ക്രി​സ്മ​സ് രാ​ത്രി
ക്രി​സ്മ​സ് രാ​ത്രി
Tuesday, December 24, 2024 2:39 AM IST
റവ. ഡോ. ദേവമിത്ര നീലങ്കാവില്‍

2025 വ​ർ​ഷം​മു​ന്പ് ക്രി​സ്മ​സ്ത​ലേ​ന്നാ​ൾ പൂ​ർ​ണ​ഗ​ർ​ഭി​ണി​യാ​യ മ​റി​യ​ത്തെ​യും കൂ​ട്ടി യൗ​സേ​പ്പ് പി​താ​വ് ദാ​വീ​ദി​ന്‍റെ ന​ഗ​ര​മാ​യ ബെ​ത് ല​ഹേ​മി​ൽ ദൈ​വ​പു​ത്ര​നാ​യ ഈ​ശോ മി​ശി​ഹാ​യ്ക്ക് മ​നു​ഷ്യ​നാ​യി പി​റ​ക്കാ​ൻ ഇ​ടം അ​ന്വേ​ഷി​ക്കു​ക​യാ​യി​രു​ന്നു. ആ ​അ​ന്വേ​ഷ​ണ​യാ​ത്ര​യെ ഓ​ർ​മി​പ്പി​ക്കും​വി​ധം ഓ​രോ ക്രി​സ്മ​സ് രാ​ത്രി​യി​ലും ദൈ​വ​ജ​നം യാ​ത്ര​ചെ​യ്യു​ന്നു.

വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് കാ​ൽ​ന​ട​യാ​യി കൂ​ട്ടു​കാ​രും അ​യ​ൽ​ക്കാ​രും ഒ​രു​മി​ച്ച് ഈ ​സ​ന്തോ​ഷ​യാ​ത്ര ന​ട​ത്തി​യി​രു​ന്നു. ഇ​ന്നാ​ക​ട്ടെ കൂ​ടു​ത​ൽ സൗ​ക​ര്യ​പ്ര​ദ​മാ​യി മ​റ്റൊ​രു രൂ​പ​ത്തി​ലാ​ണെ​ങ്കി​ലും ക്രി​സ്മ​സ് രാ​ത്രി​യി​ൽ ഈ ​യാ​ത്ര​യു​ണ്ട്. ക്രി​സ്മ​സ് രാ​ത്രി​യി​ൽ വി​വി​ധ സ​ഭ​ക​ളു​ടെ പ​ള്ളി​ക​ളി​ൽ വ്യ​ത്യ​സ്ത​മാ​യ രീ​തി​യി​ലാ​ണ് ഈ ​തി​രു​ക്ക​ർ​മ​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ല​ത്തീ​ൻ സ​ഭ​യു​ടെ ഔ​ദ്യോ​ഗി​ക ആ​രാ​ധ​നാ​ക്ര​മ ഗ്ര​ന്ഥ​ങ്ങ​ളി​ൽ ക്രി​സ്മ​സി​നു മൂ​ന്ന് കു​ർ​ബാ​ന ചൊ​ല്ലു​ന്ന പ​തി​വ് കൃ​ത്യ​മാ​യി ന​ൽ​കി​യി​ട്ടു​ണ്ട്. അ​തി​ൽ ഒ​ന്നാ​ണു രാ​ത്രി കു​ർ​ബാ​ന. പ്ര​ത്യേ​ക​മാ​യ ഒ​രു തി​രു​ക്ക​ർ​മം ആ ​കു​ർ​ബാ​ന​യ്ക്കി​ട​യി​ൽ ന​ൽ​കി​യി​ട്ടി​ല്ലെ​ങ്കി​ലും വ്യ​ത്യ​സ്ത​മാ​യ പ്രാ​ദേ​ശി​ക ആ​ചാ​ര​ങ്ങ​ൾ ലോ​ക​മെ​ന്പാ​ടും നി​ല​വി​ലു​ണ്ട്. അ​തി​ൽ വ​ള​രെ പ്രാ​ധാ​ന്യ​മു​ള്ള​തും അ​ർ​ഥ​സ​ന്പ​ന്ന​വു​മാ​യ ഒ​ന്നാ​ണ് ഈ​ശോ​യു​ടെ ജ​ന​ന​സ​മ​യ​ത്ത് മാ​ലാ​ഖ​മാ​ർ പാ​ടി​യ ‘ഗ്ലോ​റി​യ’ ഗീ​തം ആ​ഘോ​ഷ​മാ​യി ആ​ല​പി​ക്കു​ന്ന​തും ആ ​സ​മ​യ​ത്തു മ​ണി​നാ​ദം മു​ഴ​ക്കു​ന്ന​തും. ചി​ല​യി​ട​ങ്ങ​ളി​ൽ പു​ൽ​ക്കൂ​ട് അ​നാ​വ​ര​ണം ചെ​യ്യു​ന്ന​തും ഉ​ണ്ണീ​ശോ​യു​ടെ രൂ​പം പു​ൽ​ക്കൂ​ട്ടി​ൽ സ്ഥാ​പി​ക്കു​ന്ന​തും പ​ര​ന്പ​രാ​ഗ​ത​മാ​യി നി​ല​വി​ലു​ണ്ട്. “അ​ത്യു​ന്ന​ത​ങ്ങ​ളി​ൽ ദൈ​വ​ത്തി​നു മ​ഹ​ത്വം, ഭൂ​മി​യി​ൽ ന​ല്ല മ​ന​സു​ള്ള​വ​ർ​ക്ക് സ​മാ​ധാ​നം’’ എ​ന്ന കീ​ർ​ത്ത​നം ഈ​ശോ​യു​ടെ ജ​ന​ന​സ​മ​യ​ത്ത് മാ​ലാ​ഖ​മാ​ർ ആ​ല​പി​ച്ച ഗീ​ത​മാ​ണ്.

