സ്കൂ​ൾ സ​മ​യം രാ​വി​ലെ എ​ട്ടു​മു​ത​ൽ ഒന്നുവരെ ആക്കണം: ഖാ​ദ​ർ ക​മ്മി​റ്റി ശി​പാ​ർ​ശ
സ്കൂ​ൾ സ​മ​യം രാ​വി​ലെ എ​ട്ടു​മു​ത​ൽ ഒന്നുവരെ ആക്കണം: ഖാ​ദ​ർ ക​മ്മി​റ്റി ശി​പാ​ർ​ശ
Thursday, September 22, 2022 8:02 PM IST
സ്വന്തം ലേഖകൻ
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ലെ നി​ല​വി​ലു​ള്ള സ​മ​യം മാ​റ്റു​ന്ന കാ​ര്യം സ​ർ​ക്കാ​ർ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ നി​ർ​ദേ​ശി​ച്ചു​കൊ​ണ്ട് ഡോ. ​എം.​എ​ഖാ​ദ​ർ ക​മ്മി​റ്റി​യു​ടെ ര​ണ്ടാം ഘ​ട്ട റി​പ്പോ​ർ​ട്ട്. സ്കൂ​ളു​ക​ളി​ലെ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത് രാ​വി​ലെ എ​ട്ടു​മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ ഒ​ന്നു​വ​രെ ആ​യാ​ൽ അ​ഭി​കാ​മ്യ​മെ​ന്ന നി​ല​പാ​ടാ​ണ് ക​മ്മി​റ്റി സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്.

സാ​മൂ​ഹി​ക​മാ​യ ച​ർ​ച്ച​ക​ളി​ലൂ​ടെ ഉ​ണ്ടാ​കു​ന്ന സ​മ​വാ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ക​ണം സ​മ​യ​മാ​റ്റം ന​ട​പ്പാ​ക്കേ​ണ്ട​തെ​ന്നും ഇ​വ​ർ വ്യ​ക്ത​മാ​ക്കു​ന്നു. അ​ധ്യാ​പ​ക ജോ​ലി​യ്ക്കാ​യി പ​രി​ശീ​ലി​ക്കു​ന്ന​വ​ർ​ക്ക് നി​ല​വി​ലു​ള്ള പ്രീ​പ്രൈ​മ​റി. ടി​ടി​സി, ബി​എ​ഡ് എ​ന്നി​വ​യ്ക്ക് പ​ക​ര​മാ​യി പ്ല​സ് ടു ​ക​ഴി​ഞ്ഞ് അ​ഞ്ചു​വ​ർ​ഷ​ത്തെ സം​യോ​ജി​ത പി​ജി കോ​ഴ്സ് ന​ട​പ്പാ​ക്ക​ണം. ഇ​തി​നു ശേ​ഷം ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ പ്ര​ത്യേ​ക പ​രി​ശീ​ല​നം വേ​ണ​മെ​ങ്കി​ൽ അ​ത് ഓ​രോ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​മൊ​രു​ക്ക​ണം.

നി​ല​വി​ലു​ള്ള ഉ​ത്ത​ര​ക്ക​ട​ലാ​സ് മൂ​ല്യ​നി​ർ​ണ​യ രീ​തി​യി​ൽ കാ​ത​ലാ​യ മാ​റ്റം വേ​ണ​മെ​ന്ന അ​ഭി​പ്രാ​യ​മ​യാ​ണ് ക​മ്മി​റ്റി മു​ന്നോ​ട്ടു​വെ​ച്ച​ത്. മൂ​ല്യ​നി​ർ​ണ​യം എ​ന്ന​തി​ൽ നി​ന്നും വി​ല​യി​രു​ത്ത​ൽ എ​ന്ന സ​ങ്ക​ല്പ​ന​ത്തി​ലേ​ക്ക് മാ​റ​ണം. പ​രീ​ക്ഷാ പേ​ടി​യി​ൽ നി​ന്നും വി​ദ്യാ​ർ​ഥി​ക​ളെ മോ​ചി​പ്പി​ച്ചാ​ൽ മാ​ത്ര​മേ വി​ദ്യാ​ഭ്യാ​സ​പ​രി​വ​ർ​ത്ത​നം സാ​ധ്യ​മാ​കു​ക​യു​ള്ളൂ​വെ​ന്നും ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കൂ​ടാ​തെ തൊ​ഴി​ൽ​വി​ദ്യാ​ഭ്യാ​സം നി​ർ​ബ​ന്ധ​മാ​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ല​ഭ്യ​മാ​ക്കാ​നു​ള്ള അ​വ​സ​ര​മൊ​രു​ക്ക​ണം. ഖാ​ദ​ർ ക​മ്മി​റ്റി​യു​ടെ ഒ​ന്നാം​ഭാ​ഗം റി​പ്പോ​ർ​ട്ട് നേ​ര​ത്തെ ത​ന്നെ സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ച്ചി​രു​ന്നു. അ​തി​ൽ ഘ​ട​ന സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളാ​ണ് മു​ഖ്യ​മാ​യും പ്ര​തി​പാ​ദി​ച്ചി​രു​ന്ന​ത്. ന​ല്കി​യി​ട്ടി​ള്ള ര​ണ്ടാം​ഭാ​ഗം റി​പ്പോ​ർ​ട്ടി​ൽ അ​ക്കാ​ദ​മി​ക കാ​ര്യ​ങ്ങ​ളാ​ണ് പ​രി​ഗ​ണി​ച്ചി​ട്ടു​ള്ള​ത്.

ഡോ. ​എം.​എ. ഖാ​ദ​ർ ചെ​യ​ർ​മാ​നാ​യു​ള്ള മൂ​ന്നം​ഗ ക​മ്മി​റ്റി​യി​ൽ നി​യ​മ​വ​കു​പ്പി​ൽ നി​ന്നും സ്പെ​ഷ​ൽ സെ​ക്ര​ട്ട​റി​യാ​യി വി​ര​മി​ച്ച. ജി. ​ജ്യോ​തി​ചൂ​ഢ​ൻ, ഡോ. ​സി.​രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​രാ​ണ് മ​റ്റം​ഗ​ങ്ങ​ൾ. ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് കൈ​മാ​റി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.