ല്‍ വ​ള​രു​ന്ന കൃ​ഷി മേ​ഖ​ല​ക​ളി​ലൊ​ന്നാ​ണ് ക​ട​ല്‍പ്പാ​യ​ല്‍. കു​റ​ഞ്ഞ മൂ​ല​ധ​നം മ​തി​യാ​കു​ന്ന​തി​നാ​ല്‍ ചെ​റു​കി​ട​ക്കാ​ര്‍ക്കും കൃ​ഷി ചെ​യ്യാം. കാ​ര്‍ബ​ണ്‍ഡൈ​ഓ​ക്സൈ​ഡ് ആ​ഗി​ര​ണം ചെ​യ്യു​ന്ന​തി​നാ​ല്‍ പ​രി​സ്ഥി​തി സൗ​ഹൃ​ദ​വു​മാ​ണ്.

സി​എം​എ​ഫ്ആ​ര്‍ഐ, സെ​ന്‍ട്ര​ല്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫി​ഷ​റീ​സ് ടെ​ക്നോ​ള​ജി (സി​ഐ​എ​ഫ്ടി), കൊ​ച്ചി, സെ​ന്‍ട്ര​ല്‍ സാ​ള്‍ട്ട് ആ​ന്‍ഡ് മ​റൈ​ന്‍ കെ​മി​ക്ക​ല്‍സ് റി​സേ​ര്‍ച്ച് ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് (സി​എ​സ്എം സി​ആ​ര്‍ഐ), ഭാ​വ്ന​ഗ​ര്‍ തു​ട​ങ്ങി​യ ഗ​വേ​ഷ​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്ന് ക​ട​ല്‍പ്പാ​യ​ല്‍ കൃ​ഷി, സം​സ്‌​ക​ര​ണ, മൂ​ല്യ​വ​ര്‍ധി​ത ഉ​ല്പ​ന്ന​ങ്ങ​ളു​ടെ സാ​ങ്കേ​തി​ക​വി​ദ്യ​ക​ള്‍ ല​ഭ്യ​മാ​ണ്. തീ​ര​ദേ​ശ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും കു​ടും​ബ​ശ്രീ​യു​ടെ​യും മ​ത്സ്യ വ​കു​പ്പി​ന്‍റെയും പ​ദ്ധ​തി​ക​ളി​ല്‍ ക​ട​ല്‍പ്പാ​യ​ല്‍ കൃ​ഷി​യും ഉ​ള്‍പ്പെ​ടു​ത്ത​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ് വി​ശ​ദാം​ശ​ങ്ങ​ള്‍ക്ക് https://pmmkssy.dof.gov.in/

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.