ഈ ​ഗീ​ത​ത്തെ ത്രി​ത്വ​കീ​ർ​ത്ത​ന​മാ​ക്കി വി​ക​സി​പ്പി​ച്ച താ​ണ് ഗ്ലോ​റി​യ അ​ഥ​വാ മാ​ലാ​ഖ​മാ​രു​ടെ സ്തു​തി​പ്പ്. ഈ ​സ്തു​തി​പ്പോ​ടെ​യാ​ണു മ​ല​ബാ​ർ സു​റി​യാ​നി പാ​ര​ന്പ​ര്യ​ത്തി​ലെ വി​വി​ധ ശു​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ക്കു​ന്ന​തെ​ങ്കി​ലും ഞാ​യ​റാ​ഴ​ച​ക​ളി​ലെ​യും തി​രു​നാ​ളു​ക​ളി​ലെ​യും പ്ര​ഭാ​ത​പ്രാ​ർ​ഥ​ന​യി​ലാ​ണ് മാ​ലാ​ഖ​മാ​രു​ടെ കീ​ർ​ത്ത​നം ഒ​രു ഗാ​ന​രൂ​പ​ത്തി​ൽ കാ​ണു​ന്ന​ത്.​മ​ല​ങ്ക​ര സു​റി​യാ​നി പാ​ര​ന്പ​ര്യ​ത്തി​ൽ മാ​ലാ​ഖ​മാ​രു​ടെ കീ​ർ​ത്ത​നം ക്രി​സ്മ​സ് രാ​ത്രി ഉ​ൾ​പ്പെ​ടെ പ​ല ശു​ശ്രൂ​ഷ​ക​ളി​ലെ​യും പ്ര​ധാ​ന ഗീ​ത​മാ​ണ്.

അ​ഗ്നി വി​ശു​ദ്ധ​ബൈ​ബി​ളി​ലെ വ​ലി​യ പ്രാ​ധാ​ന്യ​മു​ള്ള പ്ര​തീ​ക​മാ​ണ്. ഈ​ശോ​യു​ടെ ജ​ന്മ​ത്തെ​ക്കു​റി​ച്ചു പു​തി​യ​നി​യ​മ​ത്തി​ൽ നാം ​വാ​യി​ക്കു​ന്നു. “ന​മ്മു​ടെ ദൈ​വ​ത്തി​ന്‍റെ കാ​രു​ണ്യ​ത്താ​ൽ സൂ​ര്യോ​ദ​യം​പോ​ലെ ദൈ​വം ന​മ്മെ സ​ന്ദ​ർ​ശി​ക്കു​ന്പോ​ൾ ഇ​രു​ളി​ലും മ​ര​ണ​ത്തി​ന്‍റെ നി​ഴ​ലി​ലും ക​ഴി​ഞ്ഞി​രു​ന്ന​വ​ർ​ക്കു പ്ര​കാ​ശം വീ​ശു​ക​യും സ​മാ​ധാ​ന​ത്തി​ന്‍റെ മാ​ർ​ഗ​ത്തി​ൽ നാം ​ന​യി​ക്ക​പ്പെ​ടു​ക​യും ചെ​യ്യും’’ (ലൂ​ക്കാ 1 :8-19). ഈ​ശോ വി​ജാ​തീ​യ​ർ​ക്കു പ്ര​കാ​ശ​മാ​യി​രി​ക്കും (ലൂ​ക്കാ 2:32) എ​ന്നു ശി​മ​യോ​ൻ പ്ര​വ​ചി​ച്ചു. ഈ​ശോ സ്വ​യം പ്ര​ഖ്യാ​പി​ച്ചു, “ഞാ​ൻ ലോ​ക​ത്തി​ന്‍റെ പ്ര​കാ​ശ​മാ​ണ്, എ​ന്നെ അ​നു​ഗ​മി​ക്കു​ന്ന​വ​ൻ ഒ​രി​ക്ക​ലും അ​ന്ധ​കാ​ര​ത്തി​ൽ ന​ട​ക്കു​ന്നി​ല്ല. അ​വ​നു ജീ​വ​ന്‍റെ പ്ര​കാ​ശ​മു​ണ്ടാ​കും’’ (യോ​ഹ 8:12). അ​ങ്ങ​നെ പ​ഠി​പ്പി​ച്ച ഈ​ശോ നാം ​ഓ​രോ​രു​ത്ത​രോ​ടു​മാ​യി പ​റ​ഞ്ഞു:


“നി​ങ്ങ​ൾ ലോ​ക​ത്തി​ന്‍റെ പ്ര​കാ​ശ​മാ​ണ്. മ​നു​ഷ്യ​ർ നി​ങ്ങ​ളു​ടെ സ​ദ്പ്ര​വൃ​ത്തി​ക​ൾ ക​ണ്ട് സ്വ​ർ​ഗ​സ്ഥ​നാ​യ പി​താ​വി​നെ മ​ഹ​ത്വ​പ്പെ​ടു​ത്തേ​ണ്ട​തി​നു നി​ങ്ങ​ളു​ടെ വെ​ളി​ച്ചം അ​വ​രു​ടെ മു​ന്പി​ൽ പ്ര​കാ​ശി​ക്ക​ട്ടെ’’ (മ​ത്താ​ 6:16). വി​ശ്വാ​സ​മാ​കു​ന്ന എ​ണ്ണ​യും സ​ദ്പ്ര​വൃ​ത്തി​ക​ളാ​കു​ന്ന പ്ര​കാ​ശ​വും കൈ​ക​ളി​ലേ​ന്തി ത​ന്നെ സ്വീ​ക​രി​ക്കാ​ൻ ജാ​ഗ്ര​ത​യോ​ടെ ഒ​രു​ങ്ങി​യി​രി​ക്കു​ന്ന​വ​രെ​യാ​ണ് ഈ​ശോ സ്വ​ർ​ഗ​ത്തി​ലേ​ക്കു സ്വീ​ക​രി​ക്കു​ന്ന​ത്.

ഈ ​വ​ലി​യ ആ​ത്മീ​യ​സ​ത്യം വി​ളി​ച്ചോ​തി​ക്കൊ​ണ്ടാ​ണ് ലോ​ക​ത്തി​ന്‍റെ പ്ര​കാ​ശ​മാ​യി, നി​തി​സൂ​ര്യ​നാ​യി ഉ​ദ​യം​ചെ​യ്ത ഈ​ശോ​യു​ടെ ജ​ന്മോ​ത്സ​വം അ​നു​സ്മ​രി​ക്കു​ന്ന രാ​ത്രി​യി​ൽ അ​ഗ്നി​കു​ണ്ഡം ഉ​ണ്ടാ​ക്കി അ​തി​ൽ കു​ന്തി​രി​ക്കം ഇ​ട്ട് സു​റി​യാ​നി സ​ഭ​ക​ളി​ൽ തീ​യു​ഴി​ച്ചി​ൽ​ശു​ശ്രൂ​ഷ ന​ട​ത്തു​ന്ന​ത്.

കു​ന്തി​രി​ക്കം ന​മ്മു​ടെ പ്രാ​ർ​ഥ​ന​ക​ൾ സ്വ​ർ​ഗ​ത്തി​ലേ​ക്കു​യ​രു​ന്ന​തി​ന്‍റെ​യും (വെ​ളി​ 5:8, 8:3), ഈ​ശോ​മി​ശി​ഹാ​യെ​ക്കു​റി​ച്ചു​ള്ള ജ്ഞാ​ന​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​ണ് (2 കോ​റി 2:14). അ​ഗ്നി ശു​ദ്ധീ​ക​രി​ക്കു​ക​യും പ്ര​കാ​ശി​പ്പി​ക്കു​ക​യും ഉ​രു​ക്കു​ക​യോ വേ​വി​ക്കു​ക​യോ ചെ​യ്തു പാ​ക​പ്പെ​ടു​ത്തു​ക​യും രൂ​പ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന​തു​പോ​ലെ മി​ശി​ഹാ​യു​ടെ പ്ര​കാ​ശ​വും ചെ​യ്യും എ​ന്ന് ഈ ​ശു​ശ്രൂ​ഷ ന​മ്മെ ഓ​ർ​മ​പ്പെ​ടു​ത്തു​ന്നു.

പ​ശ്ചാ​ത്യ സു​റി​യാ​നി പാ​ര​ന്പ​ര്യം പി​ന്തു​ട​രു​ന്ന മ​ല​ങ്ക​ര സു​റി​യാ​നി സ​ഭ​ക​ളി​ലും പൗ​ര​സ്ത്യ സു​റി​യാ​നി പാ​ര​ന്പ​ര്യം പി​ന്തു​ട​രു​ന്ന മ​ല​ബാ​ർ സു​റി​യാ​നി സ​ഭ​ക​ളി​ലും ക്രി​സ്മ​സ് രാ​ത്രി​യി​ൽ അ​ർ​ഥ​പൂ​ർ​ണ​മാ​യ ഈ ​പാ​ര​ന്പ​ര്യം ഇ​ന്നും ആ​ച​രി​ക്ക​പ്പെ​ടു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.